2/14/11

The thought behind the horn...


ഇന്ത്യക്കാർക്ക്  വണ്ടിയോടിക്കുബോള്‍ "ഹോൺ  അടിക്കുന്നത് ഒരു ശീലമാണ്. ആ ശീലം ലോകമെമ്പാടും  അറിയാവുന്ന  ഒരു തമാശയാണ്.മുന്‍പിലെ ഓടുന്ന വാഹനം പതുക്കെയാണെങ്കില്‍ "ഹോൺ ആളുകളൊട് Hi and Bye പറയുന്നതും ആ ശബ്ദം  വെച്ചുതന്നെ.വാഹനം ഓടിക്കുന്നതു പോലും  ഈ ശബ്ദം കൊണ്ടാണൊയെന്നു തോന്നിപോകും.

കഴിഞ്ഞദിവസം കുട്ടികള്‍ സ്‌കൂളിൽ  പോയതോടെ എന്റെ ചായക്കപ്പുമായി ബാല്‍ക്കണിയിലിരുന്ന്, എന്തിനെയൊക്കെയാണ് Horn അടിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധി ക്കുകയായിരുന്നു അല്ലെങ്കിൽ  "ഹോൺ- ന് പകരം നമ്മളുടെ ഭാഷ പുറത്തെടുത്താല്‍ എന്തായിരിക്കും!

രാവിലെ 7 മണിയോടെയാണ്, എന്നും രാവിലത്തെ ആദ്യത്തെ Horn ന്റ വരവ്, അതു ഒരു തരം സൈറണാണ് ഞങ്ങള്‍ക്ക്.ഒരു സ്‌കൂൾ വാൻ ന്റെ  യാണ്. ഒരു 5-7 വയസ്സുള്ള കുട്ടി ഇറങ്ങി വരുന്നതുവരെ ആ ശബ്ധം തുടരും- ഒരു പക്ഷെ ഞാനെത്തി നീ എവിടെയാണെന്നുള്ള ചോദ്യമായിരിക്കാം...ആ കാഹളത്തിന് .

പാലും പത്രവും  കൊണ്ടുപോകുന്ന സൈക്കിൾ  യാത്രക്കാരുടെ സമയമാണിത് .അപ്പോള്‍ പല വാഹനക്കാരും അവരുടെ അടുത്തുക്കുടെ പോകുബോല്‍, ഒരു പീ യെന്ന ചെറിയ  ഒരു
ശബ്ദത്തിൽ  യായിരിക്കും- ഞാന്‍ അടുത്തുകുടെ പോകുന്നുണ്ട്, എന്റെ മേലേക്കങ്ങാനും വീണെക്കല്ലെ യെന്ന മട്ടിലുള്ള ഓര്‍മമപെടുത്തലായിരിക്കും.

പലപ്പോഴും ദില്ലിപോലുള്ള സഥലങ്ങളില്‍, കാർ  യൊക്കെ പാർക്ക്  ചെയുന്നത് റോഡിന്റെ   ഇരുവശങ്ങളിലാണ് .അവിടെ നിന്നെങ്ങാനും പുറകിലോട്ട്  ചെയെത്ടുക്കാനുള്ള ആ2-3 മിനിറ്റ് സമയം "ഹോൺ  കളുടെ ഒരു ബഹളമായിരിക്കും .-താന്‍ എന്തുചെയ്യുവാ.....ഞങ്ങളുടെ വിലയേറിയ  സമയം കളയുന്നോ.....യെന്ന് ചോദ്യമായിരിക്കും.അവര്‍ക്ക് car തിരിക്കുന്നത് വ്യക്തമായികാണാം എന്നാലും എന്തോ വായുഗുളികയ്ക്കു വേണ്ടിയുള്ള മരണപാച്ചിലാണ് യെന്ന മട്ടിലാണ് എല്ലാവരും .

ഇതേ സ്വഭാവം തന്നെയാണ്  നമ്മള്‍ ട്രാഫിക്ക് സിഗ്നലിൽ  കാത്തുനില്‍ക്കുംബോഴും......Neutral നിന്നും first gear ലേക്കു മാറ്റുന്ന ആ2-3 സെക്കന്‍ഡിനാണ്, ..തൊട്ടു പുറകിലത്തെ വാഹനം പി യെന്ന് ചെറിയ ശദ്ധം -"ഹലോ -യെന്നു പറഞ്ഞ് നമ്മെളെ ഓര്‍മ്മപ്പെടുത്തുന്നത് പോലെ എന്നാല്‍ അതിനു പുറകിലുളവർക്ക്  Horn കളുടെ ഒരു തരംഗം തന്നെ സ്യഷിടിക്കാരുണ്ട്.

ഇനിയും രസമാണ് മറ്റുചിലവര്‍, ഇവര്‍ വളരെ വേഗത്തിലായിരിക്കും ഓടിക്കുന്നത് മുഴുവന്‍ സമയവും അവർ  “പീ പീ യെന്ന് ഹോൺ  അടിച്ചുകൊണ്ടായിരിക്കും ഓടിക്കുന്നത്- മാറിക്കോ  ഞാന്‍ വരുന്നുണ്ട്.....യെന്നപോലെ കണ്ടാല്‍ തോന്നും-ഏകദേശം നടന്നുതുടങ്ങുന്ന കുട്ടികള്‍ക്കു ഒരു തരം സംഗീതരസമുള്ള ഷൂസ്  വാങ്ങിച്ചു ഇട്ടുകൊടുക്കുന്നതുപോലെ, ഇവരുടെ വണ്ടിയുടെ ചക്രങ്ങളിലും   ഇങ്ങ്നെ ഇട്ടുകൊടുത്തിട്ടുണ്ടോയെന്നു തോന്നും.

പക്ഷെ , ഞാന്‍ car ഓടിക്കുബോള്‍, എന്റെ 12 വയസസായ മകന്‍ എന്റെ അടുത്തിരുന്ന് ആവശ്യമുള്ളതിനും  ഇല്ലാതത്തിനും Horn അടിക്കാന്‍ എന്നെ പ്രേരിപ്പിക്കാരുണ്ട്.അവന്റെ വാദം... “You are an Indian so you are supposed to Honk”
അങ്ങനെ വണ്ടിയോടിക്കുംബോള്‍ Horn അടിക്കേണ്ട് ആവശ്യമുണ്ടോ?

നിങ്ങളുടെ അഭിപ്രായം എഴുതുക.

1 comment: