2/25/13

കാന്‍ഡില്‍ ലൈറ്റ്‌ ഡിന്നര്‍


ഈയിടെ പത്രത്തില്‍ കണ്ട പരസ്യം ആണ്‌. എന്നെ ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. ഹണിമൂണ്‍ പാക്കേജുകള്‍ ആയിരുന്നു.ബീച്ച്റിസോര്‍ട്ടിലെ താമസം, കാന്‍ഡില്‍ ലൈറ്റ്‌ ഡിന്നര്‍,വിദേശത്തേക്കുള്ള യാത്ര.................

വിവാഹവാര്‍ഷികങ്ങളും വയസ്സും എല്ലാം വര്‍ഷവും കൂടി വരുന്നുണ്ടെങ്കിലും മനസ്സ് ചെറുപ്പമായിരിക്കണമെന്നല്ലെ പറയുന്നത്.അതുകാരണം എന്റെ പോക്കറ്റില്‍ ഒതുങ്ങുന്നതായി തോന്നിയ “കാന്‍ഡില്‍ ലൈറ്റ്‌ ഡിന്നര്‍ വീട്ടിലൊരുക്കാമെന്ന് കരുതി.അതും ഒരു ദിവസം സര്‍പ്രൈസ്സ് ആയിട്ട് ചെയ്യാമെന്ന് വെച്ചു. കുറച്ചു ദിവസങ്ങളായി ആ ഡിന്നറ് എങ്ങനെ,ഏതു വിധത്തില്‍ വേണമെന്ന ചിന്തയിലാണ്, ഞാന്‍

മെഴുകുതിരിയെപ്പറ്റി ഓറ്ക്കുമ്പോള്‍- എന്റെ ഒരു കൂട്ടുകാരി, അവളുടെ പിറന്നാളിന് എന്നെ ക്ഷണിച്ചു.അവളുടെ വീട്ടിലും അവളുടെ കൈയ്യിലും ഇല്ലാത്ത സാധനങ്ങള്‍  ഒന്നും ഇല്ല.അവള്‍ക്ക് സമ്മാനമായി, കറുപ്പും ഗോള്‍ഡന്‍ നിറവും ചേറ്ന്ന ഒരു അരയന്നത്തിന്റെ ഷേയ്പ്പിലുള്ള ഒരു മെഴുകിതിരി ഞാന്‍ മേടിച്ചു.പീറന്നാള്‍ വിശേഷങ്ങള്‍ അമ്മയോട് പറയുന്ന കൂട്ടത്തില്‍......അമ്മ എന്നോട് ചോദിച്ചു..........” നീ, എന്ത് സമ്മാനമാണ് കൊടുത്തത്?

ഞാന്‍ പറഞ്ഞു- ഒരു മെഴുകുതിരി

അമ്മ- മെഴുകുതിരിയോ..?
അവരുടെ വീട്ടില്‍ ഇന്‍വെട്ടര്‍ ഒക്കെയുണ്ട്‌.

പണ്ട് കറന്റ്റ് പോകുമ്പോള്കത്തിക്കുന്നതായിരുന്നു മെഴുകുതിരി.എന്നാല്ഇപ്പോള്‍ അതിന്റെ രൂപവും ഭാവവും മാറിയിരിക്കുന്നു.മണമുള്ള മെഴുകുതിരി,ഫ്ലോട്ടിംഗ് മെഴുകുതിരി...........മെഴുകുതിരിക്കാണെങ്കില്‍ ആകെ ഒരു ഗ്ലാമറും റൊമാന്റിക് ഭാവവും വന്നിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനും മെഴുകുതിരിയും കുറച്ചുകാലമായിട്ട് പിണക്കത്തിലാണ്‍........ഒരു ട്ടിവി പരിപാടിയില്‍മെഴുകുതിരി ഉണ്ടാക്കുന്നത് കാണിക്കുകയായിരുന്നു.ഉണ്ടാക്കാനാണെങ്കില്‍ ഭയങ്കര എളുപ്പം, തിരി വെക്കുക വാക്സ് ഒഴിക്കുക എന്നിട്ട് തണുപ്പിക്കുക. കണ്ടപ്പോള്‍ എനിക്കും ഉണ്ടാക്കാന്മോഹം.......വാക്സിനായി, ഒരു കൂട് മെഴുകുതിരി മേടിച്ച് ഉരുക്കി ഒരു ഷെല്ലില്ഒഴിച്ചു.......അങ്ങനെ എന്റെ മെഴുകുതിരി റെഡ്ഡി ആയി. വീട്ടുകാര്കണ്ടതോടെ,മെഴുകുതിരി കത്തിക്കുന്നതോടെ, ചിപ്പി ചൂടാവും .........പിന്നെ പൊട്ടിത്തെറിക്കും.........അങ്ങനെ എന്റെ മെഴുകുതിരിയെ എല്ലാവരും കൂടെ ഒരു ബോംബ് ആക്കി എടുത്തു.......അങ്ങനെ ദേഷ്യം വന്ന്, ഞാന്ആ മെഴുകുതിരി, അലമാരിയുടെ ഒരു മൂലയിലേക്ക് തള്ളി......ഇനി എപ്പഴെങ്കിലും അലമാരി ഒതുക്കുമ്പോഴൊ/ വീട് മാറുമ്പോഴൊ കാണാമായിരിക്കും

