11/26/12

പല്ല് കൊഴിഞ്ഞ സിംഹം


ആവശ്യത്തിനുള്ള ഇലക്ട്രിക് സാധനങ്ങള്‍ തിരഞ്ഞെടുത്ത്,അതൊക്കെ ട്ടെസ്റ്റ് ചെയ്യാനായിട്ട ആളെ കാത്തു നില്ക്കുകയായിരുന്നു ഞാന്‍, .കടയിലാണെങ്കില്‍ 2-3 മുതലാളിമാരും 4-5 സെയില്‍സ്‌മാന്‍ മാരുമായി അതിനകത്ത്‌ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത പോലെയാണ്‌. ഒരു മൂലയിലായിട്ട് ഒരു വയസ്സനും ഇരിക്കുന്നുണ്ട്.അയാളെണെങ്കില്‍ സമാധാനമായി പല്ലൊക്കെ കുത്തി ഒരു ചെറിയ തൂവാലയില്‍ പറ്റിച്ചു വെക്കുന്നുണ്ട്.ഇയാളെ വീട്ടിലെങ്ങാനും ഇരുത്തിക്കൂടെ യെന്ന് ഞാന്‍ ഓര്‍ത്തുപോയി. കണ്ടിട്ട് ആ കടക്കാരുടെ ആരോ ആണ് എല്ലാവരും മാമാജി” എന്നാണ് വിളിക്കുന്നത്.

ലഞ്ച് ട്ടൈം ആയതിനാല്‍ ജോലിക്കാര്‍ ഊണ് കഴിക്കാന്‍ പോയതോടെ എന്റെ കാത്തിരുപ്പ് നീണ്ടു. ആര്‍ക്കും ഒരു ശല്യമില്ലാതെ ഇരുന്ന മാമാജി അപ്പഴാണ് ചുമരില്‍ വെച്ചിരിക്കുന്ന ഫോട്ടൊയിലെ ( അയാളുടെ സഹോദരനായിരിക്കും, ഒരു മുഖഛായ തോന്നുന്നുണ്ട്). പൂമാല വാടിപോയതും അവിടത്തെ ചിലന്തിവലകളും കണ്ടത്. മുതലാളിമാരെ വിളിച്ച് കാണിച്ചുകൊടുത്തെങ്കിലും അവരൊക്കെ “ഓകെ” പറഞ്ഞ്, അവരുടെ ഫോണ്‍ വിളികളിലേക്ക് മുഴുങ്ങി. അതോടെ മാമാജി യുടെ മുഖമൊക്കെ ചുമന്ന് സീന്‍  മാറാന്‍ തുടങ്ങുന്നുണ്ട്. ഞാനും വേഗം കാണാത്ത മട്ടില്‍ കുനിഞ്ഞ് ഇരുന്നു.അല്ലെങ്കില്‍ എന്നെകൊണ്ട് ആ ജോലി ചെയ്യിപ്പിക്കുമോയെന്ന് ഞാന്‍ പേടിച്ചു, അതാണ് സത്യം.നമ്മുടെ വയസ്സ്ന്മാരെല്ലെ‌- അവര്‍ ഒരു കാര്യം വിചാരിച്ചാല്‍ അത് നടപ്പാക്കാതെ അവര്‍ക്ക് ഒരു സമാധാനം കാണീല്ല.

ഈ നഗരത്തില്‍ തലമുറകളായി  കട നടത്തികൊണ്ടുപോകണമെങ്കില്‍ മാമാജിയുടെ, കാര്യങ്ങള്‍  മുന്നേ കൂട്ടികാണാനുള്ള കഴിവും, വാശിയും ബിസിനസ്സിന് വേണ്ട വളഞ്ഞ ബുദ്ധിയും നേരായബുദ്ധിയുമൊക്കെ ആയിരിക്കണം.ഇപ്പോള്‍ ഏത് വലിയ യൂണീവേഴ്സിറ്റിയില്‍ പഠിച്ചവറ്ക്കുപോലും പണ്ടത്തെ ആളുകളുടെ അത്രയും വിവരം ഉണ്ടോയെന്ന് തോന്നാറുണ്ട്.പേഴ്സണല്‍ മാനേജ്മെന്റ്,ഫിനാഷ്യല്‍ മാനേജ്മെന്റ്, പബ്ലിക്ക് റിലേഷന്‍സ്.............എന്നിങ്ങനെയുള്ള എല്ലാത്തരം മാനേജ്മെന്റ വിഷയങ്ങളും അവരുടെ ജീവിതത്തിലെ തിക്താനുഭവങ്ങളില്‍ നിന്ന് നേടിയതിന്റെ ഗുണം ആയിരിക്കാം.

തലമുറകളില്‍ വന്ന വ്യാത്യാസം, നമ്മുക്ക് വല്ല ഓഫീസുകളിലോ/ കടകളിലോ പോകുമ്പോള്‍ അറിയാവുന്നതാണ്‍. അവര്‍ക്ക് എന്തും ഏന്തിനും കമ്പ്യൂട്ടറ് നോക്കിയാലെ ഉത്തരമുള്ളൂ.എന്നാല്‍ പണ്ടുള്ളവരുടെ തല തന്നെ ഒരു കമ്പ്യൂട്ടറിന് സമാനമാണ്‍.എന്തും ഏതും ഓര്‍മ്മയില്‍ നിന്ന് ഒഴുകി വരുന്നതു കാണാം.

