3/7/12

കുഴപ്പമില്ല


കുഴപ്പമില്ല, തരക്കേടില്ല തുടങ്ങി ഇല്ല വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ മലയാളികള്‍ പിന്നിലല്ല. ഇതൊരു തരം നെഗറ്റിവ് തിങ്കിങ് കൊണ്ടുണ്ടാകുന്നതാണു് എന്നാണു് എന്റെ പക്ഷം.
എന്തൊക്കെയുണ്ടെടോ എന്നൊരു സുഹൃത്തു് കുശലം ചോദിച്ചാല്‍ "കുഴപ്പമില്ല" എന്നും "മാഫി മുശ്കില" എന്നും മലയാളികള്‍ തരം പോലെ പറയുന്നതു് ധാരാളം കണ്ടിട്ടുണ്ടു്.
"സുഖമാണു്" എന്നു് പറയാന്‍ എന്തിനാണു് മടിക്കുന്നതു് . പറയുമ്പോഴെങ്കിലും ഒരു സുഖം കിട്ടുന്നതു് കളയണോ ?
ഒരു സിനിമയെപ്പറ്റിയാണെങ്കിലും "തരക്കേടില്ല" എന്നതിനേക്കാള്‍ നല്ലതല്ലേ "കണ്ടിരിക്കാം" എന്നതു്.
Not bad is always inferior to good.
Contributed by 2u2u

No comments:

Post a Comment