എന്തായാലും എന്റെ ഡിന്നറിന്‍,സാധാരണ ചോറും കറിയും വേണ്ടെന്നു വെച്ചു.പകരം പാസ്ത ഉണ്ടാക്കാമെന്നു  കരുതി. അതിനായി പത്ത് യു-ട്യൂബ്-ഉം അഞ്ച് പാചകക്കുറിപ്പും വായിച്ച്......16-മത്തെ ഒരു പാചക്കുറിപ്പ് ഞാന്ഉണ്ടാക്കി എന്നു പറയാം.കണ്ടതും വായിച്ചതുമായ റെസിപ്പികളില്‍ ഞാന്‍ കാണാത്തതും കേള്‍ക്കാത്തതുമായ എന്തെങ്കിലും ഒരു സാധനം കാണും. അതൊക്കെ വേണ്ടെന്നുവെച്ച്, എന്റെ കൈയ്യിലുള്ള സാധനങ്ങള്ക്കൂട്ടിച്ചേറ്ത്ത് എന്റെ പാസ്ത ഞാ‍ന്‍ ഉണ്ടാക്കി.

ഒരു വെള്ളിയാഴ്ച രാത്രിഭക്ഷണത്തിന്‍,പാസ്ത, ചീസ്സ് ഒക്കെ ഇട്ട് അലങ്കരിച്ചു,ഡിന്നര്സെറ്റ് കഴുകി തുടച്ചു,സ്പൂണ്ഫോറ്ക്ക് ഒക്കെയാക്കി മേശ അലങ്കരിച്ചു കൂട്ടത്തില്‍ 2 കാന്ഡില്കത്തിച്ചു വെച്ചു.
അപ്പോഴാണ്ആ കുഴപ്പം മനസ്സിലായത്,മെഴുകുതിരി കത്തിച്ചാല്‍ ഫാന്‍ ഇടാന്‍ സാധിക്കില്ല.അതോടെ കൊതുകുകടിയും ഉഷ്ണവും തുടങ്ങി. പാക്കേജില്‍ പറഞ്ഞ പോലെ  ഒരു റൊമാന്റിക് ഡിന്നര്ആകുന്നതിനു പകരം......

ഞങ്ങള്‍ മറ്റേയാളുടെ പ്ലേറ്റില്നോക്കി.......”വേഗം കഴിക്കൂ........കഴിച്ചു കഴിഞ്ഞാല്ഫാന്ഇടാമല്ലൊ........ഒരു മാതിരി തീറ്റ മത്സരത്തില്ചേറ്ന്നതു പോലെ ആയി.

അല്ലെങ്കിലും ദാമ്പത്യത്തിന്റെ വിജയം എന്നുപറയുന്നത് കാന്ഡില്ലൈറ്റ് ഡിന്നറോ വിദേശയാത്രയൊ ഒന്നുമല്ലല്ലൊ........അല്ലെ!



2/12/13

കോടീശ്വരന്‍


എന്നും പല പല ഗുണങ്ങളോട് കൂടിയ കാറുകള്‍ നമ്മുടെ റോഡില്‍ കൂടി ഓടുന്നതു കാണാം.അങ്ങനെ പുതിയ മോഡല്‍ കാറിന്റെ ജനലിലെ ഗ്ലാസ്സ് താഴ്ത്തി ഇട്ടിരിക്കുന്നതു കണ്ട്പ്പോള്‍ അയ്യോ, കാറിന്.സി ഇല്ലെ എന്ന ചിന്തയോടെയാണ് കാറിലേക്ക് നോക്കിയത്.അപ്പോഴാണ് ഒരു സീനിയറ് ലേഡി കാറില്‍ഇരുന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടത് അതിനായിട്ടാണ്അവര്ജനാലയുടെ ഗ്ലാസ്സ് താഴ്ത്തിട്ടത്.

കണ്ട്പ്പോള്‍ വലിയ പുതുമയൊന്നും തോന്നിയില്ല.പല ഓഫീസികളും .സി ആയ കാരണം ഓഫീസിന്മുന്പില്‍ പെണ്കുട്ടികളും ആണ്കുട്ടികളും കൂട്ടം കൂടി വലിക്കുന്നത് ഞാന് കണ്ടിട്ടുണ്ട്.പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമായി എന്ത്, ഏതൊക്കെ അനുകരിക്കണമെന്ന ചിന്തയിലാണ്നമ്മുടെ ആണ്‍/പെണ്കുട്ടികള്‍. ഇതൊക്കെ കേരളത്തിന്പുറത്തുള്ള മെട്രൊപൊളിറ്റന്സിറ്റികളില്കാണുന്ന് കാഴ്ചകളാണ്‍.ഇന്ത്യയിലെ പെണ്കുട്ടികളിലും സിഗരറ്റ് വലി ഒരു ഫാഷനായിട്ട് വരുകയാണല്ലൊ എന്ന് ഓര്ക്കാറുണ്ട്.

