9/27/12

വിദേശവിശേഷം


സംസ്കാരത്തിന്‍റെ വ്യത്യാസം ഉള്ളതുകൊണ്ട് വിദേശത്തു നടക്കുന്ന വിശേഷങ്ങള്‍ പലതും എനിക്ക് പുതുമയും രസകരവുമാണ്.എനിക്ക് രസകരമായി തോന്നിയ ഒരു കാര്യം.

എനിക്ക് ഒരു സൗത്ത്‌ ആഫ്രിക്കന്‍ കുട്ടുകാരി ഉണ്ട്.കുറച്ചുകാലമായി അവളെ പറ്റി ഒരു വിവരവുമില്ല.ഒരു ദിവസം അവളെ ഞാന്‍ ഓണ്‍ലൈന്‍ കണ്ടപ്പോള്‍, അവള്‍ പറഞ്ഞത് ഇങ്ങനെ...............

അവള്‍ക്ക്‌ 3-4 സഹോദരിസഹോദരന്മാരും അമ്മയുണ്ട്. അച്ഛന്‍ പണ്ടെ എപ്പഴോ മരിച്ചുപോയി. സഹോദരിസഹോദരന്മാരെല്ലാം കുടുംബമായി പല രാജ്യത്താണ്.അമ്മ തന്നെയാണ് താമസം. ഒരു ദിവസം അമ്മ, എല്ലാ മക്കളെയും വീട്ടിലേക്ക് വിളിച്ചു വരുത്തി.അമ്മക്ക് ഭയങ്കര “ലോണ്‍ലിനെസ്സ്” അതുകാരണം കല്യാണം കഴിക്കണമെന്ന് നിറ്ബന്ധം.ആളെയും അവര് തന്നെ കണ്ടുപിടിച്ചിട്ടുണ്ട്.

മക്കളെല്ലാം സമ്മതിച്ചെങ്കിലും ഇനിയുള്ള എന്ത് പ്രശ്നവും ഡൈവോഴ്സ് വേണമെങ്കില്‍ അതും തന്നെ നേരിടണമെന്നുള്ള മക്കളുടെ വെല്ലുവിളിയും ആ അമ്മ സ്വീകരിച്ചു. എന്റെ കുട്ടുകാരിയും കുടുംബവും അമ്മയുടെ കല്യാണം കൂടാന്‍ പോയിരിക്കുകയായിരുന്നു.ഫോട്ടോയും എനിക്ക് അയച്ചു തന്നു.നല്ല മണവാട്ടി വേഷമിട്ട അമ്മാമ്മയും സ്യൂട്ട് കോട്ടും ഇട്ട അപ്പാപ്പനും. എന്റെ കുട്ടുകാരിയുടെ മക്കളൊക്കെ “ഫ്ളവര്‍ ഗേള്‍സ്” ആയിട്ട് പൂക്കളൊക്കെ പിടിച്ചു നില്‍ക്കുന്നു.എനിക്ക് നല്ല തമാശയായി തോന്നി ആ ഫോട്ടോ......

പിന്നെയൊരു ദിവസം അവള്‍ പറഞ്ഞു – അവര് രണ്ടു പേരും എല്ലാവരുടെയും മക്കളെയും വിസിറ്റ് ചെയ്യാന്‍ പോകുകയാണ്. എല്ലാവരും ഓരോ രാജ്യത്തെല്ലെ...... അപ്പോള്‍ വിസക്ക് അപേക്ഷിക്കുകയും അതിനായിട്ടുള്ള തയ്യാറടുപ്പിലാണ്. ചുരുക്കം പറഞ്ഞാല്‍ ആ വൃദ്ധ്ദമ്പതികള്‍ തിരക്കിലാണ്‍.അവരുടെ ആ പോസിറ്റീവ് ചിന്തയും നല്ലതായിട്ടു തോന്നി എനിക്ക്
മക്കള്‍ അന്വേഷിക്കാത്ത മാതാ/പിതാക്കന്മാര്‍ക്കൊ അല്ലെങ്കില്‍ നമ്മുക്ക് തന്നെയോ ഈ ഐഡിയ ഭാവിയില്‍ ഉപയോഗിക്കാം അല്ലെ!!!!!!!

**ഈ email നിങ്ങള്‍ക്ക് unsubscribe ചെയ്യണമെന്നുണ്ടെങ്കില്‍ throughmymind0@gmail.com..........ലേക്ക് എഴുതുക



Falafel


1 cup dried chickpeas
1 large onion, chopped
2 cloves of garlic, chopped
3 tablespoons of fresh parsley (or coriander), chopped
1 teaspoon coriander
1 teaspoon cumin
2 tablespoons flour
Salt to taste
Pepper to taste

Chili flakes - 1 tsp
Oil for frying

Soak the chickpeas overnight. Drain and boil till cooked. (Or use pressure cooker)
Drain and allow to cool. Combine chickpeas and the rest of the ingredients and mash together.
Add the flour. No it should form a coarse mixture. Make small balls (size of a ping pong ball).
Deep fry in medium high heat.
Serve hot.


Note : Make sure the water content in the final mixture is minimal to avoid the disintegrating of the balls while frying.
By:Mekha Jobin

9/18/12

മാതാപിതാക്കന്മാരും/ കുട്ടികളും


ഇന്ന് കുട്ടികളുടെ സ്കൂളില്‍ “മാതാപിതാക്കന്മാക്ക് ട്ടീച്ചറെ കാണാനായിട്ട് അവസരം ഒരുക്കിയ ദിവസം ആയിരുന്നു. കുട്ടികളെ അനുസരിപ്പിച്ചെടുക്കുന്നതിനേക്കാളും പ്രയാസമായിരുന്നു പാരന്റ്സ്സിനെ അനുസരിപ്പിക്കാന്‍, അദ്ധ്യാപികയാണെങ്കില്‍- ഒരു മേശയും കസേരയുമായിട്ടിരിക്കുക. അവിടേക്ക് ഒരു ബസ്സിലേക്ക് കേറുന്നതുപോലെ ഉന്തും തള്ളുമായി........ട്ടീച്ചറിന്റെ മുന്പിലെത്തുമ്പൊള്‍ കുട്ടിയുടെ മുഖം കാണുന്നതനുസരിച്ച്, അവര്അഭിപ്രായം പറയും....ഇതാണ്അവിടെ നടക്കുന്ന സീന്‍.
നല്ല അഭിപ്രായം ആണെങ്കില്‍ അഭിമാനത്തോടെ നില്‍ക്കുന്ന മാതാപിതാക്കന്മാര് .ചീത്ത അഭിപ്രായമാണെങ്കില്‍ ഒരു കുറ്റവാളിയെ പോലെ കുനിഞ്ഞു നില്‍ക്കുന്ന കുട്ടിയും, “നന്നായിട്ടുണ്ടല്ലോയെന്ന മട്ടില്‍ പകുതി ചിരിയോടെ നില്ക്കുന്ന ബാക്കിയുള്ളവരും........കാണുമ്പോള്‍ വിഷമം തോന്നും.

എന്തായാലും ഉന്തുംതള്ളും സഹിക്കാതായപ്പോള്‍, കുറച്ചുപേര് ചേര്‍ന്ന്‍ എല്ലാവരെയും ക്യു ആയി നിറുത്തി.അച്ഛന്‍-അമ്മ-കുട്ടി ആയ സെറ്റ്‌ ട്ടീച്ചറിനെ, പോയി കണ്ട സംസാരിക്കാം എന്ന രീതിയിലാക്കി. അതിലും ചില സ്മാര്‍ട്ട് ആള്‍ക്കാര്‍ ഒന്നും അറിയാത്ത പോലെ ക്യു തെറ്റിച്ച് അദ്ധ്യാപികയെ പോയി കണ്ടു സംസാരിക്കുന്നുണ്ടായിരുന്നു.

സത്യം പറഞ്ഞാല്‍  കാര്യം നേടാനുള്ള അവരുടെ കഴിവു കണ്ടപ്പോള്‍,അത് ഒരു കഴിവുകേടായിട്ടാണ്, എനിക്ക് തോന്നിയത്.നമ്മളെ കണ്ടല്ലെ നമ്മുടെ മക്കള്‍ വളരുന്നത്, അവരുടെ മുന്‍പില്‍ നമ്മള്‍ നിയമലംഘനങ്ങളും മോഷണവും ചതിക്കലും നടത്തിയാലോ...?

