India യിലെ എല്ലാ ഭാഷയിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പാട്ടുകള്.എല്ലാവരും ഒരു പോലെ ഇഷടപ്പെടുന്ന്തുമാണ്. കാല്ത്തിന്റെ വ്യാത്യാസം പാട്ടിലും ഉണ്ടായിട്ടുണ്ട്.നമ്മുക്ക് എല്ലാവര്ക്കും അറിയാം,ഒരു പാട്ട് ഹിറ്റായാല് എല്ലാവരുടെയും ചുണ്ടില് ആ പാട്ടായിരിക്കും.പിന്നെ പുതിയ ഒരു പാട്ട് ഹിറ്റാവുന്ന്തൊടെ എല്ലാവരും ആ പാട്ടിന്റെ പുറകിലായിരിക്കും.അങ്ങെനെ ഓരൊ പാട്ടുകളും നമ്മെ ഓരൊ ഓര്മ്മകളിലേക്കായിരിക്കും കൂട്ടികൊണ്ടുപോകുന്നത്.അങ്ങെനെ ചില പാട്ടുകളും എന്റെ ഓര്മ്മകളും.
• നോക്കെത്താദൂരത്ത് കണ്ണൂനട്ട് – ആയിരം കണ്ണുമായ്......
എന്നെ ഏറ്റവും കൂടുതല് കരയിപ്പിച്ച് സിനിമയായിരുന്നു ഇത്.10 ലെ പരീക്ഷ് കഴിഞ്ഞ് കാണാന് പോയ സിനിമയായിരുന്നു.സനിമ + പാട്ട് വളരെ ഹിറ്റായിരുന്നു.അതുകാരണ് മുഴുവന് കഥയും കൂട്ടുകാരികള് വ്ഴി അരിയാമായിരുന്നു.ഗേളി ഓരോ വേലത്തരങ്ങ്ളും കാണിക്കുബോഴും ഇനി operation ന് പോകുകയാണ്ലൊയെന്നൊര്ത്ത് കരയുകായിരുന്നു ഞാന്.കാശുകൊടുത്ത് ticket മേടിച്ച് നീ കരയാനാണ്ല്ലൊ പോയെന്ന്പ്റഞ്ഞ്, എല്ലാവരും എന്നെ കളിയാക്കാരുണ്ട്.മഞ്ഞ് നിറം ഏറ്റവും കൂടുതല് common ആയിരുന്നു.
• ശ്യാമ—ചെബരത്തിപൂവേ
ഒരു കൂട്ടുകാരി, ഇതിലെ ക്ഥ പറഞ്ഞുത്ന്നായിരുന്നു.അവള് കഥ പരയുബോള്,നമ്മുക്ക് സിനിമ കാണുന്നതിന് തുല്യമായിരുന്നു. അവള്ക്ക് അതിനായി ഒരു പ്രതേക കഴിവുണ്ട്. shower ന് അടിയില് മുഖമായിട്ടാണ് ആ പാട്ട് തുടങ്ങുന്ന്ത്.ആ സമയത്ത്, നദിയയുടെ പുരികം shape അല്ലയെന്നും അവ്ള് പരഞ്ഞിരുന്നു.ഈയടുത്ത ദിവസം you tube ല് ആ പാട്ടു കണ്ട്പ്പോള് ഞാന് അവളെയും കഥ കേല്ക്കാനുള ഞങ്ങളുടെ gang നെയും ഓര്ത്തു പോയി. പക്ഷെ ഇപ്പോല് അവള് എവിടെയാണന്ന് എനിക്കരിയില്ല.
• ധ്വനി
എല്ലാം പാട്ടുകളും വളരെ Hit ആയിരുന്നു.ശ്രീ. പ്രേംനസീര്- അവാസനത്തെ സിനിമ യായിരുന്നു.ഈ സിനിമ release ആകുന്ന സമയാത്തായിരുന്നു. അദ്ദേഹത്തിന്റ മരണം.ആ സമയത്ത് ചിത്രഗീതങ്ങളില്, ജാനകീരാമാ............ആ ഗാനം കാണിക്കുമായിരുന്നു.ഇതിനകത്തെ പാട്ടുകള് കാണുബോള് ഞാന് ശ്രീ. നസീരിനെയും, അദ്ദേഹത്തിനുവേണ്ടി ദൂരദര്ശന് കാണിച്ച programme കാണാന് വീട്ടിലെല്ലാവരും ഒത്തു കൂടിയതും ഓര്ക്കാരുണ്ട്.
• അധിപന്-ശ്യാമമേഘമെ നീ.......
ഈ സിനിമ കാണാന് ഞാനും കൂട്ടുകാരികളും കൂടിയാണ് പോയത്.കോളെജില് പഠിക്കുന്ന് കാലം.ഈ സിനിമയില് Mohanlal, paravathy യുടെ phone number ചോദിച്ച്, കിട്ടാതെ വരുബോള്, ചീത്ത പരയുന്നുണ്ട്.ഈ scene ഞങ്ങ്ള്ക്ക് എല്ലാവര്ക്കും ഇഷടമായി. ഞങ്ങല് എല്ലാവരും കൂടെ പോകുമ്മ്ബോള് ആരെങ്കിലും ഞങ്ങളെ തിരിഞ്ഞ്നോക്കുവാണെങ്കില് ഞങ്ങള് ഈ scene ആവര്ത്തിക്കുമായിരുന്നു.ഒരു ദിവസം ഒരാള് തിരിച്ചുവന്ന് ഞങ്ങളെ നോക്കി കടിച്ചാല് പൊട്ടാത്ത ചീത്ത പരയാന് തുടങ്ങി. ഞങ്ങല്ക്ക് ഒന്നും മനസ്സിലായില്ലയെങ്കിലും, ഞങ്ങളെല്ലാവരും കൂട്ടത്തോടെ ചിരിക്കുകയായിരിന്നു.ചീത്ത കേട്ട സന്തോഷം!ഇപ്പഴും കൂട്ടുകാരികള് ഒത്തു കൂടുബൊള് ഞങ്ങള് പരഞ്ഞ് ചിരിക്കുന്ന് പ്രധാന വിശേഷമാണിത്.
• പഞ്ചാഗനി- സാഗരങ്ങളെ......., ആ രാത്രി മാഞ്ഞുപോയി......
മാര്ച്ച്-ഏപ്രിലോടെ തിരുവനന്തപുരം അബലങ്ങളുടെ ഉത്സവമേള്ങ്ങളിലായിരിക്കും.പലപ്പോഴൂം speaker കെട്ടുന്നത് ഞ്ഞങ്ങളുടെ വീട്ടിലെ തെങ്ങുകളിലായിരിക്കും.അങ്ങെനെ മുഴുവന് സമയം പാട്ടിന്റെ ബഹളമായിരിക്കും.പരീക്ഷാചൂട് തലക്കുപിടിച്ചിരിക്കുന്ന് സമയാത്താണിത്.ആ പ്രദേശേത്തെ എല്ലാം അമ്മമാരും രോഷകുലരായിരിക്കും. പക്ഷെ ഞങ്ങള് ആ പാട്ടിന്റ ഓരോ വാക്കിന്റെയും വരിയുടെയും meaning and inner meaning മനസ്സിലാക്കിയെടുക്കുന്ന് സമയമായിരിക്കും.
• ചിത്രം, കിലുക്കം
ദൂരദര്ശന് ചിത്രഗീതം എന്ന് പാട്ടിന്റ പരിപാടിയില് പുതിയ സിനിമകളുടെ പാട്ടുകള് കാണിക്കുമായിരിന്നു.അങ്ങ്നെ പാട്ടു കണ്ട് സിനിമ കാണാന് പോയതാണ്, ആ രണ്ടു സിനിമകളും.
• മണിച്ചിത്രത്താഴ്-വരുവാനിയാരുമില്ല
കല്യാണം കഴിഞ്ഞ് ഞാന് Bombay യിലെത്തിയപ്പോഴാണ് ഈ പാട്ടിന്റ വരവ് വീട്ടുകാരെയും നാട്ടുകാരെയും കൂട്ടുകാരെയും പിരിഞ്ഞ് ഞാന്, Bombay യില് ശരിക്കും കൂട്ടിലകപ്പെട്ട പോലെ തോന്നിയിരുന്നു. Homesickness അങ്ങേറ്റം അനുഭവിച്ച് സമയമായിരുന്നു.ആ പാട്ടിന്റ ഓരോ വരികളും വാക്കുകളും എനിക്കുവേണ്ടി എഴുതിയിരുന്നതുപോലെ തോന്നിയിരുന്നു.
എന്തായാലും ഇനിയും ഓര്മ്മയില് സൂക്ഷിക്കാനായിട്ട് ഇതു പോലെ നല്ല പാട്ടുകളും ഓര്മ്മകളും ഉണ്ടാവട്ടേ യെന്നാശിക്കുന്നു ഞാന്.
Very well written
ReplyDelete:) :) :) :(
ReplyDeleteSoo beeaauuttiiffuull!
ReplyDelete