9/20/20

എന്തിരോ എന്തോ

 രംഗ ബോധമില്ലാത്ത കോമാളിയാണ് മരണം - എല്ലാവരേയും ഒന്നുകൂടി ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു എന്റെ അമ്മയുടെ യാത്ര. സൈലന്റ് ഹാർട്ട് അറ്റാക്ക്. ഉച്ചക്ക് മയങ്ങാൻ കിടന്ന അമ്മ അങ്ങനെയങ്ങു മയങ്ങി. കേട്ട വാർത്ത ഉൾക്കൊള്ളാനോ കരഞ്ഞ് സങ്കടം തീർക്കുന്നതിനു മുൻപേ , അവസാനമായി അമ്മയെ കാണാൻ സാധിക്കുമോ എന്നറിയാനുള്ള ഫോൺ വിളികളും വെബ്സൈറ്റ് നോക്കലുമായി അടുത്ത പരിപാടി. അല്ലെങ്കിലും എന്തിനും ഏതിനോടും പൊതുവെ പരാതിയും പരിഭവങ്ങളും കുറവാണ്, ഉള്ളതിനെ അംഗീകരിച്ച് മുന്നോട്ട് പോകുകയെന്നതാണ് അമ്മയുടെ പോളിസി.

ചില സമയത്ത് ആ പോളിസി കടം എടുക്കേണ്ടി വരുന്നു.


വയസ്സായ അച്ഛനുള്ളത് കൊണ്ട് വീട്ടിൽ താമസിക്കാൻ സാധിക്കില്ല. 7 ദിവത്തിനകം തിരിച്ചു പോവുകയാണെങ്കിൽ നിയമങ്ങളിൽ ഇളവുകൾ ലഭിക്കുമെന്നാണറിഞ്ഞത്. കേരളത്തിലേക്കുള്ള പാസ് അപേക്ഷിക്കലൊക്കെയായി പിന്നെയും തിരക്കിൽ. യാത്ര തുടങ്ങു ന്നതിനു മുൻപും കേരള പാസ് കിട്ടിയിട്ടില്ല. യാത്രയുടെയിടയിൽ അമ്മക്കായി കണ്ണുനീർ പൊഴിക്കുമ്പോഴും ഇങ്ങനത്തെ ചില ട്ടെൻഷനുകൾ മനസ്സിൽ .


വിചാരിച്ചതു പോലെയുള്ള യാതൊരുവിധ പ്രശ്നങ്ങളും വിമാനത്താവളത്തിലുണ്ടായിരുന്നില്ലയെന്നത് ദൈവാനുഗ്രഹം.


ചടങ്ങുകൾക്ക് മുൻപായി വീട്ടിലെത്തി എല്ലാവരിൽ നിന്നകന്ന് അമ്മയോടൊപ്പം ഏതാനും നിമിഷങ്ങൾ. വന്നവരിൽ പലരും എന്നെക്കണ്ട് നെറ്റി ചുള്ളിച്ചു. പനിയൊന്നുമില്ലാത്തതു കൊണ്ടാണ് എനിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തോട്ട് വരാൻ സാധിച്ചത്. കേരളത്തിലാണെങ്കിൽ സമ്പർക്കം മൂലമുള്ള കോവിഡ് രോഗികളുടെ എണ്ണമാണ്  കൂടുതൽ . ആരാണ് നെറ്റി ചുളിക്കേണ്ടതെന്ന് എനിക്ക് സംശയം. എന്തായാലും ഇങ്ങനെയൊരു മഹാവിപത്ത് നടക്കുന്ന സമയത്ത് എനിക്ക് അതിനോടൊന്നും പരാതിയില്ല. കൂടാതെ തിരിച്ചെത്തിയ എനിക്ക് കേരളത്തിലുള്ള പോലീസ് സ്റ്റേഷനിലും & മറ്റൊരു ഓഫീസിൽ നിന്നും ഫോൺ വന്നിരുന്നു അഭിന്ദനീയം.


എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി TV വാർത്തയിൽ കാണുന്ന കാഴ്ചകൾ - ജലപീരങ്കി , ഗ്രനൈഡ് , പോലീസിൽ നിന്നുള്ള ലാത്തിയടി ... അപ്പോൾ covid മാനദണ്ഡങ്ങളായ  മാസ്ക്, സാമൂഹിക അകലം, ആപ്പ്…. എന്തിരോ എന്തോ?2 comments:

  1. മഹാമാരി വളരെ സെലക്ടിവാണെന്നാ ഓരോന്ന് കണ്ടാൽ തോന്നുക. എല്ലായിടത്തുമുണ്ട് അങ്ങിനെ കുറെയാളുകൾ!

    ReplyDelete