കുട്ടികള്‍ കുഞ്ഞായിക്കുബോള്‍ തന്നെ, അവരുടെ കൊച്ചുമനസ്സ്‌ ഒരു കാമറ പോലെ നമ്മള്‍ ചെയ്യുന്നതെന്തും ഒപ്പിയെടുക്കുന്നുണ്ട്.അതിന് സമാനമായ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഞാന്‍, കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ ആരെങ്കിലും സമ്മാനം വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു തന്നാല്‍..........അച്ഛന്‍, കത്തിയെടുത്ത് അതിലെ ട്ടേപ്പുകള്‍ ഓരോന്നായി മുറിച്ച് കളഞ്ഞ്, ആ കടലാസ്സ് വലിയ പരുക്കുകള്‍ ഇല്ലാതെ ഊരിയെടുക്കും.ഞാനൊക്കെ ആ സമ്മാനം എന്താണെന്ന് അറിയാനായിട്ട് ആകാംക്ഷയോടെ കടലാസ്സ് ഊരിയെടുക്കുന്ന പ്രക്രിയയും നോക്കിനില്ക്കാറുണ്ട്.ആ പേപ്പറ് കൊണ്ട് എന്തു ഗുണമുണ്ടെന്ന് എനിക്കറിയില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മകന്റെ പിറന്നാളിന്ഞാന്‍ തന്നെ കൊടുത്ത ഒരു സമ്മാനം-അവന്‍ അക്രാന്തത്തോടെ കടലാസ്സ് കീറുന്നതു കണ്ട് വഴക്കു പറഞ്ഞ്, ഞാനും എന്റെ അച്ഛന്റെ ആ പഴയ രീതി തന്നെ ചെയ്തു.അപ്പോള്എന്നോട്

 അവന്‍‌‌- അമ്മക്ക് എന്തു ഉപയോഗമാണ്ഈ കടലാസ്സ് കൊണ്ട്.....

ഒന്നും നശിപ്പിക്കാന്‍ പാടില്ല എന്ന് അവനോട് പറഞ്ഞു നിന്നെങ്കിലും.

ഞാന്‍ എന്നെതന്നെഓര്‍ത്തു പോയി ഒരു കാലത്ത് ദേഷ്യവും ക്ഷമയും അടക്കിപിടിച്ച് നിന്നിട്ടുള്ളതാണ്ഈ പ്രക്രിയയോട്.

അതോടെ ഞാന്‍ പിച്ചില്‍, അടി......തുടങ്ങിയ ശികഷാനടപടികള്‍ നിറുത്തി പകരം ഞാന്‍ തന്നത്താന്‍  കുടുതല്‍  പെറ്ഫ്ക്റ്റ് ആവാന്‍ തുടങ്ങി.എനിക്ക് മനസ്സിലായി മാതാപിതാക്കന്മാര്‍  കാണിക്കുന്നത് എന്തും അവരുടെ മനസ്സിലോട്ടാണ്കേറുന്നത് ഒരുപക്ഷെ ചെറിയ പ്രായത്തില്അങ്ങനെ കാണിച്ചില്ലെങ്കിലും.

നമ്മള്നന്നാവാതെ വെറുതെ കുട്ടികളില്നിന്ന് നല്ലത് പ്രതീക്ഷിക്കേണ്ട യെന്നു ഗുണപാഠം......



9/4/12

നിയമങ്ങള്‍


സുപ്രീംകോടതി പാസ്സാക്കുന്ന നിയമങ്ങള്‍ പലതും എന്‍റെ ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താറില്ല. അതൊക്കെ എന്‍റെ പത്രവായനയില്‍ വായിച്ച് തീരുന്നതാണ്.പക്ഷെ അടുത്ത കാലത്ത്‌ വന്ന നിയമം എന്നെയും ബാധിച്ചുവെന്ന് പറയാം.

കാറിന്റെ ജനലയുടെ കണ്ണാടിയിലെ കറുത്ത ഫിലിം മാറ്റണം എന്ന നിയമം.അത് ശരിയായ നിയമം ആണോ.......സിക്കും ഇത്രയും ചൂടുള്ള സ്ഥലത്ത് നേരിയ തോതില്‍ വെക്കാം എന്നാണ് എന്‍റെ അഭിപ്രായം!