പണ്ട്, എന്റെ വീട്ടില്ജോലിക്ക് വരുന്ന സ്ത്രീ ഞാന്‍ കാണാതെ ബാത്ത് റൂമിനകത്ത് പോയി ബീഡി വലിക്കുമായിരുന്നു.ഒരു ദിവസം ഞാന്‍ മുറിയിലോട്ട് വന്നപ്പോള്‍ ആകെ ബീഡിയുടെ മണം. സ്ത്രീ ആകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.ഞാന്‍ കട്ടിലിനടിയിലും അലമാര തുറന്നും ബീഡി വലിച്ചയാളെ തപ്പുകയാണ്‍,കുറച്ചു സമയം കഴിയുമ്പോള്‍ ജോലി കഴിഞ്ഞ് സ്ത്രീ പോകും, പിന്നെ ഞാന്‍ മാത്രമാണ്വീട്ടില്‍ അപ്പോഴെങ്ങാനും നമ്മുടെ ബാലന്‍.കെ.നായരെ പോലെ ആരെങ്കിലും ബീഡിയും കടിച്ച് എന്റെ മുന്പില്പ്രത്യക്ഷപ്പെട്ടാലോ.........എനിക്കാകെ പേടിയായി.എന്റെ പരിഭ്രാന്തമായ മുഖം കണ്ടിട്ടായിരിക്കും........
അവര്ഒന്നുമറിയാത്തപോലെനീ എന്താ തപ്പുന്നത്? എന്ന് ചോദിച്ചത്.
ഇവിടെ ആകെ ബീഡിയുടെ മണം.....

വിശപ്പും തണുപ്പും സഹിക്കവയ്യാതെ വലിച്ചിതാണെന്ന് അവരുടെ വെളിപ്പെടുത്തല്‍ .പലപ്പോഴും വിശക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാന്പറ്റില്ല.അതിന്പകരം ബീഡി വലിച്ച് വിശപ്പ് അടക്കുകയാണ്‍.പിന്നെ ബീഡിക്കാണെങ്കില്വിലയും കുറവ്........അവര്ക്ക് അങ്ങനെ ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു.
ചായ വേണമെണ്കില്ഉണ്ടാക്കി തരാം.....വീട്ടിനകത്ത് ഇനി ബീഡി വലിച്ചേക്കല്ലെ ...എന്ന് ഒരു താക്കീത് കൊടുത്തു.....പ്രശ്നം അവസാനിപ്പിച്ചു.

അടുപ്പം തോന്നുന്ന സിഗരറ്റ് വലിക്കുന്ന സ്ത്രീകളോട്, എന്തിനാ ഇങ്ങനെ വലിക്കുന്നത് എന്ന് ചോദിക്കാറുണ്ട്.ചിലര്ക്ക് ട്ടെന്ഷന്‍, മറ്റു ചിലവര്ക്ക് വിശപ്പു കട്രൊള്ചെയ്ത് സ്ലിം ആകാന്‍,വേറെ ചിലവര്ഒരു രസത്തിന്തുടങ്ങി.....ഇപ്പഴും  ചുമ്മാ/ ഒരു രസത്തിന്വേണ്ടി...........

സിഗരറ്റ് വലി ദോഷമാണെന്നൊ/ ഗുണമാണെന്നൊ ഞാന്‍, അവരെ ഉപദേശിക്കാറില്ല.എനിക്ക്, എന്റെ വഴി നിങ്ങള്ക്ക് നിങ്ങളുടെ വഴി.... എന്ന മട്ടില്‍ ഞാന്ഇതൊന്നും കാര്യമാക്കാറില്ല.

ഈയടുത്ത നാളില്‍ സിഗരറ്റ് വലിക്കുന്നതിനെ പറ്റി സംസാരിച്ചപ്പോള്‍ എന്റെ കൂട്ടുകാരന്പറഞ്ഞ ഒരു കാര്യം രസകരമായി തോന്നിയതിനാല്ഞാന്‍ ഇവിടെ പങ്കു വെക്കുന്നു.

70-കളില്‍,കോളേജുകുമാരന്മാറ്ക്ക്, ഹിപ്പിതലയും ബെല്ബോട്ടവും ഫാഷനായതു പോലെ ഫാഷനായിരുന്നു ചുണ്ടില്ഒരു സിഗരറ്റ്. അന്ന് മുതല്‍  കൂട്ടുകാരന്എന്നും വലിക്കുന്നതിനു പകരം ഒരു പാക്കറ്റ് സിഗരറ്റിന്റെ വില മാറ്റിവെക്കും. .സിഗരറ്റിന്റെ വില കൂടിയാല്‍  കൂടിയ വില........അങ്ങനെ ഇന്ന് 10 ലക്ഷത്തിനേക്കാളും രൂപയായി എന്നാണ്പറയുന്നത്.

നിങ്ങള്ക്കും വേണമെങ്കില്പരീക്ഷിച്ചു നോക്കാം..... അങ്ങനെ നിങ്ങള്ക്കുമാകാം ഒരു കോടീശ്വരന്‍.........all the best!!!!