6/16/16

മുത്തച്ഛന്‍റെ കംപ്യൂട്ടര്‍ ക്ലാസ്

 അഞ്ചോ-ആറോ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, ഞാനും കുട്ടികളും കൂടെ അച്ഛനെ കമ്പ്യൂട്ടർ പഠിപ്പിക്കുക എന്ന സാഹസത്തിന് മുതിരുന്നത്.കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതു പോലെയായിരുന്നു, മുത്തച്ഛനെകൊണ്ട് കമ്പ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാനുളള ക്ലാസ്. വീട്ടിലെ കമ്പ്യൂട്ടര്‍ അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ് മൌസ് ഉപയോഗിക്കാനും ക്ലിക്ക് ചെയ്യാനും പഠിപ്പിച്ചത്. അതിനുശേഷം കംപ്യൂട്ടര്‍ ഓണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാനുള്ള ക്ലാസ്സ്. അച്ഛനാണെങ്കില്‍ ഒരു പുസ്തകവും പേനയുമായി, കോളേജില്‍ ലെക്ച്ചര്‍ നോട്ട് എഴുതിയെടുക്കുന്നത് പോലെ, ആരുടെ വായില്‍ നിന്നും എന്തു വീണാലും എഴുതിയെടുക്കും.

 ഡെസ്ക്ടോപ്പ്, ടാസ്ക്ബാര്‍ അങ്ങനെ പുസ്തകം പുതിയവാക്കുകള്‍ കൊണ്ട് നിറയുകയാണ്.
വീട്ടിലെ ഒരു ടീച്ചര്‍ യാഹൂ പഠിപ്പിക്കാന്‍ പുറപ്പെടുമ്പോൾ  മറ്റൊരാള്‍ ജിമെയില്‍ പഠിപ്പിക്ക്, അപ്പെഴെക്കും അടുത്ത നിര്‍ദ്ദേശം ഫേസ്ബുക്ക് പഠിപ്പിക്കുക, അപ്പോള്‍പഴയ കൂട്ടുകാരെയൊക്കെ കണ്ടുപിടിക്കാം.വീട്ടിലെ എല്‍കെജികാരന്‍ മുതല്‍ എല്ലാവരും കംപ്യൂട്ടര്‍ ടീച്ചര്‍മാരാണ്. ആദ്യം ഏത് പഠിപ്പിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാ കംപ്യൂട്ടര്‍ ടീച്ചര്‍മാരും.അവര്‍ ഒരു തീരുമാനത്തില്‍ എത്തുബോഴെക്കും, വീട്ടിലെ ബഹളം കാരണം എനിക്ക്  കംപ്യൂട്ടര്‍ പഠിക്കേണ്ട യെന്ന നിലപാടിലാണ്, പഠിക്കാന്‍ വന്ന കുട്ടി. പിന്നെ ഒരു സമാധന ചര്‍ച്ച.

അതൊടെ എല്ലാവരും നല്ല ടീച്ചര്‍മാരും വിദ്യാര്‍ഥിയുമാകും . ഒരു അരമണിക്കൂര്‍ നല്ല രീതിയില്‍ ക്ലാസ്സ് പോകും പിന്നെയും തഥൈവ. പാസ്സ്‌വേര്‍ഡ്‌ ഒക്കെ വീട്ടിലെ എല്ലാവർക്കും  കാണാപാഠം.
അടുത്ത കടമ്പ, സ്പെല്ലിംഗ് പഠിച്ചുവരുന്ന ഒരു കൊച്ചുകുട്ടിയെപ്പൊലെ ഓരോ അക്ഷരങ്ങൾക്ക് വേണ്ടിയുള്ള  തപ്പല്‍ … (സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ് ഈ അക്ഷരങ്ങള്‍ക്കുവേണ്ടിത്തപ്പുന്നത്!)