തലസ്ഥാന നഗരമായ കാരണം മുകളില്‍ നീല/ചുമപ്പ് ലൈറ്റ്‌ വെച്ച് നല്ല കറുത്ത ജനാലകളുമായി കാറുകള്‍ വരുകയും അപ്പോള്‍ തന്നെ പോലീസ് അവര്‍ക്ക് പോകാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കാറുണ്ട്. സാധാരണ സിഗ്നല്‍-ന്‍റെ അവിടെ കാത്ത്‌ നില്‍ക്കുബോളാണ്‍, ഇങ്ങനത്തെ കാഴ്ച കാണുന്നത്.വല്ല വി.ഐ.പി. ആയിരിക്കും വണ്ടിയില്‍. എന്നാലും എല്ലാവര്‍ക്കുമുള്ള ഈ നിയമം തെറ്റിച്ച്, നമ്മള്തെരെഞ്ഞെടുത്ത നേതാക്കന്മാര്‍.........എവിടെയെക്കായിരിക്കും ഈ ചീറി പാഞ്ഞു പോകുന്നതെന്ന് ഓര്‍ക്കാറുണ്ട്.

ചില ദിവസങ്ങളിലെ പത്രങ്ങളില്‍ കാറിന്‍റെ മുകളില്‍ വെക്കേണ്ട ലൈറ്റ് അതിന് അര്‍ഹതയില്ലാത്തവര്‍ വച്ചെന്നും അതിന് പിഴ ഈടാക്കിയെന്നും കാണാറുണ്ട്.ഇങ്ങനെയൊക്കെ കള്ളത്തരം കാണിച്ച്, ഒരു 2 മിനിറ്റ് നേരത്തെ എത്തിയിട്ട് എന്ത് അത്യാവശ്യമായ കാര്യമായിരിക്കും ചെയ്യുന്നത്.......ഇതൊക്കെ ഞാന്‍ സ്ഥിരം കാണുന്ന കാര്യങ്ങളായതു കൊണ്ട് വെറുതെ പറഞ്ഞെന്നെയുള്ളൂ.

ഈ നിയമത്തിന്റെ ഭാഗമായി, ട്രാഫിക്ക് ലൈറ്റ്...അവിടെ കാത്തു കിടക്കുന്ന എന്റെ അടുത്തും പോലീസ് എത്തി(എന്റേത് പക്ഷെ 30% ഉള്ളൂട്ടോ). ജനാല താഴ്ത്താന്‍ ആവശ്യപ്പെട്ടു.കാര്യം അപ്പോള്‍ തന്നെ പിടികിട്ടിയ കാരണം,അടുത്തുള്ള കാറുകളില്‍ ഫിലിം ഒട്ടിച്ചിരിക്കുന്നത് കാണിച്ചുകൊടുത്തെങ്കിലും പിഴയായിട്ട് Rs.1000 തരാനാണ്‍ പറയുന്നത്.

എന്റെ കൈയ്യില്‍  അത്രയും ഒന്നുമില്ലെന്ന് –ഞാന്‍

അപ്പ്ഴെക്കും സിഗ്നല്‍ ചുമപ്പില്‍ നിന്നും പച്ചയായി....പുറകിലുള്ള വണ്ടികള്‍ ഹോണടിക്കാന്‍ തുടങ്ങി.(ഹോണടിക്കണോ എന്നതിനെ പറ്റി ഞാന്‍ എഴുതിയുട്ടുള്ളതാണ്‍, എന്തായാലും ഈ ഹോണടി എനിക്ക് ഉപകാരമായി.....ഹി ഹി).അതോടെ 1000രൂപയില്‍  നിന്ന് 100 രൂപയിലെക്കെത്തി.100 രൂപയോ, എന്നാല്‍ ഞാന്‍ നോക്കട്ടെ എന്ന് പറഞ്ഞ്......പഴ്സ് തപ്പി ഒരു 50 രൂപ എടുത്ത് വന്നപ്പഴേക്കും ചീത്തവീളിയും ഹോണടിയും അതിന്റെ അറ്റത്ത് എത്തികഴിഞ്ഞു.അതോടെ പോലീസ് 50രൂപയും കൊണ്ടുപോയി.ബാക്കി 50 എടുത്ത് വന്നപ്പോഴേക്കും, പോകാനല്ലെയെന്ന് പറഞ്ഞ് കടിച്ചുകീറാന് നില്‍ക്കുന്ന പോലീസ്! അങ്ങനെ ആ 50രൂപ, അയാളുടെ പോക്കറ്റിലേക്ക് പോയി.രസീതുമില്ല......ഒന്നുമില്ല.

കാറിനകത്ത് ആരാണ് ഇരിക്കുന്നതുപോലും എന്നറിയാത്തവിധം കറുത്ത ഗ്ലാസ്സുകള്‍, ഇപ്പഴും റോഡില്‍ കൂടി പോകുന്നതു കാണാറുണ്ട്.എനിക്ക് ഒരനുഭവം ഉള്ള കാരണം, പണ്ട് സ്കൂളില്‍ ട്ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍  മുന്‍പിലത്തെ കുട്ടിയുടെ പുറകില്‍ ഒളിച്ചിരിക്കുന്നത് പോലെ, സിഗ്നല്‍ എത്തുമ്പോള്‍, പോലീസ് എവിടെയെന്ന്‍ നോക്കി, ഞാനും ഏതെങ്കിലും വലിയ കാറിന്റെ പുറകില്‍ ഒളിക്കുകയാണ്‍.

ഒരേ രാജ്യം ഒരേ നിയമങ്ങള്‍ എന്നാല്‍ പലര്‍ക്കും പലതരം.ഒരു പക്ഷെ നമ്മുടെ ഇന്ത്യയില്‍ മാത്രമായിരിക്കും ഇങ്ങനത്തെ അവസ്ഥ!!!



KarolBagh Shopg


 
3 മലയാളികളായ ശ്രീദേവി, അജിത, മറിയാമ്മയും കൂടെ ദില്ലിയില്‍ താമസിക്കുന്ന മലയാളിയായ മായ യുടെ കൂടെയുള്ളൊരു shopping

ഇനി നമ്മുക്ക് shopping ന്പോകാം.എല്ലാവരും അവരുടെ പഴ്സ് യൊക്കെ തയാറാക്കിക്കൊ...ഇവിടെ കടം പറയാനൊന്നും പറ്റില്ലട്ടോ.........പണ്ട് പഠിച്ച ഹിന്ദിയൊക്കെ ഓറ്ത്തെടുത്തേക്കൂ.........KarolBagh യില്പോകാം.അതാണെങ്കില്സിറ്റിയില്തന്നെയാണല്ലോ......വൈകുന്നേരം 8 മണി വരെ കാണും.ഉച്ചക്ക് 12 മണിയാകുബോഴെക്കും എല്ലാ കടകളും വഴിക്കച്ചവടക്കാരൊക്കെയായി ഉഷാറാവും.പ്രധാനമായും ബാഗ്, ചെരുപ്പ്,തുണികള്‍....പിന്നെ കാറിന്റെ സീറ്റ് കവര്‍ കാറിനുവേണ്ട എല്ലാ സാധനങ്ങളും കിട്ടും.അതിനോടുകൂടെ തന്നെ ഗഫറ് മാറ്ക്കറ്റ് ഉണ്ട്.അവിടെ എല്ലാ electronics (duty free shops) സാധനങ്ങളും.അപ്പഴേക്കും ബസ്സ്-karolbagh മെട്രൊയിലെത്തി.

തളര്‍ന്ന മടുത്ത ശ്രീദേവി & മറിയാമ്മയും ഉത്സാഹത്തോടെ ബസ്സില്നിന്നും ഇറങ്ങി.എവിടെ തുടങ്ങണമെന്ന സംശയത്തിലാണ്‍ അജിത.

അപ്പഴതാ ഒരു ചെറുക്കന്‍ “ സാരി, സ്യൂട്ട് കാ ദൂക്കാന്‍......

ശ്രീദേവി-നമ്മള്‍, സ്യൂട്ടൊക്കെ ഇട്ടിട്ട് എവിടെക്കെയാ പോണെ... .....വല്ല airhostes പണിക്ക്പോകുന്നുണ്ടോ....

