സുപ്രീംകോടതി പാസ്സാക്കുന്ന നിയമങ്ങള്‍ പലതും എന്‍റെ
ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താറില്ല. അതൊക്കെ എന്‍റെ പത്രവായനയില്‍
വായിച്ച് തീരുന്നതാണ്.പക്ഷെ അടുത്ത കാലത്ത് വന്ന നിയമം എന്നെയും ബാധിച്ചുവെന്ന്
പറയാം.
കാറിന്റെ ജനലയുടെ കണ്ണാടിയിലെ കറുത്ത ഫിലിം മാറ്റണം എന്ന നിയമം.അത് ശരിയായ
നിയമം ആണോ......എ.സിക്കും ഇത്രയും ചൂടുള്ള
സ്ഥലത്ത് നേരിയ തോതില്‍ വെക്കാം എന്നാണ് എന്‍റെ അഭിപ്രായം!
തലസ്ഥാന നഗരമായ കാരണം മുകളില്‍ നീല/ചുമപ്പ് ലൈറ്റ് വെച്ച്
നല്ല കറുത്ത ജനാലകളുമായി കാറുകള്‍ വരുകയും അപ്പോള്‍ തന്നെ പോലീസ് അവര്‍ക്ക്
പോകാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കാറുണ്ട്. സാധാരണ സിഗ്നല്‍-ന്‍റെ അവിടെ കാത്ത്
നില്‍ക്കുബോളാണ്‍, ഇങ്ങനത്തെ കാഴ്ച കാണുന്നത്.വല്ല വി.ഐ.പി. ആയിരിക്കും
വണ്ടിയില്‍. എന്നാലും എല്ലാവര്‍ക്കുമുള്ള ഈ നിയമം തെറ്റിച്ച്, നമ്മള്തെരെഞ്ഞെടുത്ത
നേതാക്കന്മാര്‍.........എവിടെയെക്കായിരിക്കും ഈ ചീറി പാഞ്ഞു പോകുന്നതെന്ന് ഓര്‍ക്കാറുണ്ട്.
ചില ദിവസങ്ങളിലെ പത്രങ്ങളില്‍ കാറിന്‍റെ മുകളില്‍ വെക്കേണ്ട
ലൈറ്റ് അതിന് അര്‍ഹതയില്ലാത്തവര്‍ വച്ചെന്നും അതിന് പിഴ ഈടാക്കിയെന്നും
കാണാറുണ്ട്.ഇങ്ങനെയൊക്കെ കള്ളത്തരം കാണിച്ച്, ഒരു 2 മിനിറ്റ് നേരത്തെ എത്തിയിട്ട്
എന്ത് അത്യാവശ്യമായ കാര്യമായിരിക്കും ചെയ്യുന്നത്.......ഇതൊക്കെ ഞാന്‍ സ്ഥിരം
കാണുന്ന കാര്യങ്ങളായതു കൊണ്ട് വെറുതെ പറഞ്ഞെന്നെയുള്ളൂ.
ഈ നിയമത്തിന്റെ ഭാഗമായി, ട്രാഫിക്ക് ലൈറ്റ്...അവിടെ കാത്തു കിടക്കുന്ന എന്റെ അടുത്തും പോലീസ് എത്തി(എന്റേത് പക്ഷെ 30% ഉള്ളൂട്ടോ). ജനാല താഴ്ത്താന്‍ ആവശ്യപ്പെട്ടു.കാര്യം അപ്പോള്‍ തന്നെ പിടികിട്ടിയ
കാരണം,അടുത്തുള്ള കാറുകളില്‍ ഫിലിം ഒട്ടിച്ചിരിക്കുന്നത് കാണിച്ചുകൊടുത്തെങ്കിലും
പിഴയായിട്ട് Rs.1000 തരാനാണ്‍ പറയുന്നത്.
എന്റെ കൈയ്യില്‍
അത്രയും ഒന്നുമില്ലെന്ന് –ഞാന്‍
അപ്പ്ഴെക്കും സിഗ്നല്‍ ചുമപ്പില്‍ നിന്നും
പച്ചയായി....പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി.(ഹോണടിക്കണോ എന്നതിനെ
പറ്റി ഞാന്‍ എഴുതിയുട്ടുള്ളതാണ്‍, എന്തായാലും ഈ ഹോണടി എനിക്ക് ഉപകാരമായി.....ഹി
ഹി).അതോടെ 1000രൂപയില്‍ നിന്ന് 100
രൂപയിലെക്കെത്തി.100 രൂപയോ, എന്നാല്‍ ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞ്......പഴ്സ്
തപ്പി ഒരു 50 രൂപ എടുത്ത് വന്നപ്പഴേക്കും ചീത്തവീളിയും ഹോണടിയും അതിന്റെ അറ്റത്ത്
എത്തികഴിഞ്ഞു.അതോടെ പോലീസ് 50രൂപയും കൊണ്ടുപോയി.ബാക്കി 50 എടുത്ത്
വന്നപ്പോഴേക്കും, പോകാനല്ലെയെന്ന് പറഞ്ഞ് കടിച്ചുകീറാന് നില്‍ക്കുന്ന പോലീസ്!
അങ്ങനെ ആ 50രൂപ, അയാളുടെ പോക്കറ്റിലേക്ക് പോയി.രസീതുമില്ല......ഒന്നുമില്ല.
കാറിനകത്ത് ആരാണ് ഇരിക്കുന്നതുപോലും എന്നറിയാത്തവിധം കറുത്ത
ഗ്ലാസ്സുകള്‍, ഇപ്പഴും റോഡില്‍ കൂടി പോകുന്നതു കാണാറുണ്ട്.എനിക്ക് ഒരനുഭവം ഉള്ള
കാരണം, പണ്ട് സ്കൂളില്‍ ട്ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ മുന്‍പിലത്തെ കുട്ടിയുടെ പുറകില്‍
ഒളിച്ചിരിക്കുന്നത് പോലെ, സിഗ്നല്‍ എത്തുമ്പോള്‍, പോലീസ് എവിടെയെന്ന്‍ നോക്കി,
ഞാനും ഏതെങ്കിലും വലിയ കാറിന്റെ പുറകില്‍ ഒളിക്കുകയാണ്‍.
ഒരേ രാജ്യം ഒരേ നിയമങ്ങള്‍ എന്നാല്‍ പലര്‍ക്കും പലതരം.ഒരു
പക്ഷെ നമ്മുടെ ഇന്ത്യയില്‍ മാത്രമായിരിക്കും ഇങ്ങനത്തെ അവസ്ഥ!!!
No comments:
Post a Comment