ഇന്ത്യയെ ഒരു വലിയ ചൂലെടുത്ത് വൃത്തിയാക്കിയതാണ് 'മലേഷ്യ'. അടുത്തൊരുനാള്‍
മലേഷ്യയെ പറ്റിയുള്ള സംസാരത്തിൽ ഒരു കൂട്ടുകാരി പറഞ്ഞതാണിത്.അടുത്ത
പത്തിരുപത് വർഷം കൊണ്ട് ഇന്ത്യയും ഇങ്ങനെയൊക്കെയാവുമെന്ന് പതിനഞ്ചു വർഷം
മുൻപ് അവിടെ താമസിച്ചിട്ടുള്ള ഞാനും വിചാരിച്ചിരുന്നതാണ്.
തായ്‌ലാൻഡിനോടും സിംഗപ്പൂരിനോടും അതിർത്തി പങ്കിടുന്നതാണ് മലേഷ്യയുടെ
ഒരു ഭാഗം.തെക്കു- കിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണിത്.കേരളത്തിന്റേതു പോലത്തെ
കാലാവസ്ഥയാണെങ്കിലും വർഷത്തിൽ പന്ത്രണ്ട് മാസവും ഇടിവെട്ടും
മിന്നലുമൊക്കെയായിട്ടുള്ള മഴയുണ്ടാവാറുണ്ട്.അതുകൊണ്ടു തന്നെ അന്തരീക്ഷവും
ചെടികളും മരങ്ങളും എല്ലാം വൃത്തിയും വെടിപ്പുള്ളതുമാണ്.

തദ്ദേശനിവാസികൾക്ക് പ്രധാനമായും 'മലയ്, ചൈനീസ്, ഇന്ത്യ (തമിഴ്) വംശജരാണ്.
ഇന്ത്യക്കാരിൽ ഇപ്പോൾ നമ്മൾ അവിടെ കാണുന്നത് മിക്കവാറും അവരുടെ
മൂന്നാമത്തേയോ - നാലാമത്തേയോ തലമുറയിൽ പെട്ടവരെയായിരിക്കും.
ഇപ്പോഴും തമിഴ് സംസ്കാരവും ഭാഷയും പിന്തുടരുന്നവരുമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും 'മലേഷ്യൻസ്'എന്നഭിമാനത്തോടെ
അറിയാനാണ് അവരുടെ ആഗ്രഹം. ജോലി തേടിയോ പഴയകാലത്തെ 'തൊട്ടുകൂടായ്‌മ',
തീണ്ടൽ എന്നതിൽ നിന്നും രക്ഷ നേടിയോ എത്തിയിട്ടുള്ളവരാണ് ആദ്യത്തെ തലമുറ,
ഇതൊക്കെ അവിടെയുള്ളവരിൽ നിന്നുമുള്ള കേട്ടുകേൾവിയാണ്.

Ringgit യാണ് അവിടത്തെ കറൻസി.ഒരു Ringgit ഏകദേശം 16 രൂപയാണ്. നമ്മളെക്കാളും
രണ്ടര മണിക്കൂർ മുന്നോട്ടിലാണ് മലേഷ്യ.
രണ്ടര മണിക്കൂർ മുന്നോട്ടിലാണ് മലേഷ്യ.
അവരുടെ പ്രാദേശിക ഭാഷയായ 'ബഹാസ' യുടെ അക്ഷരങ്ങൾ ഇംഗ്ലീഷ് ഭാഷയുടെ
ലിപികൾ പോലെയാണ്.പക്ഷെ ഉച്ചാരണം വ്യത്യസ്തമാണ്.ഇതറിയാതെ
ഇംഗ്ലീഷ് വായിക്കുന്നതുപോലെ വായിച്ചിട്ടുണ്ടാക്കിയിട്ടുള്ള അബദ്ധങ്ങൾ ധാരാളം.
പറയുന്ന വാക്കിന്റെയോ വാചകത്തിന്റെയോ കൂടെ 'ലാ' കൂട്ടി ചേർത്തു പറയുന്നതും
സംസാരിക്കുമ്പോൾ വാക്കുകളെ തുപ്പി പറയുന്നതു പോലെയുള്ള സംസാരരീതിയും
ഇന്നും കേട്ടിരിക്കാൻ കൗതുകമാണ്.പ്രാദേശിക നിവാസികൾ വളരെ സൗഹാര്‍ദ്ദപരമായ
പെരുമാറ്റമാണ് എല്ലാവരോടും.

petronas, meenara kl( revolving restaurant), genting theme park, കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന
ഷോപ്പിംഗ് മാൾ അങ്ങനെ എല്ലാ ആധുനിക സാങ്കേതികവിദ്യകളോടും
സൗകര്യങ്ങളോടും കൂടിയിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുണ്ട്.
എന്നാലും Selangor നദി തീരത്തുള്ള മിന്നാമിനുങ്ങളുടെ കൂട്ടം, അവയെ കാണാനുള്ള യാത്ര രാത്രി 8 മണിയോടെയാണ് തുടങ്ങുക.നദി തീരത്തുള്ള കണ്ടൽവൃക്ഷങ്ങളിലാണ് ഇവയെ കാണുക.
അവർക്ക് ശല്യമാകാതിരിക്കാൻ തുഴയുന്ന ബോട്ടിലാണ് യാത്ര. ഫോട്ടോയോ വീഡിയോ
ഒന്നും എടുക്കാൻ സമ്മതിക്കാറില്ല എന്തിനേറെ ഞങ്ങൾ തമ്മിൽ സംസാരിക്കാൻ
പോലും ബോട്ട് തുഴയുന്നയാൾ സമ്മതിച്ചില്ല. ' പലതുള്ളി പെരുവെള്ളം' എന്ന് പറയുന്നതു
പോലെ മിന്നുന്ന പ്രാണികൾ,ആ വൃക്ഷത്തിൽ മാത്രമേ കാണുകയുള്ളൂ
എന്നാണ് ഗൈഡ് പറയുന്നത്.ക്രിസ്തുമസ്സ് മരത്തിലും മറ്റും അലങ്കാരമായിടുന്ന
മിന്നിത്തിളങ്ങുന്ന ആ ചെറിയ ബൾബുകളെയാണു കാണുമ്പോള്‍ ഓർമ്മ വരുക.

its cheating, എന്തും ഏതും സംശയത്തോടെ കാണുന്ന മുബൈയിൽ നിന്നും വന്ന
ഞങ്ങളുടെ കൂട്ടുകാരൻ കുറെ നേരം 'fireflies' കാണാൻ കാത്തിരുന്നിട്ടും കാണാൻ
പറ്റാത്ത ദേഷ്യത്തിലായിരുന്നു.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ആ വിസ്മയത്തെ
അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. ഒരു പക്ഷെ മെട്രൊ നഗരത്തിൽ വളർന്നതിന്റെ
ചില നഷ്ടങ്ങളായിരിക്കാം. ഗൈഡ്, അയാളുടെ സംശയം തീർക്കാനായിട്ട് മരങ്ങളുടെ
അടുത്ത് ബോട്ട് നിറുത്തി, ഓരോ മിന്നാമിനുങ്ങിനെയും ശ്രദ്ധിക്കാനുള്ള നിർദ്ദേശം
തരുകയായിരുന്നു.പിന്നീടങ്ങോട്ട് അയാളെ വിശ്വസിപ്പിച്ചെടുക്കാനുള്ള
പരിശ്രമത്തിലായിരുന്നു, ഞങ്ങൾ.

ഇതൊക്കെ കണ്ടുകൊണ്ട് രാത്രിയുടെ നിശബ്ദതയിലുള്ള ആ യാത്ര, ശരിക്കും
പുതിയ ഒരനുഭവമാണ് നമ്മുക്ക് സമ്മാനിക്കുക.

ഭക്ഷണശാലയിൽ, ചുറ്റും കടലായതു കൊണ്ടായിരിക്കാം കടലില്‍ നിന്നും ലഭിക്കുന്ന
ഭക്ഷ്യസമ്പത്തുകളുടെ വൈവിധ്യം ഒന്നു വേറെ തന്നെ.
നമ്മൾ ഇഞ്ചി - വെളുത്തുള്ളിയുടെ പേസ്റ്റ് ചേർക്കുന്നതു പോലെയാണ് അവർക്ക്
'Shrimp paste'. ഏതൊരു ഭക്ഷണപാചകവിധിയിലും ചേർത്തിരിക്കും. അതിൻ്റെ മണവും
രുചിയും രൂക്ഷമാണ്.മത്സ്യമാംസങ്ങള്‍ തിന്നാത്തവരായി അവിടെ ആരെങ്കിലുമുണ്ടോ
എന്ന് സംശയമാണ്.

മലേഷ്യയെപ്പറ്റി പറയാനാണെങ്കിൽ ഏറെയുണ്ട്. എന്നാലും ഇനിയും ഒരവസരം
കിട്ടിയാൽ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് 'മിന്നാമിനുങ്ങളുടെ ഈ ഉദ്യാനം'.

ആസ്വാദ്യകരമായ ഒരുയാത്രാനുഭവംപോലെ,ആസ്വാദ്യകരമായ വിവരണം.
ReplyDeleteആശംസകള്‍
നന്ദി സര്
Deleteഎന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സിങ്കപ്പൂര്‍കാരനില്‍ നിന്നാണ് മിന്നാമിനുങ്ങുകളുടെ ഉദ്യാനത്തെ കുറിച്ച് കേട്ടത്. കാണണമെന്ന് ആഗ്രഹമുണ്ട്...
ReplyDeleteഅതെ മനോഹരമായ സ്ഥലം ആണ്
Delete'മിന്നാമിനുങ്ങളുടെ ഈ ഉദ്യാനം'.എനിക്കും കാണണമെന്നുണ്ട്
ReplyDeleteനല്ല സ്ഥലം ആണ് .
Delete