തിങ്കളാഴ്‌ച രാവിലത്തെ
മംഗലാപുരം തീവണ്ടിയിലുള്ള യാത്ര.........സൂചി കുത്താന്‍ സ്ഥലമില്ല അതുപോലെയാണ്‍
തിരക്ക്,.മിക്കവരും ജോലിക്കു പോകുന്നവരാണ്.തിരുവനന്തപുരത്തു നിന്ന് കേറിയതിനാല്‍,
ഇരിക്കാന്‍ സ്ഥലം കിട്ടി.എല്ലാവരും ഉള്ള സ്ഥലത്തുനിന്ന് പേപ്പറ് വായന, മൊബൈല്‍
ഫോണ്‍ വിളി, പാട്ടുകേള്‍ക്കള്...... അങ്ങനെ അവരവരുടെ ലോകത്താണ്.പണ്ടത്തെ പോലെ
സംസാരത്തിനോ ചറ്ച്ചകള്‍ക്കൊ ആരുമില്ല.
മാവേലിക്കരയിലാണ് ആ രണ്ടു
പേര്‍, ഇപ്പോള്‍ കല്യാണം കഴിഞ്ഞ പോലെ ഒരു പെണ്‍കുട്ടിയും ചെറുക്കനും
കേറിയത്.ചെറുക്കന്‍ ഉന്തിയും തള്ളിയും ശബ്ധം വെച്ചും പെണ്ണിനെ ആരെയും തൊടാതെയും
തൊടീക്കാതെയും ജനാലയുടെ അടുത്ത് തന്നെ നിറുത്തിയിട്ടുണ്ട്. കാവലായി അവനും. ഭാര്യയെ
കാത്തു സൂക്ഷിക്കുന്ന ആ മനോഭാവം ആയിരിക്കാം അവനങ്ങനെ ചെയ്യതത്.ജനാലയുടെ അടുത്ത്
അവളെ ഇരുത്തി അവന്‍ എന്റെ അടുത്തുമായി ഇരുന്നു.
വേറൊന്നും
ചെയ്യാനില്ലാത്തതുകൊണ്ട്, അവരുടെ വറ്ത്തമാനം കേട്ട് കൊണ്ട് കണ്ണടച്ച് ഞാനും
ഇരുന്നു.അവരാണെങ്കില്‍ ഭാവിയെപറ്റിയും ഭൂതകാലത്തപെറ്റിയുമാണ്‍ ഇപ്പോള്‍ വര്‍ത്തമാനത്തില്‍
പറയുന്നത്.ഭാവിയില്‍ ഏതോ ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ചും ആ ബിസിനസ്സില്‍
അവള്‍ക്ക് ചെയ്യാന്‍ പറ്റുന്ന
കാര്യങ്ങളെക്കുറിച്ചും അവന്‍ വിവരിക്കുന്നുണ്ട്.ആ കംപാറ്ട്ടുമെന്റില് വറ്ത്തമാനം പറയുന്ന 2 ആള്ക്കാര് ഇവര്‍ മാത്രമായിരിക്കും.
അപ്പോളാണ്‍, ഒരു വില്ലന്റെ രൂപത്തില്‍ ഒരു ഫോണ്‍ കോള്‍ വന്നത്.അവളുടെ കൂട്ടുകാരിയുടേതാണ്,എതോ ക്ലാസ്സില്‍ ചേരാനാണ്‍...കൂട്ടത്തില്‍
പഠിച്ചിരുന്നവരെല്ലാമുണ്ട്....ഏതോ സാറ് ന്മാരും ഇവളെപറ്റി
അന്വേഷിച്ചു..........ഫോണ്‍ വെച്ചതോടെ, ആ കുട്ടി, ക്ലാസ്സ്-ല്‍ ചേരാനായിട്ട് തയ്യാറാവുകയാണ്......അതിന്റെ ഗുണങ്ങളൊക്കെ
വിവരിക്കുന്നുണ്ട്....ഭറ്ത്താവ് എന്തുചെയ്താല്‍ സമ്മതിക്കുന്നില്ല.
ആ നല്ല മൂഡ് മാറുന്നതു നമ്മുക്ക് കാണാം.ഒരഞ്ചു-പത്തു
മിനിറ്റ്......”വാക്കുപയറ്റ്”.......ന്റെ ബാക്കിയായി,
അവള്‍ പിണങ്ങി കൈയില്‍ തല വെച്ച് ഉറങ്ങാന്‍ കിടന്നു.
പലപ്പോഴും നല്ലൊരു ദാമ്പത്യജീവിതത്തിലെ കല്ലുകടിയാവുന്നത്,
മൂന്നാമതൊരാളാണ്‍.ഡൈവോഴ്സ് കഥകള്‍ മുടങ്ങാതെ കേള്‍ക്കുന്നുണ്ട്.ഒരു പെണ്‍കുട്ടി
പറയുന്നത്, അവള്‍ക്ക് ഫോണ്‍ വരുമ്പോ അമ്മയോ നാത്തൂനോ ഉടന്‍ അടുത്ത്
വന്നിരിക്കും.അങ്ങനെ 2-3 പ്രാവശ്യമായതോടെ.... അവള്‍ക്ക് ഭറ്ത്താവിന്റെ വീട്ടില്‍
നില്‍ക്കാന്‍ ഇഷ്ട്മല്ല.ഭറ്ത്താവ് വേണമെങ്കില്‍ എന്റെ വീട്ടില്‍ വന്നു താമസിക്കട്ടെ......അതിന്
അവന്‍ തയ്യാറുമല്ല.മൂന്നാമതൊരാളുടെ ഇടപെടലും രണ്ടു പേരുടെ വാശിയും മാകുമ്പോള്‍
പിന്നെ “ഡൈവോഴ്സ്” മാത്രമെ അവരുടെ മുന്‍പിലുള്ളൂ. എന്നാല്‍ ഭാവിയില്‍
ഒറ്റയാവുന്നത് അവര്‍ മാത്രമാണ്........അതു അവര്‍ മനസ്സിലാക്കുന്നില്ല.
