നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്തിരുന്നോ......ആണെങ്കില്‍ ഇതു നിങ്ങളുടെയും ഓറ്മ്മ പുതുക്കലായിരിക്കും.T.V വരുന്നതിനു മുന്പ് ഓരോ വീട്ടിലെയും അലങ്കാരവും പ്രാധാന്യവും”റേഡിയോ” ക്ക് ആയിരുന്നു.ആദ്യകാലങ്ങളില്‍, അതു വലിയ ഒരു പെട്ടി തന്നെ ആയിരുന്നു.2 വലിയ knob കളൊക്കെയായി.റേഡിയോ വെക്കാനായിട്ട് വലിയ ഒരു stand തന്നെയുണ്ട്.രാവിലെ, വൈകുന്നേരം ഉച്ചക്കും റേഡിയോയിലൂടെ മലയാള സിനിമാഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്യുമായിരുന്നു.പുതിയ സിനിമള്‍ റീലിസ് ചെയ്യുന്നതോടെ ആ സിനിമയുടെ പാട്ടുകളും റേഡിയോയ്യിലൂടെ വരുമായിരുന്നു.
ഞങ്ങള്‍, കുട്ടിപട്ടാളങ്ങള്‍.......ഒരു പുസ്തകവും പേനയുമായി, ആ പാട്ടുകളുടെ വരികള്‍, വേഗം-വേഗം എഴുതിയെടുക്കും.പലപ്പോഴും മുഴുവന്‍ വാക്കുകള്‍ കിട്ടാറില്ല......പിന്നെ 2-3 പേര് എഴുതിയത് compare ചെയ്യതാണ്‍.....ഒരു പാട്ടിന്റെ എല്ലാ വരികളും മുഴുവനാക്കുക.(ഇതൊക്കെ two in one/ tape recorder വരുന്നതിന് മുന്‍പാണ്).അങ്ങനെ പാട്ടിന്റെ മുഴുവന്‍ words കിട്ടിക്കഴിഞ്ഞാല്‍, അടുത്ത പ്രാവശ്യം ആ പാട്ട് റേഡിയോയില്‍ വരുബോള്‍,കൂടെ പാടുക യെന്നുള്ളതാണ്‍, അടുത്ത സാഹസം(ഭാഗ്യത്തിന് അന്ന് റിയാലിറ്റി show കള്‍ ഇല്ലാത്തതിനാലും കൂട്ടത്തില്‍ പാട്ടു പഠിക്കുന്നവര്‍ ഇല്ലാത്തതുകൊണ്ടും......സംഗതി,താളം........അങ്ങനത്തെ മറികളൊന്നും ഞങ്ങള്ക്കില്ലായിരുന്നു........റേഡിയോയില്‍ നീട്ടി പാടിയാല്‍,ഞങ്ങളും നീട്ടും.....)ഞങ്ങളുടെ ഇടയിലെ ഒരു അമൂല്യമായ ഒരു സാധനമായിരുന്നു....ആ പാട്ടുപുസ്ത്കം. അവധിക്കാലങ്ങളിലാണ് ഈ പാട്ട് പാടല്‍ അങ്ങേയറ്റം ഉഷാറാവുന്നത്.
സിനിമയോടപ്പം തന്നെ പാട്ടുപുസ്തകങ്ങളും കടയില്‍ നിന്നു മേടിക്കാന്‍ കിട്ടുമായിരുന്നു.ശ്രീ.യേശുദാസ്-ന്റെ പടം middle യും ബാക്കിയുള്ള ഗായകരമാരുടെ പടങ്ങള്‍ side ലായിട്ടാരിക്കും. ആ സമയത്ത് റിലീസ് ചെയ്യതിട്ടുള്ള 5-6 സിനിമകളിലെ പാട്ടുകളായിരിക്കും ആ book ല്‍.അന്നതിന്റെ വില്‍ Rs.2 ആയിരുന്നു.ആ കാലത്ത് 2 രൂപക്ക് നല്ല മൂല്യം ഉള്ളതിനാലാവും വല്ലപ്പോള്‍ മാത്രമെ ഞങ്ങള്‍ മേടിച്ചിരുന്നുള്ളൂ!
ഞങ്ങള്‍,കുട്ടികളുടെ പാട്ടുപുസ്തകം തന്നെ 2-3 തരമുണ്ട്.ആദ്യം rough യായി എഴുതിയത്......അവസാനം നല്ല കൈയ്യക്ഷരത്തില്‍ എഴുതിയ മുഴുവന്‍ പാട്ട്.ആ 200 പേജുള്ള book നെ നല്ല കളറ് പേപ്പറ് കൊണ്ടായിരിക്കും പൊതിയുക. അവധിക്ക് ബനധുവീടുകളില് പോകുബോള്‍, ഞങ്ങളുടെ തുണികളോടപ്പം ആ book യും pack ചെയ്യുമായിരുന്നു.അത്രെയും പ്രാധാന്യം ആ പുസ്തകത്തിനുണ്ടായിരുന്നു........
കഴിഞ്ഞ ദിവസം T.V.യില്‍ ദാസേട്ടന് @50 കണ്ടപ്പോള്‍, 70, 80..........2012 ...ലെ പാട്ടുകളെ പറ്റി പറയാനും.....സെലിബ്രറ്റികളായ മമ്മൂട്ടി മുതല്‍ kunjacko boban പറയാനുള്ളതും ഒന്നുതന്നെയാണ്‍.സെലിബ്രറ്റിയല്ലാത്ത എന്റേയും അല്ലെങ്കില്‍ നമ്മള്‍ ഓരോരുത്തരുടെയും അഭിപ്രായം ഒന്നു തന്നെയായിരിക്കും.ആ show കണ്ടപ്പോഴും കൂട്ടത്തില്‍ കാവ്യയുടെ പാട്ടു കണ്ടപ്പോഴും, ഞങ്ങളുടെ പാട്ടേഴുതും കൂടെയുള്ള് പാട്ടു പാടലുമാണ് ഓറ്മ്മ വന്നത്.ആ നാള് കളില്‍ അടുത്ത താമസിച്ചിരുന്നവരുടെ കഷ്ട്ക്കാലം......അല്ലെ!!!... ഹി ഹി......