"നിനക്ക് ഗൂഗിൾ ചെയ്തു നോക്കികൂടെ അതിനെന്താ ഒന്നിനും നിനക്ക് ക്ഷമയില്ലല്ലോ, ….  അങ്ങനെ  വടി കൊടുത്ത് അടി വാങ്ങുന്ന തരത്തിലെ പലതരം അനുഭവങ്ങള്‍ ഗൂഗിളും കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍ കൊണ്ട് എനിക്ക് ഉണ്ടായിട്ടുണ്ട്.ഇങ്ങനെയൊക്കെ ആണെങ്കിലും  ഇപ്പോള്‍ ചാറ്റിംഗ്, ഇമെയില്‍, വെബ്‌കാം വഴി കൊച്ചുമക്കളുടെ കളികൾ  യെന്നുവേണ്ടെ- കംപ്യൂട്ടര്‍ പഠനം കൊണ്ട് അച്ഛന്  A window to the world, യെന്ന മട്ടാണ്. കംപ്യൂട്ടര്‍ പഠിക്കാന്‍ വേണ്ടി  എടുത്ത ഉത്സാഹത്തിനും ക്ഷമക്കും ഞാന്‍ നന്ദി പറഞ്ഞു കൊണ്ട്....

  

Happy Father’s Day(19/06/2016)
(ഇത് ഒരു repost ആണ്)

11 comments:

  1. അറുപത്തിയൊമ്പതുക്കഴിഞ്ഞ ഞാനും...
    എല്ലാം പഠിച്ചത് വായനയിലൂടെയാണ്..
    മക്കളും,പേരമക്കളും ഇപ്പോള്‍ അവരുടെ സംശയങ്ങള്‍ തീര്‍ക്കുന്നത് എന്നോടു ചോദിച്ചിട്ടാണ്.
    ആശംസകള്‍

    ReplyDelete
    Replies
    1. ആഹാ ...സര്‍ ...മിടുക്കന്‍ തന്നെ ......നന്ദി ട്ടോ

      Delete
  2. അമ്പതിനോടടുത്തപ്പോഴാണ് ഞാന്‍ കമ്പ്യൂട്ടര്‍ വാങ്ങി പഠനം തുടങ്ങിയത്. അയാള്‍ക്ക്‌ ആകാമെങ്കില്‍ എനിക്കെന്തു കൊണ്ട് പറ്റില്ല എന്നൊരു തോന്നല്‍ മനസ്സിലുണ്ടായിരുന്നത് കൊണ്ട് വേഗം പഠിച്ചെടുത്തു. റിറ്റയുടെ അച്ഛനും വിട്ടു കൊടുക്കുന്നില്ലല്ലോ .അത്തരക്കാരെ അങ്ങിനെയങ്ങ് തോല്‍പ്പിക്കാന്‍ പറ്റില്ല

    ReplyDelete
    Replies
    1. അത് ശരിയാ ......ഇപ്പോള്‍ കുറച്ചു ദോഷവുമുണ്ട്, അസുഖം വന്നാല്‍ ഗുഗിള്‍ നോക്കി എല്ലാം മനസ്സിലാക്കി ഡോക്ടര്‍ നെ പഠിപ്പിക്കാന്‍ റെഡ്ഡി ആയിട്ടാണു് പോക്ക് .....ഹി ഹി ... നന്ദി

      Delete
  3. ആഹാ.നല്ലൊരു കാര്യമാണല്ലോ ചേച്ചി.

    ReplyDelete
  4. ആഹാ.നല്ലൊരു കാര്യമാണല്ലോ ചേച്ചി.

    ReplyDelete
    Replies
    1. നന്ദി ......പക്ഷെ വിചാരിച്ചപോലെ എളുപ്പം അല്ലായിരുന്നു

      Delete
  5. വീട്ടിലും ഇത് തന്നെയായിരുന്നു സ്ഥിതി :)

    ReplyDelete
    Replies
    1. ഓ ...അത് ശരി ......നന്ദി

      Delete
  6. അതെ വയസ്സന്മാരും ന്യൂ-ജെൻ ആവുന്ന കാലം

    ReplyDelete
    Replies
    1. ഹ ഹ ...അതെ ...പക്ഷെ നല്ലൊരു നേരംപോക്കാണ് അവര്‍ക്കും

      Delete