ഔദ്യോഗികവും അനൗദ്യോഗികവുമായ ലോക്ഡൗൺ നാളുകളിൽ നിന്നുമുള്ള മോചനമായിട്ടാണ് , മാസ്കും സാനിറ്റൈസർ കുപ്പിയുമായിട്ടുള്ള ഈ യാത്ര. വീടിനടുത്തെന്ന് പറയാമെങ്കിലും പലപ്പോഴും അവിടത്തെ തിരക്ക് കാരണം പോകാൻ മടിക്കുന്ന സ്ഥലമാണ്, ഇന്ത്യാഗേറ്റ് (ഡൽഹി) . വൈകുന്നേരങ്ങളിലെ വർണ്ണാഭമായ ലൈറ്റുകളാൽ ഇന്ത്യാഗേറ്റിനെ കാണാൻ മനോഹരമാണ്.
Work from home & online classes …. എന്നെപ്പോലെയുള്ള വീട്ടമ്മമാരുടെ ദിനങ്ങളിലെ സമാധാനം കളഞ്ഞെങ്കിലും പൊതു നിരത്തുകളിലെ വാഹനങ്ങളുടെ എണ്ണത്തിൽ സമാധാനമുണ്ട്. അതുകൊണ്ടായിരിക്കാം വാഹനം ഓടിക്കുന്നവർ ഹോണടിച്ചും ഫ്ളാഷ് ചെയ്തും മറ്റുള്ളവരെ പേടിപ്പിക്കുന്നുമില്ല.
സിഗ്നലിന്റെ യവിടെയൊക്കെ കച്ചവടക്കാരും കുടുംബങ്ങളും തിരിച്ചെത്തിയിരിക്കുന്നു. ചിലർക്ക് മാസ്ക്ക് ഇല്ല മറ്റു ചില രാകട്ടെ മാസ്ക്, ചുമരിലെ ആണിയിൽ തൂക്കിയിട്ടിരിക്കുന്നതുപോലെ ഒരു ചെവിയിൽ നിന്ന് തൂങ്ങി കിടക്കുന്നുണ്ട്. ഇവരുടെ കൂടെയുള്ള കൊച്ചു കുട്ടികളെ ശ്രദ്ധിക്കാനാണ് എനിക്കിഷ്ടം. ദു:ഖഭാവത്തോടെയുള്ള ഭിക്ഷാടനവും കൂട്ടത്തിൽ കുസൃതി നിറഞ്ഞ മുഖത്തോടെയുള്ള ഒളിച്ചു കളിയും തൊട്ടു കളികളും നടക്കാറുണ്ട്. ഒരേ സമയം രണ്ടു
ഭാവങ്ങൾ . കഠിനമായ അവരുടെ ജീവിത സാഹചര്യങ്ങളുടെ മുൻപിൽ കൊറോണ പോലും തോറ്റുപോയെന്ന് തോന്നുന്നു.
Akbar Road, Ashoka Road,Kasturba Gandhi Marg….. ഏതോ ചരിത്ര ക്ലാസ്സുകളെ ഓർമ്മി പ്പിക്കുന്ന വഴികളുടെ പേരുകളും റോഡിനിരുവശമുള്ള വലിയ മരങ്ങളും നാലു കൂടിയ വഴികളിലെ വലിയ round about യും അതിലെ പൂന്തോട്ടവുമൊക്കെയായി സുന്ദരമായ സ്ഥലമാണിത്. പക്ഷെ എല്ലാവരുടേയും തിരക്ക് കാരണം അതൊന്നും ആസ്വദിക്കാൻ ആർക്കും നേരമില്ല. ഈ എനിക്കും.
മനസ്സമാധാനത്തോടെ ആ യാത്ര അധികം മുന്നോട്ട് പോകാൻ സാധിച്ചില്ല. വഴിയിലെ zigzag ആയി വെച്ചിരിക്കുന്ന ബാരിയർ കടന്നപ്പോൾ പോലീസുകാരൻ വണ്ടി സൈഡിലോട്ട് ഒതുക്കാൻ പറഞ്ഞു. മാസ്ക്കെല്ലാമിട്ട് ഗ്ലാസ്സ് താഴ്ത്തി കാര്യം അന്വേഷിച്ചപ്പോൾ , കാറിനകത്ത് മാസ്ക് ഇട്ടിട്ടില്ല അതുകൊണ്ട് 500 രൂപ പിഴ. സുപ്രീം കോർട്ട് ഓർഡറാണ്. തന്ന രസീതിൽ " പൊതുസ്ഥലത്ത് & ജോലി സ്ഥലത്ത് മാസ്ക് ഇല്ല എന്നതാണ് കുറ്റം "
സ്വന്തം കാർ എ. സി. യുള്ള കാർ അതുകൊണ്ട് തന്നെ എല്ലാ ഗ്ലാസ്സും അടച്ചാണ്. അപ്പോൾ പൊതു സ്ഥലം & ജോലി ചെയ്യുന്ന സ്ഥലം അല്ലല്ലോ എന്ന നമ്മുടെ ചോദ്യത്തിനെ കുറിച്ച് ഒരു ന്യായീകരണം തരാൻ പോലീസിനില്ല. എന്തായാലും നമ്മൾ പറയുന്നത് പോലീസിനോ , പോലീസ് പറയുന്നത് നമ്മൾക്കോ അംഗീകരിക്കാൻ കഴിഞ്ഞില്ല. Rs. 500 പോയത് മാത്രം മിച്ചം.
ഡൽഹിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യാഗേറ്റ്, ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിലൊന്നാണിത്. ഒന്നാം ലോക മഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണിത്. മരിച്ച സൈനികരുടെ പേരുകൾ ഇതിൽ കൊത്തിവെച്ചിട്ടുണ്ട്. 42 മീറ്റർ ഉയരമുള്ള ഈ സ്മാരകത്തിന്റെ ശില്ലി എഡ്വിൻ ലൂട്ട്സ് - യാണ് . എല്ലാ റിപ്പബ്ളിക് ദിനത്തിലും പ്രധാനമന്ത്രി ഇവിടെ സന്ദർശിച്ച് അമർ ജവാൻ ജ്യോതിക് ആദരാജ്ഞലികൾ അർപ്പിച്ചതിനു ശേഷമാണ് പരേഡ് ആരംഭിക്കുന്നത്. സാധാരണ ദിവസങ്ങളിൽ ഇത് നല്ലൊരു പിക്നിക് സ്ഥലം കൂടിയാണ്.
ഞങ്ങളവിടെ എത്തിയപ്പോൾ എവിടെ നിന്നോ പല വഴിയോര കച്ചവടക്കാരും ഓടി എത്തി. ഒരു കൗമാരക്കാരി പലതരത്തിലുള്ള വളകളും മാലകളും കമ്മലും മേടിപ്പിക്കുന്ന തിരക്കിലാണെങ്കിൽ മറ്റു ചിലർ ഇന്ത്യാഗേറ്റിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്ത തരാമെന്ന വാഗ്ദാനത്തിലാണ്. മാസ്ക് & സാമൂഹിക അകലമാക്കെ തഥൈവ. മാസ്ക് എവിടെ യെന്ന് ചോദിക്കുമ്പോൾ, ഞാൻ മാസ്ക് ഇട്ടിട്ടു വന്നാൽ വള, മാല & കമ്മലൊക്കെ മേടിക്കുമോ എന്നാണ് ആ കൗമാരക്കാരിയുടെ ചോദ്യം. അവരുടെ ഉപജീവനമാർഗ്ഗത്തിന് മുൻപിൽ അതിനൊന്നും വലിയ പ്രാധാന്യമില്ലയെന്നു തോന്നുന്നു. പിന്നെയും മുന്നോട്ട് നടന്നപ്പോൾ ഒരാൾ bubbles ഊതി പറപ്പിച്ച് കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണ്. Bubbles ആണോ കൊറോണയെയാണോ ഊതി വിടുന്നത് എന്നറിയാത്തതു കൊണ്ട് ഞങ്ങൾ അവിടെ നിന്നുംജീവനും കൊണ്ട് ഓടി.
അതിനടുത്തായിട്ട് ഏകദേശം രണ്ടര കി.മീ. ദൂരെയാണ് നമ്മുടെ പാർലമെന്റ് ഹൗസ്. വൃത്താകൃതിയിൽ ചുറ്റുമായി തൂണുകളോട് കൂടിയ രൂപകല്പനയാണിതിനുള്ളത്. 6 ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ കെട്ടിടം വ്യാപിച്ചു കിടക്കുന്നത്. 560 അടി വ്യാസവും കെട്ടിടത്തിന് ചുറ്റുമായുള്ള 144 തൂണകളും 12 വാതിലുകളുമൊക്കെയായി രാജകീയ പ്രൗഢിയുള്ള മന്ദിരമാണ്. ഇൻഡോ-സാർ സെനിക് വാസ്തു ശൈലിയാണ്. ഇതിന്റെ യും വാസ്തുശില്പികളിലൊരാളാണ് എഡ്വിൻ ലൂട്ടസ്സ്.
സാധാരണയായി ജനുവരി - ഫെബ്രുവരി മാസങ്ങളാണ് ഡൽഹി സന്ദർശിക്കാൻ അനുയോജ്യം. ഭാഗ്യത്തിന് ആ ഭാഗത്ത് തിരക്കില്ലാത്തതും സൂര്യൻ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോയതിനാലും അവിടെയൊക്കെ ഏതാനും സമയം ചുറ്റിക്കറങ്ങാൻ സാധിച്ചു.. എന്നാലും പ്രകാശ പൂരിതമായ ഇന്ത്യാഗേറ്റ് കാണാൻ സാധിക്കാത്തതും Rs.500 രൂപ പോയ മനോവിഷമത്തോടെ ഞങ്ങൾ തിരിച്ച് വീട്ടിലോട്ട് ---