എന്തായാലും ട്രെയിന്‍ എനിക്കിറങ്ങേണ്ട സ്ഥലത്തോട്
അടുത്തു.പെണ്‍കുട്ടി ഉറക്കമായെന്നു തോന്നുന്നു.ആ ഒരേ ഇരുപ്പാണ്‍. സീറ്റിന്റെ
അടിയില്‍ നിന്നും പെട്ടിയെടുക്കാനൊക്കെ ആ പയ്യന്‍ എന്നെ സഹായിച്ചു.ഒന്നെങ്കില്‍
“കഥയല്ലിത് ജീവിതം അല്ലെങ്കില്‍ വെറുതെ ഒരു ഭാര്യ”...അങ്ങനെ വല്ല പരിപാടിയില്‍
കാണാമെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട്, ഞാന്‍ ചിരിച്ചുകൊണ്ട് അവനോട് യാത്ര പറഞ്ഞ്
ഇറങ്ങി.
എനിക്ക് കിട്ടിയ ചില രസകരമായ comments
·
റിത്ത
സത്യം ,കുഞ്ഞു കുഞ്ഞു പിണക്കങ്ങള്‍ , തെറ്റിധാരണകള്‍ , പറഞ്ഞു
തീര്‍ക്കാതെ ജീവിതത്തില്‍ വലിയ പിണക്കങ്ങളായി മാറുന്നു .വാശി ജയിക്കുമ്പോള്‍ ,വിട്ടുവീഴ്ച യില്ലാതെ ആകുമ്പോള്‍ ജീവിതം താനെ പരാജയം
ആകുന്നു .
നല്ല അവതരണം റിത്ത .എല്ലാ ഭാവുകങ്ങളും
നല്ല അവതരണം റിത്ത .എല്ലാ ഭാവുകങ്ങളും
·
ഹ കൊള്ളാം നല്ല ആവിഷ്ക്കാരം........
·
ഭാര്താകന്മാര്‍ ങ്ങനെ ആയാല്‍ പാവം ഭാര്യ
എന്ത് ചെയ്യും...............ദിവോര്സ് തന്നെ ശരണം............ഹ്മം
·
യാത്ര കൊള്ളാം മാഷേ...അവതരണം നന്നായിട്ടുണ്ട്...പക്ഷെ
മൂന്നാമതൊരാള്‍ തീര്‍ത്താല്‍ തീരുന്നതാണോ..ആത്മാര്‍ത്ഥ ബന്ധം..അതിനോട് ഞാന്‍
യോജിക്കുന്നില്ല..ആശംസകളോടെ..
·
കല്ല്യാണം കുട്ടി കളി അല്ലടാ വേലായുധാ എന്നുള്ള കലാഭവന്‍
മണിയുടെ വാക്കുകള്‍ കുറെ ആളുകള്‍ ഇനിയും പഠിക്കുവാന്‍ ഉണ്ട് ..
ഇത് ഉഷാര്‍ ..മറ്റേത് രെന്ജിനി ഹരിദാസ് ബ്ലോഗ് ഇട്ട പോലെ ആയിരുന്നു .. വായനക്കാരുടെ ആവശ്യങ്ങള്‍ സ്വീകരിക്കുംബോഴാണ് എഴുത്തുകാരനെ കൂടുതല്‍ വായനക്കാര്‍ ഇഷ്ട്ടപെടുക ആശംസകള്‍
ഇത് ഉഷാര്‍ ..മറ്റേത് രെന്ജിനി ഹരിദാസ് ബ്ലോഗ് ഇട്ട പോലെ ആയിരുന്നു .. വായനക്കാരുടെ ആവശ്യങ്ങള്‍ സ്വീകരിക്കുംബോഴാണ് എഴുത്തുകാരനെ കൂടുതല്‍ വായനക്കാര്‍ ഇഷ്ട്ടപെടുക ആശംസകള്‍
·
ഹ ഹ അത് നന്നായിട്ടുണ്ട് ..നവദമ്പതികള്‍ അല്ലെ ? വെറുതെ എന്തിനാ അവരുടെ ജീവിതം
കഥ ആക്കുന്നത് ? അവര്‍ വെറുതെ അല്ല ഭാര്യയില്‍ വരട്ടെ ...കൊള്ളാം
·
എഴുതിയത്
ശരിയാണ്.പക്ഷേ രണ്ടുപേരും ആകാശത്തു നിന്നും നൂലില്‍ ഇറങ്ങി വന്നവരല്ല.അവര്‍
മാത്രമായി ഒരു ലോകവും ഇല്ല.
·
hahahaaha kalakki rita, oru cheriya tarin journy kondu oru
valiya jeevitha sathyam thurannu parayan kazhinjathu rachanayude
mikavuthanneee... ithu real aannelum reeel aanellum .. ithil paranjathu 100%
sathyam aanu..