1/31/16

ജനഗണമന



29/01 / 16, TV യിലെ വാർത്തകളിൽ, സരിതയും ഉമ്മൻ ചാണ്ടിയും സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലെ ആക്രമാപരമായ ജനങ്ങളേയും പോലീസിനെയും കണ്ട് മടുത്താണ്. ഞാൻ ചാനലുകൾ മാറ്റിയത്. അങ്ങനെയാണ്  നമ്മുടെ രാജ്യത്തിന്റെ  റിപ്പബ്ലിക് ഡേ -യെ തുടർന്ന് ഉണ്ടാകുന്ന ആഘോഷമായ "The Beating Retreat" എന്നതിന്റെ "ലൈവ്" പരിപാടി കണ്ടത്. പ്രധാനമായും  ആർമി, നേവി  & എയർ ഫോഴ്സ്  കാരുടെ   ബാൻഡും  ഇന്നലത്തെ പരിപാടിയിൽ  ആദ്യമായി   "state police & central Armed Police Force -ന്റെ  band  അവതരണവും  ആയിരുന്നു.  ഡൽഹിയിലെ "വിജയ്‌ ചൗക്കിലാണ, ( രാഷ്ട്രപതി ഭവന്റെ നോർത്തും സൗത്തും) അലങ്കരിക്കപ്പെട്ട രാഷ്ട്രപതി ഭവനവും പലതരം ബാൻഡുകളിൽ നിന്നുള്ള പ്രകടനങ്ങളും കണ്ണിനും കാതിനും കുളിർമ്മയുള്ളതായിരുന്നു. റിപ്പബ്ലിക് ആഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്ന ഈ പരിപാടിക്ക് ആവശ്യത്തിന്  പ്രചാരം  ഉണ്ടോ എന്ന് സംശയമാണ്. മുഖ്യാതിഥി യായി ഇന്ത്യൻ പ്രസിഡെൻറ്റ് ആണ്.എന്നെ   അമ്പരപ്പിച്ച  ആ  കാര്യപരിപാടിയിലും  മനസ്സിൽ  സന്തോഷം തോന്നിയ മറ്റൊരു കാര്യം നമ്മുടെ ദേശീയഗാനമായ "ജനഗണമന -യുടെ സമയത്തായിരുന്നു !

കഴിഞ്ഞ  കുറച്ചു നാളുകളായി സ്വാതന്ത്രദിനം,റിപ്പബ്ലിക് ഡേ അതുപോലെ മറ്റ് ദേശീയ ഗാനം ആലപിക്കേണ്ടതായ   ആഘോഷങ്ങളിൽ പലപ്പോഴും ശ്രീ. A.R.Rahman ന്റെ "ജനഗണമന" യുടെ CD യായിരിക്കും ഉപയോഗിക്കുക.കോളേജിലും സ്കൂളിലും ഉപചാരത്തോടെ നിന്ന് പാടിയതിനെക്കാളും വിഭിന്നമായ ശൈലിയിലാണത്. പലപ്പോഴും പങ്കെടുക്കാനായി  തുടങ്ങുമെങ്കിലും ഗാനത്തിലെ "സംഗതി"കളിലെ നീളക്കുടുതലും കുറവും, എന്റെ മാത്രമല്ല അവിടെ കൂടിയിരിക്കുന്നവരുടേയും പ്രതികരണം ഒന്ന് തന്നെയായിരിക്കും. പാടാം എന്നാൽ  പാടാൻ പറ്റാത്ത അവസ്ഥ !


ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ
നമ്മുടെ ഹിന്ദി ട്ടീച്ചറിനെ കണ്ടില്ലല്ലോ ....
മലയാളം ട്ടീച്ചറിന്റേതു പുതിയ സാരി അല്ലെ .....
.....................................................................................
..............................................ഹിന്ദി ട്ടീച്ചർ വന്നിട്ടില്ല
ജയഹേ .......ഇല്ല ...ഇല്ലാ ...ഹേ

സ്കൂളീൽ രാവിലത്തെ അസംബ്ലിയിൽ "ജനഗണമന പാടുമ്പോൾ, എന്റെ പുറകിൽ നിൽക്കുന്ന കൂട്ടുകാരി, അന്നത്തെ "ടൈം ടേബിൾ" അനുസരിച്ച് പഠിപ്പിക്കാൻ വരേണ്ടേ അദ്ധ്യാപിക മാർ ഹാജർ  ആയിട്ടുണ്ടോ  എന്ന് പരിശോധിക്കുന്ന സമയം ആണ്. വരിയായി നിൽക്കുന്ന കുട്ടികളെ അഭിമുഖമായിട്ടായിരിക്കും അദ്ധ്യാപികമാർ നില്ക്കുക.ഒരോ ക്ലാസ്സിലെ കുട്ടികളും പൊക്കഅനുസരിച്ചായിരിക്കും വരികൾ രൂപപ്പെടുത്തുക. അതുകൊണ്ട് ഞാനൊക്കെ ഏകദേശം പുറകിലായിട്ടായിരിക്കും നിൽക്കുന്നത്.യാതൊരു ഭാവവ്യത്യാസവുമില്ലാതെ അങ്ങേറ്റം ഉച്ചത്തിൽ പാടുന്ന അവളുടെ ഇത്തരത്തിലുള്ള ദേശീയഗാന ആലാപനം കാരണം പലപ്പോഴും ഞാനും മറ്റു കൂട്ടുകാരികളും ശിക്ഷകൾക്കും  ശാസനകൾക്കും വിധേയരായിട്ടുണ്ട്.മിക്കപ്പോഴും അവളോട് അതിനായിട്ട് വഴക്കും കൂടാറുണ്ട്."നിങ്ങൾ എന്തിന് ചിരിക്കുന്നു? " അതാണ് അവൾക്ക് ഞങ്ങളോട് ചോദിക്കാനുള്ള ചോദ്യം.


പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും പാരമ്പര്യമായ ജനഗണമന കേട്ടപ്പോൾ, സ്കൂളും അസംബ്ലിയും അവളും .......ഓർമ്മകളിലൂടെ ഉള്ള ആ  സഞ്ചാരം  ഒരു സുഖമാണ്.


കണ്ണിനും കാതിനും മനസ്സിനും ഒരു പോലെ അനുസ്‌മരണീയമായ ഒരു സായാഹ്നം  "The Beating Retreat" !!!!!

14 comments:

  1. സത്യമാണ് ...സ്കൂള്‍ അസംബ്ലിയില്‍ ജനഗണ മന ചൊല്ലുമ്പോള്‍ കുസൃതി കുട്ടികള്‍ എന്തൊക്കെ പണികള്‍ ഒപ്പിച്ചിരുന്നു .അപ്പോള്‍ ചിരി അടക്കാന്‍ പാട് പെട്ട് നില്‍ക്കുന്ന നമ്മളെ സാര്‍ നോട്ടു ചെയ്തു ക്ലാസില്‍ ചെല്ലുമ്പോള്‍ അടി കൊള്ളുന്ന എത്രയോ ദിവസങ്ങള്‍...ജനഗണ മന സമയത്ത് പോസ്റ്റില്‍ പറഞ്ഞ പോലെ ഏതൊക്കെ ആധ്യാപകര്‍ വന്നു..വന്നെങ്കില്‍ അടി കിട്ടാന്‍ സാധ്യത ഉണ്ടോ ...അങ്ങനെ ഉള്ള കാര്യങ്ങള്‍ അന്വേഷിക്കലാകും ..ആശംസകള്‍

    ReplyDelete
  2. ദേശീയഗാനവും ഇപ്പോൾ വിശുദ്ധപശു ആണു

    ReplyDelete
  3. hehe.. സ്കൂള്‍ അസെംബ്ലി ടൈം ഒരു രസം തന്നെയായിരുന്നു അല്ലെ? :)

    ReplyDelete
    Replies
    1. കൂട്ടുകാരിയുടെ ജനഗണമന യുടെ സ്റ്റൈല ഇങ്ങനെ ആയതിനാല്‍ പലപ്പോഴും ശിക്ഷ കിട്ടാറുണ്ട്. എന്നാലും ഇന്ന്‍ ഇത് ഓര്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ വയ്യ ......വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. ഹഹ സത്യം ...അതൊക്കെ എന്തു രസകരമായ കാലമായിരുന്നു . നല്ല കുറിപ്പ്

    ReplyDelete
    Replies
    1. അതെ ..രസകരമായിരുന്നു ആ കാലങ്ങള്‍ .....ഈ വരവിനും അഭിപ്രായത്തിനും നന്ദി ട്ടോ

      Delete
  5. "The Beating Retreat" പണ്ടു മുതലേ ഉള്ളതല്ലേ.ഇപ്രാവശ്യത്തെത് കണ്ടില്ല. ഒടുവിൽആ ഇല്ലുമിനെഷൻ എത്ര മനോഹരം

    ReplyDelete
    Replies
    1. അതെ പണ്ടു മുതലേ ഉള്ളതാന്ന്‍, വലിയ പ്രചാരം ഇല്ലാത്തതിനാല്‍ ചാനലുകള്‍ മാറുന്നതിന്റെ ഇടയ്ക്ക് കണ്ടാല്‍ ഭാഗ്യം ആരും അങ്ങനെ ഓര്‍ക്കാറില്ല .......ശരിയാന്ന്‍ ഒടുവിൽആ ഇല്ലുമിനെഷൻ മനോഹരം ആണ് ...നമ്മുക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങളാന്ന്‍ ... ഈ വരവിന്‍ നന്ദി

      Delete
  6. പലതരം വാദ്യോപകരണങ്ങളിലൂടെ വീണ്ടും
    പാരമ്പര്യമായ ജനഗണമന കേട്ടപ്പോൾ, സ്കൂളും
    അസംബ്ലിയും അവളും .......ഓർമ്മകളിലൂടെ ഉള്ള
    ആ സഞ്ചാരം ഒരു സുഖമാണ്.

    ReplyDelete
    Replies
    1. തീര്‍ച്ചയായും .....അഭിപ്രായത്തിന് നന്ദി

      Delete
  7. സ്കൂൾ കാലം ഓർമ്മിപ്പിച്ചല്ലോ!!!!

    ReplyDelete
    Replies
    1. മനോഹരമായ കാലം അല്ലെ .....Thx

      Delete