3 മലയാളികളായ ശ്രീദേവി, അജിത, മറിയാമ്മയും കൂടെ ദില്ലിയില്‍ താമസിക്കുന്ന
മലയാളിയായ മായ യുടെ കൂടെയുള്ളൊരു shopping
ഇനി നമ്മുക്ക് shopping ന്‍ പോകാം.എല്ലാവരും അവരുടെ പഴ്സ് യൊക്കെ തയാറാക്കിക്കൊ...ഇവിടെ കടം പറയാനൊന്നും പറ്റില്ലട്ടോ.........പണ്ട് പഠിച്ച ഹിന്ദിയൊക്കെ ഓറ്ത്തെടുത്തേക്കൂ.........KarolBagh യില്‍ പോകാം.അതാണെങ്കില്‍ സിറ്റിയില്‍ തന്നെയാണല്ലോ......വൈകുന്നേരം 8 മണി വരെ കാണും.ഉച്ചക്ക് 12 മണിയാകുബോഴെക്കും എല്ലാ കടകളും വഴിക്കച്ചവടക്കാരൊക്കെയായി ഉഷാറാവും.പ്രധാനമായും
ബാഗ്, ചെരുപ്പ്,തുണികള്‍....പിന്നെ കാറിന്റെ സീറ്റ് കവര്‍ കാറിനുവേണ്ട
എല്ലാ സാധനങ്ങളും കിട്ടും.അതിനോടുകൂടെ
തന്നെ ഗഫറ് മാറ്ക്കറ്റ് ഉണ്ട്.അവിടെ
എല്ലാ electronics (duty free shops) സാധനങ്ങളും.അപ്പഴേക്കും ബസ്സ്-karolbagh മെട്രൊയിലെത്തി.
തളര്‍ന്ന മടുത്ത ശ്രീദേവി & മറിയാമ്മയും
ഉത്സാഹത്തോടെ ബസ്സില്‍ നിന്നും
ഇറങ്ങി.എവിടെ
തുടങ്ങണമെന്ന സംശയത്തിലാണ്‍ അജിത.
അപ്പഴതാ
ഒരു ചെറുക്കന്‍ “ സാരി, സ്യൂട്ട് കാ ദൂക്കാന്‍......
ശ്രീദേവി-നമ്മള്‍, ഈ സ്യൂട്ടൊക്കെ
ഇട്ടിട്ട് എവിടെക്കെയാ പോണെ... ഹ
ഹ .....വല്ല
airhostes പണിക്ക്പോകുന്നുണ്ടോ....
ചെറുക്കന്‍ അവരെ വിടാനുള്ള ഭാവമില്ല, പുറകെയുണ്ട്..
മറിയാമ്മ- അയ്യോ, അവന് പുറകെ
തന്നെയുണ്ട്, ബാഗും മാലയൊക്കെ സൂക്ഷിച്ചോ......
“ദീദീ, ഇദറ് ഹൈ ദൂക്കാന്
ശ്രീദേവി-നഹി... നഹി
മായ- സ്യൂട്ട്
യെന്നു പറഞ്ഞാല്‍, സല്‍വാര്‍/
ചുരിദാര്‍ ആണ് അല്ലാതെ പാന്‍റും സ്യൂട്ടും അല്ല.
അപ്പഴേക്കും അജിത ബാഗുകള്‍ മാറി...മാറി പിടിച്ചു,സ്റ്റൈല്‍
നോക്കുന്നുണ്ട്.ശ്രീദേവി വന്ന് ബാഗിന്‍റെ quality അറിയാനായി,
ബാഗിനെ പിച്ചിയും മാന്തിയും നോക്കുന്നുണ്ടായിരുന്നു.
മായ-കിതനാ ഹൈ?
കടക്കാരന്‍_ഡേഡ് സൌ
മറിയാമ്മ-അത് എന്തൂട്ടാ,
സൌ-നൂറ്, ഈ ഡേഡ് എന്തൂട്ടാ.....
കടക്കാരന്‍-സൌ &
പച്ചാസ്(100&50)
അജിത-സൌ മെ താ....
കടക്കാരന്‍-നഹി, നഹി
ഇവരുടെ
ഭറ്ത്താക്കന്മാര്‍ ഗഫൂര്‍ മാറ്ക്കറ്റ് എത്തി, മൊബൈല്‍ ഫോണിന്റെ
വിലപേശലില്‍ ആണ്‍.
കടക്കാര്, പച്ചാസ്(Rs.50)
പറയുബോള്‍ Rs.25 കൊടുത്ത് കടക്കാരന്റെ ചീത്ത മുഴുവന്‍ നല്ല സന്തോഷത്തോടെ കേള്‍ക്കുന്നുണ്ട്.
രാത്രി 7 മണിക്ക് Mac
Donalds ന്‍റെ മുന്നില്‍ കാണാമെന്നാണ് പറഞ്ഞത്.പലര്‍ക്കും ഹിന്ദിയില്‍ പയറ്റി
തെളിഞ്ഞ സന്തോഷമായിരുന്നു.എല്ലാവരും നടന്നും നാക്കിട്ടടിച്ചും ആകെ
പരവശനായിട്ടുണ്ട്. ചിലവര്‍ക്ക് ദോശ, സമോസ, ബറ്ഗര്‍...... അങ്ങനെ തിന്നാന്‍ വേണ്ട
സാധനങ്ങളുടെ പട്ടിക നീളുകയാണ്.
മായ-എയ്,
നമ്മുക്കെല്ലാവറ്ക്കും പാനിപൂരി കഴിച്ചാലോ......ഒരു പുതുമയാവട്ടെ.
Rs.10 ന്‍ 5 പൂരി
കിട്ടും.അതില്‍ ഉറുളങ്കിഴങ്ങ് പൊടിച്ചതും പുളിയുള്ള ചട്ട്ണിയൊക്കെയായി....
-ശ്രീദേവി-എല്ലാം കൂടെ
ഒരുമിച്ച് വായിലിടാന്‍ പറ്റുന്നില്ല.
അയ്യോ, ഈ പുള്ളിവെള്ളം എല്ലം
കൂടെ എന്റെ കൈയ്യില്‍ കൂടി ഒലിച്ച്.....
ചിലവരുടെ വായില്‍ നിന്ന്
juice ന്റെ spray......ഹൊ ഹൊ ...
മറിയാമ്മ -വയറിനകത്ത് ഈ 5
പൂരിയൊക്കെ എന്താവാന്‍.....
ദേ ബസ്സ് വന്നു.....
നമ്മുക്ക് പോകാം..... Bye... karolbagh!!!!
No comments:
Post a Comment