ചെറുക്കന്അവരെ വിടാനുള്ള ഭാവമില്ല, പുറകെയുണ്ട്..

മറിയാമ്മ‌- അയ്യോ, അവന്പുറകെ തന്നെയുണ്ട്, ബാഗും മാലയൊക്കെ സൂക്ഷിച്ചോ......

ദീദീ, ഇദറ് ഹൈ ദൂക്കാന്

ശ്രീദേവി-നഹി... നഹി

മായ- സ്യൂട്ട് യെന്നു പറഞ്ഞാല്‍, സല്‍വാര്‍/ ചുരിദാര്‍ ആണ് അല്ലാതെ പാന്‍റും സ്യൂട്ടും അല്ല.

അപ്പഴേക്കും അജിത ബാഗുകള്‍ മാറി...മാറി പിടിച്ചു,സ്റ്റൈല്‍ നോക്കുന്നുണ്ട്.ശ്രീദേവി വന്ന് ബാഗിന്‍റെ quality അറിയാനായി, ബാഗിനെ പിച്ചിയും മാന്തിയും നോക്കുന്നുണ്ടായിരുന്നു.
മായ-കിതനാ ഹൈ?

കടക്കാരന്‍_ഡേഡ് സൌ
മറിയാമ്മ-അത് എന്തൂട്ടാ, സൌ-നൂറ്, ഈ ഡേഡ് എന്തൂട്ടാ.....

കടക്കാരന്‍‌-സൌ & പച്ചാസ്(100&50)

അജിത-സൌ മെ താ....

കടക്കാരന്‍-നഹി, നഹി

 ഇവരുടെ ഭറ്ത്താക്കന്മാര്‍ ഗഫൂര്‍ മാറ്ക്കറ്റ് എത്തി, മൊബൈല്‍ ഫോണിന്റെ വിലപേശലില്‍ ആണ്‍.

കടക്കാര്, പച്ചാസ്(Rs.50) പറയുബോള്‍ Rs.25 കൊടുത്ത് കടക്കാരന്റെ ചീത്ത മുഴുവന്‍ നല്ല സന്തോഷത്തോടെ കേള്‍ക്കുന്നുണ്ട്.

രാത്രി 7 മണിക്ക് Mac Donalds ന്‍റെ മുന്നില്‍ കാണാമെന്നാണ് പറഞ്ഞത്‌.പലര്‍ക്കും ഹിന്ദിയില്‍ പയറ്റി തെളിഞ്ഞ സന്തോഷമായിരുന്നു.എല്ലാവരും നടന്നും നാക്കിട്ടടിച്ചും ആകെ പരവശനായിട്ടുണ്ട്. ചിലവര്‍ക്ക് ദോശ, സമോസ, ബറ്ഗര്‍...... അങ്ങനെ തിന്നാന്‍ വേണ്ട സാധനങ്ങളുടെ പട്ടിക നീളുകയാണ്.

മായ-എയ്, നമ്മുക്കെല്ലാവറ്ക്കും പാനിപൂരി കഴിച്ചാലോ......ഒരു പുതുമയാവട്ടെ.

Rs.10 ന്‍ 5 പൂരി കിട്ടും.അതില്‍ ഉറുളങ്കിഴങ്ങ് പൊടിച്ചതും പുളിയുള്ള ചട്ട്ണിയൊക്കെയായി....

-ശ്രീദേവി-എല്ലാം കൂടെ ഒരുമിച്ച് വായിലിടാന്‍ പറ്റുന്നില്ല.

അയ്യോ, ഈ പുള്ളിവെള്ളം എല്ലം കൂടെ എന്റെ കൈയ്യില്‍ കൂടി ഒലിച്ച്.....

ചിലവരുടെ വായില്‍ നിന്ന് juice ന്റെ spray......ഹൊ ഹൊ ...

മറിയാമ്മ -വയറിനകത്ത് ഈ 5 പൂരിയൊക്കെ എന്താവാന്‍.....

ദേ ബസ്സ് വന്നു..... നമ്മുക്ക് പോകാം..... Bye... karolbagh!!!!