ആരോ പറഞ്ഞതുപോലെ വയസ്സര്‍ ഇന്ന് പഴയ ചെമ്പുപാത്രങ്ങള്‍ പോലെയാണ്. വീട്ടില്‍ എതെങ്കിലും ആഘോഷങ്ങള്‍ ഉണ്ടാവുമ്പോള്‍,ചെമ്പുപാത്രങ്ങള്‍ (കിണ്ടി,കോളാമ്പി....) കഴുകി തിളക്കി വീടിന്റെ അലങ്കാരവസ്തുക്കളായി  വെക്കുന്നതുപോലെ, കുടുംബത്തിലെ ആഘോഷങ്ങള്‍ വരുമ്പോള്‍ വയസ്സരെ നല്ല വസ്ത്രം ധരിപ്പിച്ച് കുടുംബത്തിന്റെ പേരും പെരുമയും പറയിപ്പിക്കാനായിട്ടാണ്‍.ആഘോഷം കഴിയുന്നതോടെ രണ്ടും(വയസ്സനും ചെമ്പുപാത്രം) വീടിന്റെ ഒരു മൂലയിലേക്കാവുന്നു.

അവധിക്കാലത്ത് ബന്ധുവീടു സന്ദറശനങ്ങളില്‍, പഴയ വല്യമ്മമാര്‍/ വല്യപ്പമാര്‍ വീടിന്റെ ഹാസ്യകഥാപാത്രപാത്രങ്ങളായി ഇരിക്കുന്നത് കാണുമ്പോള്‍ , മനസ്സില്‍ അറിയാതെ നീറ്റല്‍ അനുഭവപ്പെടാറുണ്ട്.ഞാനൊക്കെ ഈ വയസ്സായവരുടെ നല്ല കാലം കണ്ടിട്ടുള്ളതാണല്ലോ.......... ചിലര്‍,വാര്‍ദ്ധ്യകസഹജമായ അസുഖങ്ങളാല്‍ ഒരു മൂലയിലേക്ക് ഒതുങ്ങുന്നതു കാണുമ്പോള്‍ ...........ശരിക്കും പല്ലുകൊഴിഞ്ഞ സിംഹങ്ങളെ പോലെ തോന്നാറുണ്ട്.എല്ലാം മനസ്സിന വിഷമം ഉണ്ടാക്കുന്നതാണ്‍.

ജീവിതരീതിയിലൊ / ട്ടെക്നോളജ്ജിയിലൊ വന്ന വ്യത്യാസമൂലം നമ്മള്‍  ചെയ്യുന്നതെന്തും അവര്‍ക്ക് ഇഷ്ട്പ്പെടില്ല അതുപോലെ അവരുടെ പഴഞ്ചന്‍ രീതികള്‍ നമുക്കും.പക്ഷെ നമ്മള്‍ വളറ്ന്നുവന്ന ചുറ്റുപാടിന്റെ പകുതിയില്‍ താഴെ സൌകര്യങ്ങള്‍ വെച്ച് അവര്‍ നമ്മളെ ഈ നിലയിലാക്കിയെടുത്തു അല്ലെ.......അവര്‍ പറയുന്നത് മുഴുവനും അനുസരിക്കാനും ഉള്‍ക്കൊള്ളാനും കഴിഞ്ഞെങ്കിലും അവരുടെ മുന്‍പിലെങ്കിലും അനുസരണക്കേടു കാണിക്കാതിരിക്കുക.........സത്യം പറഞ്ഞാല്‍ , അവരുടെയൊക്കെ കഴിവുകളുടെ പകുതിപോലും നമ്മുക്കില്ലയെന്നതാണ് സത്യം. അതിനായി നമ്മുടെ സ്വന്തം കാറ്ന്നവന്മാരെ സ്വയം വിലയിരുത്തി നോക്കുമ്പോള്‍ മനസ്സിലാകും.

എന്റെ ഇലട്രിക് സാധനങ്ങളുടെ ട്ടെസ്റ്റിംഗ് കഴിഞ്ഞ് ഞാന്വീട്ടിലെക്ക് തിരിക്കുകയാണ്‍.മാമാജിയുടെ കാത്തിരുപ്പ് തുടറ്ന്നുകൊണ്ടെയിരിക്കുന്നു.....അവര്എത്രയും വേഗം നടത്തികൊടുക്കുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം അല്ലെ!




3 comments:

  1. നമ്മുക്ക് പ്രതീക്ഷിക്കാം അല്ലെ!

    ReplyDelete
  2. പ്രായം കടന്നവനെ, നിര്‍മലശീല! സാര-
    മേയം കണക്കു കരളില്‍ കരുതായ്ക സൂനോ
    സായം പ്രഭാതമിതി കാലവിഭാഗമോര്‍ത്താല്‍
    മേയം നിനക്കുമവനും നഹി ഭേദമേതും

    ReplyDelete
  3. "ജീവിതരീതിയിലൊ / ട്ടെക്നോളജ്ജിയിലൊ വന്ന വ്യത്യാസമൂലം നമ്മള്‍ ചെയ്യുന്നതെന്തും അവര്‍ക്ക് ഇഷ്ട്പ്പെടില്ല അതുപോലെ അവരുടെ പഴഞ്ചന്‍ രീതികള്‍ നമുക്കും."
    ഇതും ശരിയാണ്.എങ്കിലും................
    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete