Canada- Vancouver
ഏഷ്യയിലും വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ദക്ഷിണ
അമേരിക്കയിലും ഒക്കെയായി പരന്ന് കിടക്കുന്ന ലോകത്തിൻറെ 5 വലിയ
സമുദ്രങ്ങളിൽ ഒന്നായ പസഫിക് സമുദ്രത്തിന് മുകളിലൂടെയാണ് കാനഡയിലെ
Vancouver ലോട്ടുള്ള ഞങ്ങളുടെ യാത്ര. അതിനായിട്ട് ശനിയാഴ്ച രാത്രിയോടെ ഞങ്ങള്‍
Hong Kong ലോട്ട് പുറപ്പെട്ടു .
അവിടത്തെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍ …….
ഷ.. സ..ശ..ങ്ങ..ഹ...ഈ അക്ഷരങ്ങളെല്ലാം തിരിച്ചും മറിച്ചും
പറഞ്ഞുകൊണ്ടിരുന്നാൽ എങ്ങനെയിരിക്കും അതുപോലെയാണ് അടുത്തിരിക്കുന്ന
ഒരു കൂട്ടം ചൈനീസ് ആൾക്കാരുടെ വർത്തമാനം കേട്ടപ്പോൾ എനിക്ക് തോന്നിയത്.
കാക്ക കൂട്ടത്തിൽ കല്ലിട്ടതുപോലെയുള്ള അവരുടെ ബഹളത്തിനിടയിലും മ്ളാന .....
ശോകഭാവത്തിലിരിക്കുന്ന ആ വൃദ്ധയെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല
.ഇടയ്ക്കിടെ അടുത്തിരിക്കുന്ന ചെറുപ്പക്കാരൻ അവരോട് എന്തൊക്കെയോ
ദേഷ്യത്തിൽ പറയുന്നുണ്ട്. ഭാഷ ഏതായാലും വഴക്കു പറയുമ്പോഴും
കേൾക്കുമ്പോഴും ഉണ്ടാകുന്ന ഭാവങ്ങൾക്ക് വ്യത്യാസമൊന്നുമില്ല.കിഴക്കൻ
ഏഷ്യ യുടെ ഭാഗമായ Hong Kong ലേക്കുള്ള വിമാനം കാത്തിരുന്നപ്പോൾ കണ്ട ചില
കാഴ്ചകളാണിതൊക്കെ.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലും വാണിജ്യ
തുറമുഖങ്ങളിലും മുമ്പിലാണ്. കയറ്റുമതിയുടേയും ഇറക്കുമതിയുടേയും
കാര്യത്തിലും മുഖ്യ പങ്ക് വഹിക്കുന്നു.പൊതുവേ ലോകത്തിന്റെ ഗ്ലാമറസ് നഗരവും
ആഡംബര ഷോപ്പിംഗിന് പറ്റിയ സ്ഥലമായി ഹോങ്കോങ്അറിയപ്പെടുന്നു.അങ്ങനെ
Hongkong-ന് അതിൻറെ നേട്ടങ്ങളെക്കുറിച്ച് പറയാനേറെയുണ്ട്.കാനഡയിലോട്ടുള്ള
യാത്രയിൽ ട്രാൻസിറ്റ് ആയിട്ടാണ് ഞങ്ങൾ അവിടെ എത്തുന്നത്.യാത്രയിടവേളയിൽ
ഏകദേശം എട്ടു മണിക്കൂറിൽ കൂടുതൽ അവിടെ കാത്തിരിക്കേണ്ടതും
ഹോങ്കോങ്ങിന് വേണ്ടി വിസ എടുക്കാൻ പൈസ ചെലവ് ഇല്ലാത്തതുമാണ്
അവിടെയെല്ലാം ചുറ്റിക്കറങ്ങി കാണാനുള്ള പ്രചോദനം.
ഡൽഹിയിൽ നിന്നും ഏകദേശം അഞ്ച് മണിക്കൂർ യാത്ര ഉണ്ടെങ്കിലും സൂര്യൻ
അവിടെ നേരത്തെ എണീറ്റ് വരുന്നത് കൊണ്ടായിരിക്കും ഇന്ത്യയെ അപേക്ഷിച്ച്
രണ്ടരമണിക്കൂർ മുന്നിലാണ് അവർ.അതുകൊണ്ടെന്താ ഉറക്കം പകുതി
ആയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി.
ഹോങ്കോങ്ങിലെ ഒരു ദ്വീപിന്റെ (ചെക്ക് ലാപ്കോക്ക്) വീണ്ടെടുക്കപ്പെട്ട
(reclaimed land) സ്ഥലത്ത് നിർമ്മിച്ചതാണ് ഇവിടത്തെ പ്രധാന വിമാനത്താവളം.
നമ്മുടെ നാട്ടിലെ ഇത്തരം ചില പ്രശ്നങ്ങൾ കാരണം മനസ്സിൽ പിരിമുറുക്കം
തോന്നിയെങ്കിലും ഡിസംബർ ആദ്യവാരമായതുമായതുകൊണ്ടാകാം എല്ലായിടത്തും ക്രിസ്മസിനെ
വരവേൽക്കാനുള്ള അലങ്കാരങ്ങളാണ്. ഹോങ്കോങ് ഉൾപ്പെടെ 235 ദ്വീപുകൾ ഉള്ള സ്ഥലമാണിത്
. അവിടത്തെ പേരുകേട്ട ഡിസ്നി ലാൻഡ്, വിമാനത്താവളം ... .എല്ലാം ഏറ്റവും വലിയ ദ്വീപിൽ
ഉൾപ്പെടുന്നു. ജനവാസമില്ലാത്ത ചെറിയ ദ്വീപുകളും അവിടെയുണ്ട്. ലോകത്തിലെ
ഏറ്റവും തിരക്കേറിയ ചരക്ക് ഗേറ്റ് വേയും പാസഞ്ചർ

വിമാനത്താവളങ്ങളിലൊന്നാണ് ഈ വിമാനത്താവളം.
ആദ്യമായിട്ടാണ് ആ വിമാനത്താവളം സന്ദർശിക്കുന്നത്. അവിടെയുള്ള കസിന്റെ
വീട്ടിൽ പോകാനായി മെട്രോയിലാണ് യാത്ര ചെയ്യുന്നതെങ്കിലും എല്ലാ
നിർദ്ദേശങ്ങളും വ്യക്തമായി എഴുതിയിട്ടുള്ള ബോർഡുകൾ എല്ലായിടത്തുമുണ്ട്.
അത് അവിടെ മാത്രമല്ല ഹോങ്കോങ് മൊത്തം പബ്ലിക് ട്രാൻസ്പോർട്ടിന്റെ
കാര്യത്തിൽ വളരെ സവിശേഷമായ സേവനം നടത്തുന്നു. ചില റോഡുകളിൽ
റോഡ് ക്രോസ് ചെയ്യാൻ വേണ്ടി എങ്ങോട്ടാണ് നോക്കേണ്ടത് അതായത് വാഹനങ്ങൾ
വരുന്ന ദിശ പോലും എഴുതിവെച്ചിരിക്കുന്നു.മെട്രോയിൽ അവരുടെ വീട്ടിലേക്ക്
യാത്രചെയ്യുമ്പോൾ അവരെ വീട്ടിലെ കട്ടിലും ഉറക്കവുമായിരുന്നു മനസ്സിൽ .
ഞങ്ങൾ അവിടെ എത്തിയപ്പോൾ രാവിലെ 6 :30.ഞങ്ങളെ അവിടെയെല്ലാം
ചുറ്റിക്കറങ്ങി കാണിക്കാനുള്ള ഉത്സാഹത്തിലാണ് , അവർ. അവരുടെ
ഉത്സാഹത്തിൻ്റെ മുമ്പിൽ ഉറക്കമെന്ന മാരണത്തെ ഞാൻ ഓടിച്ചു കൊണ്ടേയിരുന്നു.
അവർ തന്ന പലതരം രുചികളുള്ള ചൈനീസ് ചായ ഒരു ആശ്വാസം .എല്ലാവിധ
സൗകര്യങ്ങളുമുള്ള 350 സ്ക്വയർ ഫീറ്റ് ഉള്ള ആ വീട്ടിൽ ഉറങ്ങി വീഴാൻ സ്ഥലമില്ല
എന്നതും ഒരു അനുഗ്രഹം.ജനസാന്ദ്രതയുടെ കാര്യത്തിലും ഹോങ്കോംഗ് ഒട്ടും
പുറകിലല്ല.അടുത്തടുള്ള ഫ്ളാറ്റുകളുടെ സമുച്ചയങ്ങൾ കണ്ടപ്പോൾ എൺപതു
കളിലൊക്കെ ബോംബെയിൽ ചെന്ന പ്രതീതി. ഈ താമസ സൗകര്യത്തിന്റെ വാടക
കേട്ടപ്പോൾ ഉറക്കമെല്ലാം പമ്പ കടന്നു. അവരുടെ വീടിന് 10 മില്യൺ ഇന്ത്യൻ
രൂപയാണ് ഒരു വർഷത്തേക്ക്.
വീടിനടുത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും ഞങ്ങളെ സ്ഥലങ്ങൾ
കാണിക്കാനുള്ള അവരുടെ കർത്തവ്യം തുടങ്ങി.അവിടെയുള്ള ചെടികളെക്കാളും
എന്നെ ആകർഷിച്ചത് , അവിടെയവിടെയായി പാട്ടു ഉറക്കെ വെച്ച് അതിനനുസരിച്ച്
യാതൊരു സങ്കോചവുമില്ലാതെ വ്യായാമം ചെയ്യുന്ന ചൈനീസ് സ്ത്രീകളെയാണ് .
അവരെ കണ്ടാൽ പ്രായം ഊഹിക്കാൻ പ്രയാസമാണ്. ഇതായിരിക്കുമോ അതിൻറെ
സീക്രട്ട്?
552 മീറ്റർ ഉയരത്തിലുള്ള ഹോങ്കോങ്ങിലെ ഏറ്റവും ഉയരമുള്ള കുന്നായ
'വിക്ടോറിയ പിക്ക്' ആണ് ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. നഗരക്കാഴ്ച
ആസ്വദിക്കാൻ പറ്റിയ സ്ഥലം. അതിനായി ഉപയോഗിക്കാവുന്ന നാണയം ഇട്ട്
കാണാവുന്ന ദൂരദർശിനി ഉണ്ട് .അംബരചുംബികൾ, ചുറ്റുമുള്ള ദ്വീപുകൾ,
തുറമുഖങ്ങൾ തിരക്കേറിയ നഗരക്കാഴ്ചകൾ ….അങ്ങനെ വേറിട്ട ഒരു കാഴ്ചയാണിത്.
അവിടെത്തന്നെ ഭക്ഷണശാലകളും ഷോപ്പിംഗ് മാളുകളും ഉണ്ട്. അങ്ങോട്ട്
കാൽനടയായോ അല്ലെങ്കിൽ ലോകത്തിലെ
ഏറ്റവും പഴക്കംചെന്ന റെയിൽവേ കളിൽ ഒന്നായ ട്രാം വഴിയോ പോകാം.അതു
സമുദ്രനിരപ്പിൽ നിന്നു 396 മീറ്റർ ഉയരത്തിലാണ് .വളരെ കുത്തനെ ഉള്ളതാണ്.
അതിൽ യാത്ര ചെയ്യുമ്പോൾ വശങ്ങളിലുള്ള കെട്ടിടങ്ങൾ ചെരിയുന്നതായി തോന്നും.
ആ യാത്ര രസകരമായിരുന്നു.
ആ യാത്ര രസകരമായിരുന്നു.
ഹോങ്കോംഗിന്റെ മെട്രോ സ്റ്റേഷനും വിശ്രമ സ്ഥലങ്ങളും ഫിലിപ്പിനോ യിൽ
നിന്നുള്ള സ്ത്രീകൾ കൈയടക്കിയിരിക്കുന്നു . അവരുടെ വിശ്രമ ദിവസമായ
സൺഡേ ആഘോഷിക്കുകയാണ്. ചിലർ അതിനിടയിൽ തുണികൾ ബാഗ്
സ്നാക്കുകൾ അങ്ങനത്തെ കച്ചവടങ്ങളും നടത്തുന്നുണ്ട്. അവരുടെ ഇടയിൽ
പഠിച്ചവർ ഉണ്ടെങ്കിലും മെയ്ഡ് ആയിട്ട് ജോലി ചെയ്യാൻ മാത്രമെ അവർക്ക് അവിടെ
കഴിയുകയുള്ളൂ എന്നാണ് കസിൻ പറഞ്ഞത്.ഫിലിപ്പിനോ നമ്മുടെ പോലെ
പഠിത്തത്തിന് പ്രാധാന്യം കൊടുക്കുന്ന സ്ഥലമായിട്ടാണ് കേട്ടിട്ടുള്ളത്.
കാനഡയിൽ നിന്നും തിരിച്ചുള്ള യാത്രയിലും ഏതാനും മണിക്കൂറുകൾ അവിടെ
ചെലവഴിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അന്നാണ് 34 മീറ്റർ ഉയരമുള്ള ബിഗ് ബുദ്ധനെ
കാണാൻ പോയത്.ബുദ്ധൻറെ പ്രധാന ആരാധനാലയം 10000 ബുദ്ധൻമാരുടെ ഗ്രാൻഡ്
ഹാൾ, ബെൽ ടവർ, ഡ്രം ടവർ - - - - കെട്ടിടങ്ങൾ സംയോജിപ്പിച്ച് ചിട്ടയായ മഠം
സമുച്ചയമാണിത്.അവിടത്തെ ശാന്തതയാണ് പ്രധാന ആകർഷണം. എന്നാലും
34 മീറ്റർ ഉയരമുള്ള ബുദ്ധനെ അടുത്തുകാണാൻ ഏകദേശം 300 പടികൾ കയറാനുണ്ട്.
സിറ്റിയിൽ നിന്നും അങ്ങോട്ടേക്കുള്ള യാത്ര, ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ
കേബിൾ കാർ യാത്രയാണ്. വനങ്ങളുടെയും വിശാലമായ സമുദ്രങ്ങളുടെ
മുകളിലൂടെയും പരന്നുകിടക്കുന്ന ആകാശകാഴ്ചകളും ഒക്കെയായി ഹൃദ്യമാണ്.
രാത്രികാലങ്ങളിൽ ഇവിടെ മറ്റൊരു മുഖമാണ്. ദീപാലങ്കാരങ്ങളാൽ മുങ്ങിയ
ആകാശ കെട്ടിടങ്ങളാണ് എവിടെയും. ലൈറ്റുകളുടെ സിംഫണിയും രാത്രി
കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നു.
ഭക്ഷണത്തിൽ പല തരത്തിലുള്ള dumplings ആണ് ട്രൈ ചെയ്തത്.വെജ് - നോൺവെജ്
ആയിട്ടുള്ള dumplings ഉണ്ട്. കഴിക്കാൻ ചെന്ന ഭക്ഷണശാലയിൽ - ഒരു
ഉന്തുവണ്ടിയിൽ അവിടെയുള്ള ഭക്ഷണങ്ങൾ അടുക്കിവെച്ച് ആളുകൾ ഇരിക്കുന്ന
മേശയുടെ അടുത്തേക്ക് കൊണ്ടുവരും. നമുക്ക് ആവശ്യമുള്ളത് എടുക്കാം.
തന്നിട്ടുള്ള note പാഡിൽ അവർ അതിൻറെ വില എഴുതും അവസാനം ആ വിലകൾ
കൂട്ടിയാണ് , പൈസ കൊടുക്കേണ്ടത്. അത് ഒരു പുതുമയായി തോന്നി.അവിടെ
വില്ലനായി എത്തിയത് chopsticks ആയിരുന്നു. കുറച്ചുനേരം അതുമായി
പയറ്റിയെങ്കിലും മറ്റുള്ളവരുടെ പ്രാഗൽഭ്യത്തിന് മുൻപിൽ സ്വയം ഒരു കോമാളി
ആവുകയാണോ എന്ന സംശയത്താൽ അവസാനം ആ പണി ഉപേക്ഷിച്ചു.
കണ്ടാൽ പരിചിതമായ കാര്യങ്ങൾ പക്ഷേ തീർത്തും അപരിചിതം. യാത്രകളുടെ
പ്രത്യേകതകൾ!
അവിടുത്തെ കാഴ്ചകൾ തീരുന്നില്ല. വനത്താൽ മൂടപ്പെട്ട പർവ്വതങ്ങൾ മനോഹരമായ
ബീച്ചുകൾ, ദ്വീപുകൾ…….. അങ്ങനെ നീണ്ടു പോകുന്നു.
എന്തായാലും ഞങ്ങൾക്ക് അവിടെ ചെലവഴിക്കാൻ ഉള്ള സമയം തീർന്നതോടെ
ഞങ്ങൾ അവിടെത്തോട് വിടപറഞ്ഞു.
വിസക്ക് ചാർജ് ഇല്ലാത്തതും ഒരു ഹോങ്കോങ് ഡോളർ എന്നത് ഏകദേശം പത്തു രൂപ
ആയതുകൊണ്ടും പോക്കറ്റിന് വലിയ ക്ഷീണം തട്ടാത്ത ഒരു വിദേശയാത്ര
ആയിട്ടാണ് തോന്നിയത്.
Canada- Vancouver
ഏഷ്യയിലും വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലും ദക്ഷിണ
അമേരിക്കയിലും ഒക്കെയായി പരന്ന് കിടക്കുന്ന ലോകത്തിൻറെ 5 വലിയ
സമുദ്രങ്ങളിൽ ഒന്നായ പസഫിക് സമുദ്രത്തിന് മുകളിലൂടെയാണ് കാനഡയിലെ
Vancouver ലോട്ടുള്ള ഞങ്ങളുടെ യാത്ര. അതിനായിട്ട് ഞായറാഴ്ച വൈകുന്നേരം
ഹോങ്കോങ്ങിൽ നിന്ന് ഞങ്ങൾ വിമാനത്തിൽ യാത്ര പുറപ്പെട്ടു. ഏകദേശം
11 മണിക്കൂർ 30 മിനിറ്റ് സമയമെടുക്കും അവിടെ

എത്താനായിട്ട്. ഇന്ത്യയും ഹോങ്കോങ്ങ് തമ്മിലുള്ള സമയ വ്യത്യാസവും ഉറക്കം
ശരിയാവാത്തതും വിമാനത്തിൽ കയറിയതേ ഓർമ്മയുള്ളൂ. മുഴുവൻ സമയവും
ഞാൻ ഉറക്കത്തിലായിരുന്നു.അടി തെറ്റിയാൽ ആനയും വീഴും എന്നത്
പറയുന്നതുപ്പോലെ ഉറക്കം നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഇത്രയും
പ്രാധാന്യമുണ്ടെന്ന് അന്നാണ് മനസ്സിലായത് .

ശ്ശെടാ! വാൻകൂവറിൽ ചെന്നിറങ്ങിയപ്പോൾ പിന്നെയും ഞായറാഴ്ച വൈകുന്നേരം .
ഭൂഗോളം തിരിഞ്ഞു കൊണ്ടിരിക്കുന്നതുകൊണ്ട് സൂര്യോദയം ഭൂമിയുടെ പല
ഭാഗങ്ങളിലും പല സമയത്താണെന്ന് കുഞ്ഞു ക്ലാസ്സിൽ പഠിച്ചത് ഓർമ്മ വന്നു.
ഇന്ത്യയിൽ അങ്ങനെ ഒരു സമയം വ്യത്യാസമില്ലാത്തതുകൊണ്ട് പഠിച്ചതൊക്കെ
പരീക്ഷാ പേപ്പറിൽ ഒതുങ്ങി. എന്നാൽ കാനഡയിലെ മറ്റൊരു സ്ഥലമായTorento
ഇവിടുത്തെക്കാളും മൂന്ന് മണിക്കൂർ മുന്നേയാണ്. അതുകൊണ്ട് അവിടെ ഉള്ളവർക്ക്
ഇതെല്ലാം പരിചിതമാണ്. എനിക്കുണ്ടായ ആശ്ചര്യം ഒന്നും ഞങ്ങളെ വിളിക്കാൻ
വന്നവർക്കില്ല. ഇന്ത്യ, 13 മണിക്കൂർ 30 മിനിറ്റ് മുൻപേയാണ്. കാൽ തെറ്റി മലയറ്റത്തു
നിന്നും താഴ്വാരത്തേക്ക് വീണതുപോലെയാണ് , ഉറക്കഭ്രാന്ത് പിന്നീടുള്ള
ദിവസങ്ങളിലും അനുഭവപ്പെട്ടത്.

കാനഡയിലെ ഏറ്റവും വലിയ 3 മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഒന്നാണിത്.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് പ്രധാനമായും ടൂറിസ്റ്റുകളുടെ സീസൺ
ടൈം. പക്ഷേ ഞങ്ങളുടെ കൂടെയുള്ളവരുടെ സൗകര്യങ്ങളെല്ലാം കണക്കിലെടുത്ത്
ഡിസംബറിലാണ് അവിടെ സന്ദർശിച്ചത്.

കാനഡയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ശൈത്യകാലത്ത് ഏറ്റവും ചൂടുള്ള
നഗരമാണിത്. പ്രധാനമായും ചന്നം പിന്നം മഴ യും തണുപ്പും ആയിരുന്നു ഞങ്ങൾ
അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ. ധാരാളം പാർക്കുകളും പൂന്തോട്ടങ്ങളും
ബീച്ചുകളും ഒക്കെയായി പ്രകൃതിയെ ചുറ്റിപ്പറ്റിയുള്ള നഗര കേന്ദ്രമാണ്. ഇത്തരം
സ്ഥലങ്ങളിലുള്ള സന്ദർശന സമയത്ത് മഴ പലപ്പോഴും ഞങ്ങൾക്ക്
വിലങ്ങുതടിയായിരുന്നു.

ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നായ "കിറ്റ്സിലാനോ ബീച്ച്'.
ഞങ്ങളെല്ലാം തണുപ്പിൽ നിന്ന് രക്ഷ നേടാനായി ജീൻസും കോട്ടുകളും തൊപ്പിയു
മൊക്കെയായി അവിടെ ചുറ്റിനടന്ന് കാണുമ്പോൾ , വോളിബോൾ ജോഗ്ഗിംഗ്
അതുപോലെ സ്കീം ബോഡിംഗ് , വിൻസ് സർഫിംഗ് ... വിവിധ കായിക
വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ധാരാളംപേർ അവിടെയുണ്ടായിരുന്നു.
വേനൽക്കാലത്ത് അതൊക്കെ വാടകയ്ക്ക് അവിടെനിന്ന് കിട്ടുമെന്നാണ് അറിഞ്ഞത്.
' ഓഫ് ലീഷ് ഡോഗ് ' ഏരിയകൾ എന്ന് ചില ബോർഡുകൾ കണ്ടു .അത്
ഒരു പുതുമയായി തോന്നി . ഏതൊരു കൊച്ചു കാര്യങ്ങൾക്കായിട്ടുള്ള നിയമങ്ങളും
അത് അനുസരിക്കുന്ന ജനങ്ങളെയുമാണ് അവിടെ ചെല്ലുമ്പോൾ അത്ഭുതത്തോടെ
നോക്കി കാണുക.

മോഡൽ കപ്പലുകളുടെ വിപുലമായ ഗാലറികൾ ചരിത്രപരമായ കപ്പലുകളുടെ
മോഡലുകൾ ഫ്രഞ്ച് യുദ്ധക്കപ്പലുകളുടെ മാതൃക കൾ ---

അവിടത്തെ മാരിടൈം മ്യൂസിയം(Maritime Museum) എല്ലായിടത്തേയും പോലെ
വിജ്ഞാനപ് പ്രദവും താൽപര്യമുണർത്തുന്നവയുമാണ്.

വണ്ടി പാർക്ക് ചെയ്തിരിക്കുന്നതിന്റെ അടുത്തുള്ള മരങ്ങളൊക്കെ തണുപ്പത്ത്
ഉണങ്ങിവരണ്ട സ്ഥിതിയിലാണ്. എന്നാലും എന്തോ കാണാൻ ഒരു പ്രത്യേക ഭംഗി .
ആകാശത്തിനും മറ്റെങ്ങുമില്ലാത്ത സൗന്ദര്യമുണ്ട്.

'ഹോ സമാധാനമായിട്ട് ഒന്ന് വഴക്ക് കൂടാൻ വയ്യല്ലോ ഈശ്വരാ' ഷോപ്പിങ്ങിനായിട്ട്
ഒരു കമ്പ്യൂട്ടർ കടയിൽ കയറിയപ്പോൾ തോന്നിയതാണിത്.പുതിയ ടെക്നോളജി
ഉൽപ്പന്നങ്ങൾ നമ്മളെക്കാൾ (ഇന്ത്യ ) മുൻപേ വിദേശ രാജ്യങ്ങളിൽ നിന്ന്
ലഭിക്കുന്നതാണ്. അങ്ങനത്തെ ഒരു ഉൽപ്പന്നം മേടിക്കാൻ പുറപ്പെട്ട ഭർത്താവിനോട്
മലയാളത്തിലുള്ള എൻറെ അഭിപ്രായം പറഞ്ഞപ്പോഴാണ്, ആ അശരീരി 'ചേച്ചി
ചെയ്യുന്നത് ശരിയല്ല അത് ചേട്ടൻറെ ആഗ്രഹം അല്ലേ '

ഇളിഭ്യ ചിരിയോടെ ചുറ്റും നോക്കിയപ്പോൾ , പാലക്കാടുക്കാരിയാണ്.ഭർത്താവ്
ആറുമാസത്തെ കമ്പനിയുടെ ജോലിക്ക് വന്നപ്പോൾ കൂടെ വന്നതാണ് ഇപ്പോൾ ഈ
കടയിൽ ജോലി ചെയ്യുന്നു. മലയാളികൾ എത്തിപ്പെടാത്ത സ്ഥലം ഇല്ലല്ലോ ഒന്നുകൂടെ
മനസ്സിലാക്കി തന്നു.

Sea plane യാത്രയാണ് മറ്റൊരു കൗതുകം. മഞ്ഞുമൂടിയ പർവ്വതങ്ങളുടെയും
താഴ്വരകളുടേയും മുകളിലൂടെയുള്ള യാത്ര അല്ലെങ്കിൽ

വാൻകൂവറിന്റെ ചുറ്റുമുള്ള സ്ഥലങ്ങളിലോട്ടുള്ള യാത്ര അതുമല്ലെങ്കിൽ 20
മിനിറ്റിനുള്ളിൽ നഗരത്തിന് മുകളിലൂടെയുള്ള ഒരു കറക്കം. അത്തരം സഫാരികൾ
20 മിനിറ്റ് മുതൽ എട്ടോ അല്ലെങ്കിൽ 10 മണിക്കൂർ വരെ യാത്ര നടത്തുന്ന
ഹെലികോപ്റ്റർ സഞ്ചാരമുണ്ട്. മനോഹരമായ ഈ സാഹസിക പര്യടനത്തിന്
ചിലവും വളരെയേറെയാണ്.

ക്രിസ്തുമസ്സ് സമയമായതു കൊണ്ടാകാം മിക്ക വീടുകളും റോഡുകളും കവലകളും
എല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. സ്നോമാൻ,
റെയിൻഡിയർ, ക്രിസ്മസ് ഫാദർ ,സമ്മാനപ്പൊതികൾ & ക്രിസ്മസ് ട്രീ
അതിനൊക്കെയാണ് പ്രാധാന്യമുള്ളത്. ദൈവപുത്രനുള്ള പ്രാധാന്യം പള്ളിയിൽ
മാത്രം.

നിറയെ കാഴ്ചകൾ നിറഞ്ഞ Vancouver എന്ന വിസ്മയരാജ്യത്തിലെ സന്ദർശന
വിശേഷങ്ങൾ തീരുന്നില്ല.
വിശേഷങ്ങൾ തീരുന്നില്ല.
Whistler
ഡിസംബറിലെ കാനഡ എന്നു വെച്ചാൽ ശൈത്യകാലം അതിൻറെ
ഉച്ചകോടിയിലാണ് . എന്നാലും കനേഡിയന്മാർ ശൈത്യകാലത്ത് അതിൽനിന്ന്
ഒഴിഞ്ഞുമാറാനൊന്നുമില്ല.പൊതുവേ കായികവിനോദങ്ങൾ ഇഷ്ടപ്പെടുന്നവരാണ്
അവർ. ഐസ് കട്ട ആയിരിക്കുന്ന കനാലിൽ മുകളിൽ കൂടി ഐസ് സ്കേറ്റിങ്
അല്ലെങ്കിൽ അതു പോലത്തെ വിനോദങ്ങളൊക്കെയായി അവർ തിരക്കിലാണ്.

ഞങ്ങൾ വിസിറ്റ് ചെയ്ത വാൻകൂവറിൽ അങ്ങനത്തെ ഒരു ശൈത്യകാലം
ഇല്ലാത്തതിനാൽ അതിനടുത്തുള്ള ഏകദേശം 120 കിലോമീറ്റർ ദൂരെയായിട്ടുള്ള
whistler ലേക്കായിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. ബ്രിട്ടീഷ് കൊളംബിയയിലെ
അതിമനോഹരമായ കോസ്റ്റ് പർവ്വതനിരകൾ സ്ഥിതിചെയ്യുന്ന whistler& black comb
resort കാനഡയുടെ വർഷം മുഴുവനും പ്രിയപ്പെട്ട സ്ഥലമാണ്. തണുപ്പുക്കാലത്ത്
skingi & snowboarding - പേരു കേട്ടതാണെങ്കിൽ . വേനൽക്കാലത്ത് mountain
biking& hiking നാണ് പ്രസിദ്ധം.പ്രതിവർഷം 2 ദശ ലക്ഷത്തിലധികം ആളുകൾ
സന്ദർശിക്കുമെന്നാണ് കണക്ക്. Whistler യും ബ്ലാക്ക് comb പ്രദേശങ്ങൾ
സ്ഥിതിചെയ്യുന്നത് ഏകദേശം രണ്ട് വടക്കൻ പടിഞ്ഞാറൻ വരികളിലാണ്
ആഴത്തിലുള്ള ഒരു താഴ്വരയാണ് ഇരുവരെയും വേർതിരിക്കുന്നത്. 2008 യിൽ
peak 2 peak ഗൊണ്ടോള തുറന്നതോടെ 1800 മീറ്റർ ഉയരത്തിൽ രണ്ട് പർവ്വതങ്ങളെയും
ബന്ധിപ്പിച്ചു. ശൈത്യകാലം വ്യത്യസ്തവും വൈവിധ്യമാർന്നതുമായ സാഹസികതയും
വിനോദവുമൊക്കെയായിട്ട്

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ടിക്കറ്റ് മേടിക്കുന്ന സ്ഥലം മുതൽ നമ്മുടെ
സംശയങ്ങൾക്കും വഴികാട്ടാനുമൊക്കെയായി ധാരാളം ജോലിക്കാരുണ്ട്.

അവരിൽ പലരും ഓസ്ട്രേലിയ അമേരിക്ക യുകെ എന്നീ രാജ്യങ്ങളിൽ നിന്ന്
ജോലിക്കായി വന്നിട്ടുള്ളവരാണ്.അതിൽ വലിയൊരു പങ്കു സ്റ്റുഡൻസ് ആണെന്നാണ്
കൂടെയുണ്ടായിരുന്നവർ പറഞ്ഞത്.ഒരുപക്ഷേ അവരുടെ അടുത്ത സെമസ്റ്റർ - ന്
പഠിക്കാനുള്ള ഫീസ് സംഘടിപ്പിക്കാനായിട്ട് വന്നതാകാം. ഇങ്ങനത്തെ കഷ്ടപ്പാടുകൾ
ഒന്നും നമ്മുടെ കുട്ടികൾക്ക് ഇല്ല . അതൊക്കെ അവരുടെ ഭാഗ്യമോ നിർഭാഗ്യമോ
എന്ന് അറിഞ്ഞുകൂടാ.

Skiing & snowboarding- മുൻപൊരിക്കലും ചെയ്തിട്ടില്ലാത്തവർക്ക് മുതൽ ഏത്
സാഹചര്യത്തിലും ഭൂപ്രദേശങ്ങളിലും നിയന്ത്രണത്തിലുള്ള വെല്ലുവിളികൾ
ആസ്വദിച്ചുകൊണ്ട് ഇത്തരം കഴിവുകളെ മെച്ചപ്പെടുത്താനായിട്ട് പലതരം
കോഴ്സുകൾ അവർ പഠിപ്പിച്ചു തരുന്നുണ്ട്. അതിനുവേണ്ട വേഷവിധാനങ്ങളലെല്ലാം
അവിടെനിന്ന് തന്നെ കിട്ടുന്നതാണ്.ചില സ്ഥലങ്ങളിൽ സ്റ്റേ ആൻഡ് skiing
പാക്കേജുകൾ ധാരാളം.

എന്തായാലും രണ്ടാഴ്ചയ്ക്ക് സന്ദർശനത്തിന് ചെന്ന ഞങ്ങൾ അതിൽ നിന്നും
ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് തലപുകഞ്ഞാലോചിച്ചതിന്റെ ബാക്കിയായി
അതൊന്നും ചെയ്യണ്ട എന്ന് തീരുമാനിച്ചു. അതോടെ കാഴ്ചകൾ കാണുകയെന്നതായി
പ്രധാന പരിപാടി.

മൂന്നാലു വയസ്സുള്ള കൊച്ചു കുട്ടികൾ മുതൽ ഈ സാഹസത്തിനുണ്ട് . Instructor-
മാരിൽ പലരും വളരെ വയസ്സായവരാണ്. നമ്മുടെ നാട്ടിലെ പോലെ ദൈവത്തിൻറെ
വിളി അല്ലെങ്കിൽ വിസ കാത്തുനിൽക്കാനൊന്നും അവരില്ല. സ്ത്രീപുരുഷഭേദമന്യേ
എല്ലാവരും മഞ്ഞിൻ മലകളിൽ കൂടി ഒഴുകിനീങ്ങുന്നത് കാണുമ്പോൾ , എനിക്ക്
അവരോടെല്ലാം അസൂയ തോന്നിയോയെന്ന് സംശയം. ഇതൊക്കെ ചെറുപ്രായത്തിൽ
പഠിക്കണമെന്നാണ് കൂട്ടത്തിലുള്ളവർ . അതെ, ചെറിയ പ്രായത്തിൽ
പഠിച്ചെടുക്കേണ്ടതിന്റെ ലിസ്റ്റ് നീളുകയാണ്. ഇനി ഇനി ഒരു ജന്മം ഉണ്ടെങ്കിൽ
ഇതെല്ലാം പയറ്റി നോക്കണം.

2010 ലെ winter Olympics (XX1 Olympic winter Games) ന് ആതിഥേയനായതാണ് ഈ സ്ഥലം.
ഒളിമ്പിക്സിന്റെ ചിഹ്നമായ Inukshuk - ഒരു വ്യക്തിയുടെ ആകൃതിയിലുള്ള ഇത്
സുരക്ഷ പ്രതീക്ഷ സൗഹൃദം എന്നിവയെ സൂചിപ്പിക്കുന്നു.പതിവുപോലെ അതിനു
മുമ്പിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനാണ് പലർക്കും താല്പര്യം. ഞങ്ങളുടേയും.

ഗിന്നസ് റെക്കോർഡ് തകർക്കുന്ന peak 2 peak ഗൊണ്ടോള യാത്രയാണ് കാനഡയുടെ
സിഗ്നേച്ചർ ആയ മറ്റൊന്ന്. Whistler & Black comb പർവ്വതങ്ങൾ തമ്മിലുള്ള 4.4
കിലോമീറ്റർ ഏകദേശം 11 മിനിറ്റ് യാത്രയാണിത്. പ്രത്യേക ഗ്ലാസ് താഴെയുള്ള
ഗെണ്ടോളയിലെ യാത്ര -താഴെ ചെറിയ ഉറുമ്പുകളെ പോലെ കാണുന്ന skiing &
snowboarding ചെയ്യുന്നവരെയും അഗ്നിപർവ്വത കൊടുമുടികൾ ,തീരദേശ മഴക്കാടുകൾ
….. അങ്ങനെ വ്യത്യസ്തമായ കാഴ്ചയുടെ വിരുന്നാണ് നമുക്ക് തരുന്നത്.

ചിലപ്പോൾ തണുപ്പിൽ നിന്ന് രക്ഷ എന്ന നിലയിൽ ഷോപ്പിംഗ് മാളുകളുകളും
റസ്റ്റോറൻറുകളിലെ ചൂട് ഭക്ഷണങ്ങളും ഉപകാരമായിരുന്നു.

മടക്കയാത്രയിൽ വണ്ടിയിലോട്ട് വരാനായിട്ട് ഞങ്ങൾക്ക് വഴിതെറ്റി.
കൂട്ടത്തിലുള്ള ചെറുപ്പക്കാർ ഫോൺ തുറന്ന് ജിപിഎസ് ഓപ്പൺ ചെയ്തതോടെ -
അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അവരുടെ കൂടെ നടന്നു.
പ്രായമാകുന്നു പഴയതാകുന്നു തലമുറകൾക്കിടയിൽ പലതും ഇടുങ്ങി പോകുന്നു.
വെറുമൊരു മൊബൈൽ കൊണ്ട് ലോകം മുഴുവൻ ചുറ്റി വരാം എന്നുള്ളതാണ്
ചെറുപ്പക്കാരുടെ കോൺഫിഡൻസ് .

അതിശയകരമായ കാഴ്ചകൾ മറികടന്ന് ലോകത്തിലെ മനോഹരമായ
ഡ്രൈവുകളിൽ ഒന്നാണ് വാൻകൂവർ to whistler ,Sea to sky highway അതൊക്കെ
കാണാനും ആസ്വദിക്കാനും ഉറക്കം വിലങ്ങുതടിയായി.അതൊരു തീരാനഷ്ടമായി
തന്നെ ഇപ്പോഴും തോന്നുന്നു.

എൻറെ മനസ്സിലെ ആ കുട്ടിക്കായിട്ടുള്ള കാഴ്ചകളും അറിവുകളും സന്തോഷങ്ങളു
മൊക്കെയായി നല്ലൊരു ദിനം സമ്മാനിച്ചതായിരുന്നു ഈ യാത്ര .

BC ferry
ആ അവധിക്കാല യാത്രയിൽ , കഴിഞ്ഞ ഒന്നു രണ്ടു ദിവസമായി ഞാൻ കുറച്ച്
ഗമയിലാണ്. രാവിലെ 9 മണി കഴിഞ്ഞാൽ കാനഡയിലെ വാൻകൂവർ -അവിടുത്തെ
ഫാസ്റ്റ് ഫുഡിൽ കഴിക്കാൻ ചെന്നപ്പോൾ ഏതോ ' ഓൾഡേജ് ഹോമിൽ' ചെന്ന
പ്രതീതി.അവിടെ കസ്റ്റമർ ആയിട്ടുള്ളവരെല്ലാം പ്രായം ചെന്നവർ .

ചിലർ ഭക്ഷണത്തോടൊപ്പം പത്രം വായിക്കുന്നു. മറ്റു ചിലർ പത്രത്തിലെ പദപ്രശ്നം
കൂട്ടമായിരുന്നാലോചിച്ച് പൂരിപ്പിക്കുന്നുണ്ട്. എന്നാൽ കടയിൽ ആരെങ്കിലും ഭക്ഷണം
കഴിക്കാനായിട്ട് വരുകയാണെങ്കിൽ അവരിൽ ആരെങ്കിലും സ്വമേധയാ ഇറങ്ങി
പോകുന്നുണ്ട്. കടക്കാർക്ക് ശല്യമുണ്ടാക്കാതെ വൃദ്ധലോകത്തിലെ ഏകാന്തത
അവർ അങ്ങനെ തരണം ചെയ്യുകയാണ് എന്ന് തോന്നുന്നു.പതിവുപോലെ
ഞങ്ങളെയും ഞങ്ങളുടെ മലയാളത്തിലുള്ള വർത്തമാനവും അവരിൽ പലരിലും
ഞങ്ങളെപ്പറ്റി കൂടുതൽ അറിയാനുള്ള താല്പര്യമായി. ഇന്ത്യ -കേരളം എന്നൊക്കെ
പറഞ്ഞതോടെ ചിലർ ഗൂഗിളിൽ അതിനെക്കുറിച്ച് തപ്പാൻ തുടങ്ങി.

സത്യം പറഞ്ഞാൽ കേരളത്തിന്റെ വെബ്സൈറ്റ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.
നമ്മുടെ ഈ കൊച്ചുകേരളത്തിലെ ഇത്ര സൗന്ദര്യമോ ?

മൂന്നാറിലെ തേയിലത്തോട്ടങ്ങൾ, ഹൗസ് ബോട്ട്, കോവളം ബീച്ച് ….
അങ്ങനെയൊക്കെയായി അതിമനോഹരമായ ചിത്രങ്ങളും വിവരണവും.

നിത്യ ജീവിതത്തിലെ ദിനചര്യകൾക്കിടയിൽ ഈ വെബ് സൈറ്റൊന്നും ഞാൻ
ശ്രദ്ധിച്ചിട്ടേയില്ല.
ശ്രദ്ധിച്ചിട്ടേയില്ല.
ഇവിടത്തെ ഹർത്താലുകളും സമരങ്ങളും അതുപോലെ മഴ പെയ്താലുണ്ടാകുന്ന
റോഡുകളുടെ സ്ഥിതികളും അങ്ങനത്തെ ഒന്നിലധികം ചിന്തകൾ എൻറെ
മനസ്സിലേക്ക് എത്തി നോക്കിയെങ്കിലും ഞാൻ അവയെല്ലാം ഓടിച്ചുവിട്ടു.

'ശ്ശോ...പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ' എന്ന ഡയലോഗാണ്
അപ്പോൾ മനസ്സിലേക്ക് വന്നത്.
അപ്പോൾ മനസ്സിലേക്ക് വന്നത്.
അതോടെ അവിടെയുള്ള ബ്യൂട്ടിഫുൾ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണമായവർക്ക് .
എത്ര പെട്ടെന്നാണ് അവരിൽ നമ്മളെക്കുറിച്ചുള്ള ധാരണ മാറ്റിയെടുത്തത് !
അവരുടെയും കൂടെ നിർദ്ദേശത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങൾ BC Ferry യിൽ
കൂടെയുള്ള ഒരു യാത്ര പ്ലാൻ ചെയ്യുന്നത്.

നമ്മുടെ സ്വന്തം വാഹനമടക്കം ജോർജിയ കടലിടുക്കിലൂടെയുള്ള ഒരു കപ്പൽ യാത്ര..
അതിനായിട്ട് തലേദിവസം തന്നെ അതിനെക്കുറിച്ചുള്ള പ്ലാനുകളായ, പോകേണ്ട
വഴി , ഫെറിയുടെ സമയം , ടിക്കറ്റ് വില …. എല്ലാത്തിനും വലം കൈ എന്ന പോലെ
ഇന്റർനെറ്റുണ്ട്. കൂട്ടത്തിൽ പോകേണ്ട സ്ഥലമായ ബിസിയുടെ( British Columbia)
തലസ്ഥാനനഗരമായ വാൻകൂവർ ദ്വീപിന്റ തെക്കു കിഴക്കേ അറ്റത്തുള്ള
വിക്ടോറിയ island - അവിടത്തെ കാലാവസ്ഥയെ കുറിച്ചും പരിശോധിക്കുന്നത്
കണ്ടപ്പോൾ ചിരിയാണ് വന്നത്. നമ്മുടെയവിടെ ആ പ്രവചനം പലപ്പോഴും
ശരിയാകാറില്ല. കൂടെയുള്ളവർ ബന്ധുക്കളാണെങ്കിലും അവിടെത്തന്നെ
സെറ്റിലായവരാണ്. ഓരോ സാഹചര്യത്തിൽ വളർന്നു വരുമ്പോൾ ഉണ്ടാകുന്ന
വ്യത്യസ്തമായ സമീപനത്തെ സാകൂതം വീക്ഷിക്കുകയായിരുന്നു ഞാൻ .

നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ ഞങ്ങൾ അവിടെ എത്തി. ഫെറി ക്കായി
കാണിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കൗണ്ടറിനടുത്ത് എത്തിയപ്പോൾ
വ്യക്തതയോടെയും അധികാരത്തോടെയുമാണ് നമ്മുടെ ഓരോ ചോദ്യങ്ങൾക്കും
സംശയങ്ങൾക്കുമുള്ള മറുപടി.

ടിക്കറ്റ് മേടിച്ചു കഴിഞ്ഞാൽ അവർ പറയുന്നയവിടെ കാർ പാർക്ക് ചെയ്ത്
അതിനടുത്തുള്ള വെയിറ്റിംഗ് ഏരിയ നമുക്ക് കാത്തിരിക്കാം. ഭോജനശാലയും
ഷോപ്പിങ്ങിനായി കടകളും ടോയ്‌ലറ്റും ഒക്കെയായി വൃത്തിയുള്ള സ്ഥലം.

ഇൻറർനെറ്റും ഫ്രീയാണ്. ഒരു ഡെക്ക് ഉള്ളത് / രണ്ട് deck ഉള്ളത് അങ്ങനെ . ഏറ്റവും
വലിയ കപ്പലിൽ ഏകദേശം 350 കാറുകളും ക്രൂ മെമ്പേഴ്സ് അടക്കം 2100
ആളുകളുമായി യാത്ര ചെയ്യാൻ സാധിക്കും.യാത്ര പുറപ്പെടേണ്ട സമയമാകുമ്പോൾ
വെയിറ്റിംഗ് ഏരിയയിലേക്ക് സ്പീക്കറിലൂടെ അറിയിക്കും. ഏകദേശം 15 വർഷം
മുമ്പ് എറണാകുളത്ത് നിന്ന് ചേർത്തല യിലേക്ക് ഇങ്ങനത്തെയൊരു യാത്ര
നടത്തിയതായി ഞാൻ ഓർക്കുന്നു.

പലരുടെയും അലർച്ചയും ബഹളങ്ങളുടെ ഭാഗമായി ഏതോ ജിഗ്സോ പസിൽ
( jigsaw puzzle ) പോലെ അടുക്കിയെടുപ്പിച്ച വാഹനങ്ങളും ഞങ്ങളുമൊക്കെയായുള്ള
യാത്ര . ആ യാത്ര വെച്ചുനോക്കുമ്പോൾ പണ്ട് സ്കൂളിൽ വടി കാണിച്ച് 50- 55 കുട്ടികളെ
നല്ല അനുസരണ കുട്ടികളാക്കി മാറ്റുന്ന ചില അധ്യാപകരെയാണ് ഓർമ്മ വന്നത്.
ഇവിടെ വടി ഇല്ല പകരം നിയമങ്ങളായിരിക്കാം അല്ലെങ്കിൽ നിയമങ്ങൾ
തെറ്റിച്ചാലുള്ള ശിക്ഷകളായിരിക്കാം. ആരും അറിയാതെപ്പോലും ആവശ്യമില്ലാതെ
ഹോണടിക്കാനില്ല.

സഞ്ചാരികളിൽ പലരും സ്ഥിരയാത്രക്കാരായിട്ടാണ് തോന്നിയത് . പലരും അവരുടെ
കമ്പ്യൂട്ടറും ജോലിയുക്കെയായി തിരക്കിലാണ്.ഞങ്ങളെപ്പോലെ കാഴ്ച
കാണാനായിട്ടുള്ളവർ വളരെ വിരളമായിരുന്നു.

കപ്പലിലെ ഡെക്കിൽ നിന്ന് കാണാനാവുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ,
കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന സമുദ്രം കാണാൻ മനോഹരം.
തിമിംഗലങ്ങൾ ഡോൾഫിനുകനുകളൊക്കെ കാണാൻ നല്ല അവസരം ആണെങ്കിലും
ഞങ്ങൾ ഒന്നിനെയും കണ്ടില്ല.കപ്പലിന്നകത്താണെങ്കിൽ ഭക്ഷണം കഴിക്കാനുള്ള
ഭക്ഷണശാലകൾ & കോഫി ഷോപ്പ്, ഷോപ്പിങ്ങിനായിട്ട് ഗിഫ്റ്റ് ഷോപ്പ് - വെസ്റ്റ്
കോസ്റ്റ് ആഭരണങ്ങൾ അവിടത്തെ എഴുത്തുകാരുടെ പുസ്തകങ്ങൾ --- അങ്ങനെ 90
മിനിറ്റ് ദൈർഘ്യമുള്ള ഒരു യാത്രയാണിത്.ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ഒരു
ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണിത്. മിതശീതോഷ്‌ണവും മഞ്ഞുവീഴ്ചയില്ലാത്ത
കാലാവസ്ഥയായതിനാൽ നഗരത്തിന്റെ ശാന്തത ആസ്വദിക്കാൻ വരുന്നവരുമുണ്ട്.
എന്തായാലും ഞങ്ങളുടെ ആ യാത്രയുടെ ആദ്യത്തെ ഘട്ടം കഴിഞ്ഞിരിക്കുന്നു.

Victoria Island
പടിഞ്ഞാറൻ കാനഡയിലെ പ്രധാന നഗരമാണിത്. 1851 കോളനി
സ്ഥാപിതമായപ്പോൾ 14 വർഷമായി ബ്രിട്ടീഷ് സിംഹാസനത്തിൽ ഉണ്ടായിരുന്ന
വിക്ടോറിയ രാജ്ഞിയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

അങ്ങനെ ഫെറിയിൽ നിന്നും വിക്ടോറ ദ്വീപ് കാണലായി അടുത്ത പരിപാടി.
GPS നെ കൂട്ടുപിടിച്ചുള്ള ആ യാത്രയിൽ, ----കാനഡയിൽ കാറുകൾക്കും അതിനു
വേണ്ട പെട്രോളിനും പൊതുവേ വില കുറവാണെങ്കിലും വാഹനങ്ങൾ പാർക്കിംഗ്
സ്ഥലത്തെ (ഇടാനുള്ള താവളങ്ങളുടെ ) വില , അവിടെയുള്ളവരുടെ കൈ
പൊള്ളുന്നുണ്ടോ എന്ന് സംശയം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത്
മാത്രമെ നമ്മുക്ക് വാഹനം പാർക്കിംഗ് ചെയ്യാൻ സാധിക്കുകയുള്ളൂ.
രണ്ട് മണിക്കൂറിന് എട്ടോ അല്ലെങ്കിൽ 10 ഡോളർ എന്ന ബോർഡാണ് കണ്ടത്.
ആ സംഖ്യകൾ നമുക്ക് നിസ്സാരമാണെങ്കിലും ഒരു കാനഡ ഡോളർ 52 രൂപയാണ്.
അതുകൊണ്ടായിരിക്കാം അങ്ങനത്തെ പലസ്ഥലങ്ങളിലും വണ്ടി പാർക്കിംഗ്
ചെയ്യാൻ അവർ തയ്യാറല്ലായിരുന്നു.പാർക്കിങ് ചെയ്തുകഴിഞ്ഞാൽ ഉദ്ദേശിച്ച
സമയത്തിനുള്ള പൈസ ഓൺലൈൻ വഴിയാണ് അടയ്ക്കുന്നത്. ടിക്കറ്റ്, മെഷീനിൽ
നിന്നും കിട്ടുന്നു . വാൾമാർട്ട് അങ്ങനത്തെ ചില സൂപ്പർ മാർക്കറ്റുകളുടെയവിടെ
ഫ്രീയാണെങ്കിലും നഗരത്തിന്റെ ഹൃദയ ഭാഗത്തെല്ലാം പാർക്കിംഗ് എന്നത്
ചെലവേറിയതാണ്.

അതുകൊണ്ടെന്താ നമ്മൾ വിചാരിക്കുന്ന സ്ഥലത്തൊന്നുമായിരിക്കില്ല കാർ
പാർക്കിംഗ് ചെയ്യാൻ സാധിക്കുക. ടിക്കറ്റിൽ പറഞ്ഞ ആ സമയത്തുതന്നെ കാർ
അവിടെ നിന്നും മാറ്റേണ്ടതാണ്. ആകെ കൂടെ hurry -bury യിലാവും നമ്മൾ പിന്നീട്.
മിക്ക വിദേശ രാജ്യങ്ങളിലേയും സ്ഥിതി ഇങ്ങനെയൊക്കെയാണ്.വിദേശ യാത്രക്ക്
പോകുമ്പോൾ പലരും വാക്കിങ് ഷൂസ് മേടിക്കുന്നത് കണ്ടിട്ടുണ്ട്.അതിൻറെ ഗുട്ടൻസ്
ഇപ്പോഴാണ് പിടികിട്ടിയത്.

എന്നാലും പാർക്ക്കിംഗിനെ കുറിച്ചുള്ള നല്ലൊരു അനുഭവം പിന്നീടുള്ള
ദിവസങ്ങളിലെ യാത്രയിൽ ഉണ്ടായി. കാർ പാർക്കിങ് ചെയ്ത പൈസ എല്ലാം മാറ്റി
പക്ഷേ എന്ത് ചെയ്താലും മെഷീനിൽ നിന്നും പാർക്കിംഗ് ടിക്കറ്റ് കിട്ടുന്നില്ല.
മെഷീനിലെ പേപ്പർ തീർന്നതായിരിക്കാം കൂട്ടത്തിൽ ഞാറാഴ്ച ആയതു കൊണ്ട്
ചെക്കിംഗ് ഉണ്ടാവില്ലയെന്ന് സ്വയം ആശ്വസിച്ചു.എന്തായാലും ഞങ്ങൾ മാറ്റേണ്ട
സമയത്തു തന്നെ തിരിച്ചെത്തിയപ്പോൾ , 50 ഡോളറിന് ഫൈൻ കൊടുക്കാനുള്ള
നോട്ടീസ്.

വെറുതെ പൈസ പോകുന്ന വിഷമമായിരുന്നു എല്ലാവർക്കും .എന്തായാലും
ഉടനെത്തന്നെ ഓൺലൈനായി പൈസ മാറ്റിയതിന്റെ രസീതും മറ്റും അവർക്ക്
ഇമെയിൽ ചെയ്തു. പിറ്റേദിവസം രാവിലെ തന്നെ സോറി പറഞ്ഞു കൊണ്ടുള്ള
മറുപടി. അവരുടെ ആ പെട്ടെന്നുള്ള പ്രതികരണം കണ്ടപ്പോൾ ഇതിന്റെയൊക്കെ
പുറകിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് വലിയ ഒരു നമസ്കാരം.

1897 പൂർത്തിയാക്കിയ പാർലമെൻറ് കെട്ടിടങ്ങളും ബിസി ലെജിസ്ലേറ്റീവ് അസംബ്ലി
യുടെ ഭവനം 1908 ലെ എംപ്രസ്സ് ഹോട്ടൽ ഒക്കെയാണ് വിക്ടോറിയയിലെ പുരാതന
കെട്ടിടങ്ങൾ . ടൂറിസ്റ്റുകൾ കഴിഞ്ഞാൽ ധാരാളം students നെ യാണവിടെ കണ്ടത്.
പഠിക്കാനായിട്ടുള്ള ഏതാനും യൂണിവേഴ്സിറ്റികളും അവിടെയുണ്ട്.

Domes യും ശിലാഫലകങ്ങളും പ്രതിമകളും ഒക്കെയായി തലയെടുപ്പോടെ
'Romanesque style, റോമനെസ്ക് ശൈലിയുള്ള 122 വർഷം പഴക്കമുള്ള
വിക്ടോറിയയുടെ പാർലമെൻറ് ഹൗസ് . തലയെടുപ്പോടെ നിൽക്കുന്ന
അതിനു മുൻപിൽ നിന്ന്ഫോട്ടോ എടുക്കാനാണ് ഞങ്ങൾ അങ്ങോട്ട പോയത്.
ടൂറിസ്റ്റുകാർ ആണെന്ന് മനസ്സിലാക്കിയതോടെ അവിടെയുള്ള ഉദ്യോഗസ്ഥർ
അതിനകം കാണാനായി ഞങ്ങളെ ക്ഷണിച്ചു. പ്രവേശനം സൗജന്യമാണ്.
സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് അകത്തോട്ട് കടക്കുമ്പോൾ സൗജന്യ ഗൈഡ്
ടൂറുകളുമുണ്ട്.

തിളങ്ങുന്ന നിറങ്ങളിൽ സ്റ്റെയിൻലീഡ് ഗ്ലാസ് ജാലകങ്ങളാണ്
പ്രധാനാകർഷണം. അതിൽ BC യുടെ provincial ചിഹ്നങ്ങൾ, Uk യിലെ ഓരോ
സ്ഥലത്തേയും പ്രതിനിധീകരിക്കുന്ന പുഷ്പങ്ങൾ, പ്രശസ്ത എഴുത്തുകാരുടേയും
തത്ത്വചിന്തകരുടേയും ഉദ്ധരണികൾ ആലേഖനം ചെയ്ത ഗ്ലാസ്സിന്റെ
കാലിഡോസ്കോപ്പിക് ശേഖരങ്ങളൊക്കെയാണുള്ളത്.

കെട്ടിടത്തിന്റെ ഹൃദയഭാഗത്തുള്ള മെമ്മോറിയൽ റോട്ടുണ്ടയാണ് മറ്റൊരു
അതിമനോഹരമായ കാഴ്ച . 100 അടി ഉയരമുള്ള അഷ്ടഭുജ നവോത്ഥാന
(octagonal renaissance)

ശൈലിയിലുള്ള താഴികക്കുടം നിരവധി വൃത്താകൃതിയിലുള്ള നിയോക്ലാസിക്കൽ
താഴികക്കുടങ്ങളിൽ നിന്ന് വേർതിരിക്കുന്നു. ഇത് ചരിത്രപരമായ അന്തസ്സിനെയും
പഴയ ലോക ഗ്ലാമറിന്റേയും സമന്വയമാണിത്.

ഫസ്റ്റ് നേഷൻ ജനതയ്ക്കും പിന്നീട് വിക്ടോറിയയിൽ എത്തിയ പൂർവ്വികർ ക്കും
ഇടയിലെ ഒരു പാലത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ഷ്ക സ്വീറ്റോ സെറ്റലിൻ
( shxwtitostel) - ഒറ്റത്തടി വള്ളം.

ചരിത്ര പുസ്തകങ്ങളുടെയും മികച്ച നോവലുകളുടെയും ശേഖരങ്ങളുള്ള
ലൈബ്രറിയും ആശ്ചര്യജനകമാണ്.
ലൈബ്രറിയും ആശ്ചര്യജനകമാണ്.
ലെജിസ്ലേറ്റീവ് അസംബ്ലി നടക്കുമ്പോൾ പൊതു ഗാലറികളിൽ ഇരുന്ന് നമുക്ക്
കാണാൻ സാധിക്കുന്നതാണ്. 1872 മുതൽ B.C നിയമങ്ങളനുസരിച്ച് വിവാഹിതരായ
സ്ത്രീകൾക്ക് മുനിസിപ്പൽ കാര്യങ്ങളിൽ വോട്ട് ചെയ്യാവുന്നതാണ്.

പകൽ സമയത്ത് കാണുന്ന ഗാംഭീര്യമുള്ള പാർലമെൻറ് കെട്ടിടത്തിന്,
ആയിരക്കണക്കിന് ലൈറ്റുകൾ പ്രകാശിച്ച് മറ്റൊരു മനോഹരമായ കാഴ്ചയാണ്
രാത്രിയിൽ സമ്മാനിക്കുന്നത്. എല്ലാംകൂടെ ഒറ്റവാക്കിൽ പറയുകയാണെങ്കിൽ
മനോഹരമായ സ്ഥലം.ചെലവാക്കിയ മണിക്കൂറുകൾ നമുക്ക് ഒരിക്കലും ഒരു
നഷ്ടമായി തോന്നുകയില്ല.

Beacon Hill park - ബീക്കൺ ഹിൽ പാർക്ക്
200 ഏക്കറോളം പരന്നുകിടക്കുന്ന ഈ പാർക്ക്. അവിടെയുള്ളവർക്ക് ജോഗിങ് ,
സൈക്ലിങ് അവധിക്കാലങ്ങളിലെ പിക്നിക്ക് സ്ഥലം …. അങ്ങനെ സവിശേഷതകൾ
ഏറെയുണ്ടെങ്കിലും അങ്ങോട്ട് നടന്നു തുടങ്ങിയപ്പോൾ നടക്കാനുള്ള മടി കാരണം
വേണ്ടിയിരുന്നില്ല എന്നാണ് മനസ്സ് പറഞ്ഞത്. വിക്ടോറിയ നഗരത്തിനും
സമുദ്രത്തിനു മിടയിൽ ഉള്ളതാണ് ഈ പാർക്ക്.പസഫിക് സമുദ്രത്തിലെ
ശുദ്ധവായുവും കാഴ്ചയും ആസ്വദിക്കാം എന്നതാണ് പ്രത്യേകത, ആ കാഴ്ച നയന
മനോഹരമായിരുന്നു.

'നിങ്ങളൊക്കെ ആരാ? ഇത് ഞങ്ങളുടെ സ്വന്തം എന്ന മട്ടിൽ നമ്മളെയൊന്നും
മൈൻഡ് ചെയ്യാതെയുള്ള ധാരാളം മയിലുകളും താറാവുകളെയും അതുപോലെ
അവിടെ മാത്രം കണ്ടിട്ടുള്ള ചില പക്ഷികളും പല തരത്തിലുള്ള പൂക്കളും
പൂന്തോട്ടങ്ങളും വനപ്രദേശങ്ങളും കുളങ്ങളുമൊക്കെയായി നമ്മളിലെ പ്രകൃതി
സ്നേഹിയെ തട്ടിയുണർത്തിയോ എന്ന് സംശയം.

യാത്ര ചെയ്തിട്ടുള്ള രാജ്യങ്ങളിലെല്ലാം കണ്ടിട്ടുള്ള ഒരു സ്ട്രീറ്റാണ് ചൈനാടൗൺ,
പൊതുവേ ചൈനീസ് ആൾക്കാർ നടത്തുന്ന കടകളും ഭക്ഷണശാലകളും ഒക്കെ
ആയിരിക്കും. മിക്കവാറും ആ രാജ്യത്തിൻറെ പേരെഴുതിയ ടീഷർട്ടുകൾ കോഫി
മഗ്ഗുകൾ അങ്ങനത്തെ ചെറുതും കാണാൻ ഭംഗിയുള്ളതുമായ സാധനങ്ങളായിരിക്കും
കടയിലുണ്ടാവുക. "Bargain' ചെയ്യാമെന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത. വടക്കെ
അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ചൈനാടൗൺ ഇവിടെയാണ്.

ചരിത്രവും പ്രകൃതി ദൃശ്യങ്ങളും ഷോപ്പിങ്ങും ഒക്കെയായി നല്ലൊരു ദിവസം
സമ്മാനിച്ച വിക്ടോറിയയിൽ നിന്നും ഞങ്ങൾക്ക് തിരിച്ചു പോകേണ്ട
സമയമായിരിക്കുന്നു. December 2019 യില്‍ നടത്തിയ അവധിക്കാല യാത്രയിലെ ഒരു
ദിവസം കൂടെ കഴിഞ്ഞിരിക്കുന്നു .വിക്ടോറിയ ദ്വീപിനോട് നന്ദിപറഞ്ഞു കൊണ്ട്
ഞങ്ങൾ തിരിച്ച് ഞങ്ങളുടെ താമസസ്ഥലത്തേക്ക് ……

Seattle
സ്നേഹിച്ചു തുടങ്ങുമ്പോഴേക്കും അകന്നു പോകേണ്ടത് ,അവധിക്കാല യാത്രയുടെ
ശാപമാണെന്ന് തോന്നുന്നു . കാനഡയിലെ വാൻ കൂവറിലെ താമസം മതിയാക്കി 192
കിലോമീറ്റർ ദൂരെയുള്ള യുഎസിലെ സിയാറ്റിൽ എന്ന സ്ഥലത്തോട്ടുള്ള
യാത്രയിലാണ് ഞങ്ങൾ.

ജീവിതയാഥാർത്ഥ്യങ്ങളെക്കാളും ഞാൻ അപ്പോൾ 'ദ ടെർമിനൽ' എന്ന സിനിമയിലെ
കഥാപാത്രമാവുകയാണോ, അതിലെ നായകൻ യഥാർത്ഥ ഐഡൻഡിറ്റി
സ്ഥിരീകരിക്കുന്നത് വരെ വിമാനത്താവളത്തിൽ കുടുങ്ങുന്ന താണ് കഥ. ഇനി
എനിക്ക് അങ്ങനെയെങ്ങാനും സംഭവിക്കുമോ ? മനസ്സിൽ ചെറിയ ഒരു ഭയം.

പുറത്തു പെയ്യുന്ന മഴ ആസ്വദിച്ചു കൊണ്ട് എല്ലാവരും അവരവരുടേതായ
ലോകത്താണെന്ന് തോന്നുന്നു. ആകെ നിശബ്ദതയാണ് കാറിൽ. ഇനി ഞങ്ങളുടെ
അവധിക്കാലം തീരാനായിട്ട് മൂന്ന് നാലു ദിവസമേ ഉള്ളൂ. അതു കഴിഞ്ഞാൽ
എല്ലാവരും അവരവരുടെ പഴയ ടൈം ടേബിളിലേക്ക് .

ക്രിസ്തുമസ് അടുത്തത് കൊണ്ടും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ടു
മൊക്കെയായിരിക്കാം. U.S ബോർഡറിന്റെ അവിടെ പ്രതീക്ഷിച്ച
കാര്യപ്രാപ്തി യൊന്നും ആ ഓഫീസിൽ കണ്ടില്ല.

ഉള്ള ഉദ്യോഗസ്ഥർ തന്നെ അവർക്ക് ചെയ്യേണ്ടതായ അധിക ജോലിയെ കുറിച്ചുള്ള
പരാതിയിലുമാണ്.അതുകൊണ്ടെന്താ ആളുകളുടെ ക്യൂ നീണ്ടു -നീണ്ടു പോയി.
കൊടുത്ത പാസ്പോർട്ടിലെ പേരും വിവരങ്ങളും ഫോട്ടോയും ഒക്കെ വെച്ച്
ഉദ്യോഗസ്ഥൻ ഞങ്ങളുടെ ഇടയിലെ ബന്ധങ്ങളും ഇന്ത്യ ,കേരള ( ഇത് ഡിസംബർ 2019
ലാണ് നടന്നത്. ഇന്നാണെങ്കിൽ സ്ഥിതി ഭാവം മാറിയേനെ) - ഒക്കെ കൂടുതൽ
ചോദിച്ചു മനസ്സിലാക്കി. സഹൃദമായ ആ പെരുമാറ്റത്തിലൂടെ ഞങ്ങൾക്കുണ്ടായിരുന്ന
ഇഷ്ടക്കേട് മാറ്റിയെടുത്തു എന്ന് പറയാം.

അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വടക്കൻ നഗരമാണ് സിയാറ്റിൻ .
വെള്ളം ,പർവ്വതങ്ങൾ ,നിത്യഹരിതവനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട പസഫിക്കിലെ
വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള പുഗെറ്റ് സൗണ്ടിലെ ഒരു നഗരമാണിത്. വാഷിംഗ്ടൺ
സ്റ്റേറ്റിന്റെ ഏറ്റവും വലിയ നഗരം. ഇതൊക്കെയാണ് സിയാറ്റിനെ കുറിച്ചുള്ള
വിവരണങ്ങൾ . എന്നാൽ പുതിയ തലമുറ അറിയുന്നത് മൈക്രോസോഫറ്റിന്റെ യും
ആമസോണിന്റെയും ആസ്ഥാനമായിട്ടായിരിക്കും.

നമുക്കാദ്യം 'Pike place market' മാർക്കറ്റിൽ പോകാം, ഉച്ചയോടെ അടയ്ക്കും.
സിയാറ്റിൽ താമസിക്കുന്ന ഒരു ബന്ധു പറഞ്ഞപ്പോഴും പേര് കേട്ടപ്പോഴും
പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ അവിടെ ചെന്നപ്പോൾ മുഖം അറിയാതെ
ചുളിഞ്ഞു പോയി.108 വർഷം പഴക്കമുള്ള കർഷകരുടെ വിപണിയും ഇവിടത്തെ
വിനോദസഞ്ചാരകേന്ദ്രമാണ്.

പഴങ്ങളും പച്ചക്കറികളും നിരവധി മത്സ്യവിപണി കളും പൂക്കൾ കടകളും
ബേക്കറിയുമൊക്കെയായിട്ട് ഒരു water front യിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ നാടൻ
ചന്ത എന്ന് വേണമെങ്കിൽ പറയാം. ഓരോ സാധനങ്ങളുടെയും വലിപ്പവും
വൈവിധ്യവും കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി. ഫിഷ് മാർക്കറ്റിൽ

കണ്ട മീനുകളെ നമ്മുടെ നാട്ടിലെ ചില മീനുകളും ആയി താരതമ്യം ചെയ്യാൻ ഒരു
വിഫല ശ്രമവും നടത്തി. പക്ഷേ അവിടുത്തെ മീനുകളുടെ വലിപ്പവും
അതുപോലെതന്നെ കടലിലെ മറ്റു ജീവജാലങ്ങളെയും കണ്ടപ്പോൾ,

ആരെങ്കിലും മത്സ്യത്തിന് ഓർഡർ കൊടുക്കുന്നതോടെ ആ മീൻ കൈകൊണ്ട്
എടുത്ത് മറ്റൊരാൾക്ക് കൊടുക്കുന്നതിനു പകരം ഏകദേശം മൂന്നടിയോളം
വലുപ്പമുള്ള മീനുകൾ ഒരാൾ മറ്റൊരാൾക്ക് എറിയുകയും അയാൾ അത് പിടിച്ച്
മറ്റൊരാൾക്ക് എറിയുകയും . counter അവിടെ വരെ മീൻ എറിയലും -
പിടിക്കലൂടെയാണ് എത്തുന്നത്. ഇത് ജോലി എളുപ്പമാക്കുമെന്നാണ് പറയുന്നത്.
രസകരമായി തോന്നി ആ കാഴ്ച.

250 കിലോഗ്രാം വരുന്ന വെങ്കലത്തിലുള്ള റേച്ചൽ (പന്നിയുടെ രൂപത്തിലുള്ള )
പിഗ്ഗി ബാങ്ക് -piggy bank അനൗദ്യോഗിക ചിഹ്നമായ ഇത് മാർക്കറ്റിന്റെ ഒരു മൂലയിൽ
സ്ഥിതിചെയ്യുന്നു. ലോകത്തിലെ എല്ലാ തരത്തിലുള്ള കറൻസികളിലായിട്ട്
6000 - 9000 യുഎസ് ഡോളർ കിട്ടുമെന്നാണ് പറയുന്നത്. മാർക്കറ്റിന്റെ സാമൂഹിക
സേവനങ്ങൾക്കായി ശേഖരിക്കുന്നു.

1971 ആരംഭിച്ച ലോകത്തിലെ ആദ്യത്തെ Starbucks' കോഫി ഷോപ്പ്
ഇപ്പോഴും അതേപോലെ നിലനിറുത്തിക്കൊണ്ട് വന്നിരിക്കുന്നു. പക്ഷേ വിലകളും
മെനുവും മോഡേണാണ്. വർഷത്തിൽ ഏകദേശം പത്ത് മില്ല്യൻ ആളുകൾ
ഈ മാർക്കറ്റ് സന്ദർശിക്കുമെന്നാണ് കണക്ക്.

Mount Rainier
ഒരു പോസ്റ്റ് കാർഡിൽ മറ്റും കാണുന്നതുപോലെയുള്ള പ്രകൃതിയുടെ അത്ഭുതമായ
ഈ അഗ്നിപർവ്വതം നീണ്ട ഉറക്കത്തിൽ നിന്ന് എപ്പോൾ ഇളകും എന്ന് വ്യക്തമല്ല.
ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് Mount Rainier.
സിയാറ്റിൽ നിന്നും ഏകദേശം 95 കിലോമീറ്റർ അകലെയായിട്ടാണ് ഉള്ളത്.
ഇവിടുത്തെ പല സ്ഥലങ്ങളിൽ നിന്നും പർവ്വതത്തെ കാണാൻ സാധിക്കുന്നതാണ്.

മേഘങ്ങളോ മൂടൽമഞ്ഞോ മഴയോ ഇല്ലാത്ത ദിവസങ്ങളിൽ സിയാറ്റിൽ നിന്ന്
നമുക്ക് ഇത് കാണാൻ സാധിക്കും.അവിടെയുണ്ടായിരുന്ന ബന്ധു നല്ലൊരു ടൂറിസ്റ്റ്
ഗൈഡിനേക്കാളും മികച്ച രീതിയിലുള്ള സേവനമായിരുന്നു.പലപ്പോഴും
ഫോണിലൂടെ weather ഒക്കെ ചെക്ക് ചെയ്താണ് ഞങ്ങളെ അവിടെ കൊണ്ടു പോയത്.
ചക്രവാളത്തിന് മുകളിലൂടെ ഉയർന്നതും മഞ്ഞുമൂടിയതുമായ ആ പർവ്വതം -
വേറിട്ടൊരു കാഴ്ചയാണ് സമ്മാനിച്ചത്.ഞങ്ങളെപ്പോലെ മനോഹരമായ ആ കാഴ്ച
കാണാനും ആ കാഴ്ചയെ ക്യാമറയിൽ പകർത്തലുമൊക്കെയായി
അവിടെയുണ്ടായിരുന്നവർ എല്ലാവരും തിരക്കിലാണ്.

" ഇതെന്താ, പട്ടികൾക്കും ഇവിടെ 'contact lenses ' വെക്കുമോ?
അമ്പരപ്പോടെയാണ് ഞാനാ ചോദ്യം ചോദിച്ചത്. അവിടെ കണ്ട ആ പട്ടിയുടെ
ഒരു കണ്ണ് ബ്രൗൺ മറ്റേത് വെള്ളനിറത്തിൽ . ആകെ കൂടെ ആ പട്ടിയെ കണ്ടാൽ
ഫ്രീക്കൻ ലുക്ക് - ആൾ ശരിയല്ല എന്ന് മട്ടുണ്ട്. Dog lovers എന്നോട് ക്ഷമിക്കുക.

അല്ല ഇത് husky യും ജർമൻ ഷെപ്പേർഡ് യും തമ്മിലുള്ള ക്രോസ് ആണ് .
മറുപടി മലയാളത്തിൽ . പ്ലിംഗ് ' …അമ്പരപ്പ് ഇളിഞ്ഞ ചിരി ആകാൻ അധികം സമയം
വേണ്ടി വന്നില്ല. കോട്ടയംകാരനാണ്. പട്ടിയുടെ പേര് ആര്യ . അയാൾ
മലയാളത്തിലാണ് പട്ടിയോട് എല്ലാം പറയുന്നത്. വേണമെങ്കിൽ സിയാറ്റിൽ കണ്ട
ആദ്യത്തെ മലയാളിയും മലയാളം അറിയുന്ന പട്ടിയും.ഇതിൻറെ സഹോദരൻ
അവിടുത്തെ tv ഷോയിൽ വരുന്നതാണ്. അങ്ങനെ അവിടത്തെ സെലിബ്രിറ്റിയുടെ
സിസ്റ്ററുടെ കൂടെയും ഫോട്ടോയെടുക്കാൻ സാധിച്ചു.

ആ യാത്രയും ഓർമയിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല അനുഭവങ്ങളും അത്ഭുതങ്ങളും
സമ്മാനിച്ചിരിക്കുന്നു.
സമ്മാനിച്ചിരിക്കുന്നു.
Amazon go
നമ്മൾ മനസ്സിൽ കാണുന്നത് അവർ മാനത്ത് കാണും ടെക്നോളജി അത്
നടപ്പിലാക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ കണ്ടു വരുന്നത്
ഇതാണല്ലോ.

അതുപോലെ ഒന്നായിട്ടാണ് ഈ സ്ഥലവും എനിക്ക് തോന്നിയത് . സാധാരണയായി
സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗ് കഴിഞ്ഞു ട്രോളിയുമായി വരുമ്പോൾ

മിക്കവാറും നീണ്ട ക്യു ആയിരിക്കും. മിക്കവരുടെയും ട്രോളികൾ സാധനങ്ങൾ
കൊണ്ട് കുത്തി നിറഞ്ഞതായിരിക്കും. അതിനിടയിൽ

ചില സാധനങ്ങളുടെ ബാർകോഡ് കമ്പ്യൂട്ടറിലേക്ക് അടിക്കാൻ പറ്റാത്തത് മറ്റു
ചിലപ്പോൾ വില രണ്ടുപ്രാവശ്യം തെറ്റി അടിക്കുന്നത് അങ്ങനെ

നമ്മൾ സ്ഥിരം കാണുന്ന ചില കാഴ്ചകൾ . അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണിത്.
ഈ കടയിലോട്ട് കേറാനായിട്ട് നമ്മൾക്ക് വേണ്ടത് ആമസോണിന്റെ അക്കൗഡ്,
അതിൻറെ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് .റാക്കിൽ നിന്നും ആവശ്യമുള്ള
സാധനങ്ങൾ എടുത്ത് സ്റ്റോറിൽനിന്ന് പോകാനാവും എന്നതാണ് പ്രത്യേകത.
എടുത്തവ ട്രാക്ക് ചെയ്യാനും അഥവാ എടുത്തവ തിരിച്ചു വയ്ക്കുകയാണെങ്കിൽ
അതിനും സെൻസറുകൾ ഉണ്ട്.കടയുടെ മുകളിലെല്ലാം ക്യാമറകളും
അതുപോലത്തെ മറ്റു ഉപകരണങ്ങളാ യിരിക്കാം. ആകെ കൂടെ പലതരം വയറുകൾ
കൊണ്ട് നിറഞ്ഞിരിക്കുന്നു.

കടയിൽ നിന്നും പുറത്തോട്ട് കടക്കുമ്പോൾ നിങ്ങൾക്ക് രസീത് അയച്ച് ആമസോൺ
അക്കൗണ്ടിൽ നിന്നും പൈസ ഈടാക്കുന്നു. കൂടെയുണ്ടായിരുന്നവർ സാധനങ്ങൾ
എടുത്തും തിരിച്ചു വച്ചും അതിലൊക്കെ എത്രത്തോളം കൃത്യതയുണ്ട് എന്ന
പരീക്ഷണത്തിലായിരുന്നു. ചെറുപുഞ്ചിരിയോടെ നമ്മുടെ സംശയങ്ങൾക്ക് എല്ലാത്തിനും മറുപടിയായി ക്യാമറകളെക്കാളും ഊർജിതമായ കണ്ണുകളുമായി ധാരാളം സ്റ്റാഫുകളും കടയിലുണ്ട്. Mac Donald, Burger King…. സാധാരണയായി നമ്മുടെ ഫാസ്റ്റ് ഫുഡ് യിൽ കണ്ടുവരുന്ന 'drive through' ആ ടെക്നോളജിയാണ് ഇതിൻറെ പുറകിലെന്നാണ് പറഞ്ഞത്.

കടയിൽ ഒരു കുട പിടിച്ചു കൊണ്ട് സാധനങ്ങൾ എടുക്കുകയാണെങ്കിൽ ക്യാമറ & സെൻസറുകൾ - അതിന് മനസ്സിലാവുമോ? കൂടെയുണ്ടായിരുന്നവരുടെ സംശയങ്ങൾക്ക് അവസാനമില്ല. അവിടെ വളർന്ന അവരുടെ ഭാഷയും ജീവിത രീതിയുമെല്ലാം അവിടത്തെ രീതിയിലാണെങ്കിലും ആ സംശയം കേട്ടപ്പോൾ , നീ താൻ ശരിയായ മലയാളി എന്നാണ് പറയാൻ തോന്നിയത്.
ഞങ്ങൾ പോയത് സിയാറ്റിലെ ആമസോണിന്റെ ഒരു ചെറിയ മിനി മാർട്ടിലാണിത്.
ലോകത്തിലെ ഏറ്റവും നൂതനമായ ഷോപ്പിംഗ് സാങ്കേതികവിദ്യയായിട്ടാണ് എന്നിക്ക് തോന്നിയത്.
ഒരുപക്ഷേ നമ്മുടെ വരുംകാലങ്ങളിലെ ഷോപ്പിംഗ് സ്റ്റൈൽ ആയിരിക്കാം.

അവിടെയുള്ള ആമസോൺ കാരുടെ ഓഫീസിനും പുതുമകളേറെയുണ്ട്.
സാധാരണ ജോലി സ്ഥലങ്ങളിൽ കാണാത്തതും നൂതന ചിന്തയുടെ
ഭാഗമായി ട്ടായിരിക്കാം ഈ ഗോളങ്ങൾ . പ്രകൃതിയുമായി നേരിട്ടുള്ള ലിങ്ക് -
മുപ്പതിലധികം രാജ്യങ്ങളിലെ ക്ലൗഡ് ഫോറസ്റ്റ് പ്രദേശങ്ങളിൽനിന്നുള്ള 40,000
ത്തിലധികം സസ്യങ്ങൾ ഇതിനകത്തുണ്ട്. 3 -4 നില വരയുള്ള ഈ
താഴികക്കുടങ്ങളിൽ മീറ്റിംഗ് സ്ഥലവും റീട്ടെയിൽ സ്റ്റോറുകളുമുണ്ട്.താഴത്തെ നില
പ്രദർശനത്തിനായി പൊതുജനങ്ങൾക്ക് തുറന്നിട്ടുണ്ട്. മൊത്തം 800 പേർക്ക്
ഇരിക്കാവുന്ന മീറ്റിംഗ് സ്പേസുകൾ ടേബിളുകൾ ബെഞ്ചുകൾ എല്ലാം ഈ
ഗോളത്തിലുണ്ട്. ബെസോസിന്റെ പന്തുകൾ എന്ന് വിളിപ്പേരുള്ള ഈ സമുച്ചയം
നിർമാണത്തിലെ തുടക്കം മുതലെ തിരിച്ചറിയാവുന്ന പ്രധാന അടയാളവും ടൂറിസ്റ്റ്
കേന്ദ്രവുമാണ്.

അതൊക്കെ കണ്ടപ്പോൾ വെറും മൂഢത്വം എന്നാണ് കൂടെയുള്ളവരുടെ അഭിപ്രായം .
എന്നാൽ എനിക്ക് ഇഷ്ടമായി സസ്യങ്ങൾക്ക് ചുറ്റുമിരുന്ന് ചിലപ്പോൾ വ്യത്യസ്തമായി
ചിന്തിക്കാനും പ്രവർത്തിക്കാനും ജീവനക്കാർക്ക് കഴിയുമായിരിക്കുമല്ലേ ?

മറ്റൊരു ആപ്പ് ബന്ധപ്പെട്ട് കണ്ടത് 'uber bikes'.യൂബർ ആപ്ലിക്കേഷൻ തുറക്കുക
അടുത്തുള്ള ബൈക്ക് റിസർവ് ചെയ്യുക അല്ലെങ്കിൽ വാഹനത്തിൽ സൈക്കിൾ
അടുത്തോട്ട് നടക്കുക. അൺലോക്ക് ചെയ്യാനായിട്ട് ബൈക്കിലെ ക്യൂആർ കോഡ്
സ്കാൻ( QRCode) ചെയ്യുക. കേബിൾ ലോക്ക് പൂർണമായും പിൻവലിക്കുക. അതോടെ
നമുക്ക് സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങാം.

പെഡൽ ആൻഡ് ഇലക്ട്രിക് ബൈക്കുകളാണിവ. മോട്ടർ ഉള്ളതിനാൽ പെഡൽ
ചെയ്യുമ്പോഴും വലിയ പ്രയാസം തോന്നുകയില്ല. പ്രത്യേകിച്ച് കയറ്റമെല്ലാം
കേറുമ്പോൾ.

യാത്ര തീരുമ്പോൾ പിൻചക്രത്തിലെ കേബിൾ ലോക്ക് ഉപയോഗിച്ച് ബൈക്ക്
ലോക്ക് ചെയ്യുക. ബൈക്ക് അൺലോക്ക് ചെയ്യുന്നതിന് ഒരു ഡോളറും പിന്നെ ഓരോ
മിനിറ്റിന് 10 സെന്റസുമാണ് ചാർജ് . ആപ്ലിക്കേഷനിൽ കൊടുത്തിരിക്കുന്ന
മാപ്പിലുള്ള(map) സ്ഥലത്തായിരിക്കണം ബൈക്ക് പാർക്ക് ചെയ്യേണ്ടത്. എന്നാൽ
ആ പരിധിക്ക് പുറത്താണ് ബൈക്ക് പാർക്ക് ചെയ്യുന്നതെങ്കിൽ 25 ഡോളർ
കൊടുക്കേണ്ടിവരും. ഞാനിത് ആദ്യമായിട്ടാണ് ഈ സൗകര്യം അവിടെ കണ്ടത്
എന്നാൽ ഇവിടെ ബാംഗ്ലൂർ, bombay അങ്ങനത്തെ മെട്രോപൊളിറ്റൻ സിറ്റികളിൽ
ഈ സൗകര്യങ്ങൾ ഉണ്ടെന്നാണ് കൂട്ടുകാർ പറഞ്ഞത്.

Columbia Center
സിയാറ്റിലേയും വാഷിംഗ്ടണിലെയും ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്.
284 മീറ്റർ ഉയരത്തിൽ 76 നിലകളാണുള്ളത്. 1982 നിർമ്മാണം ആരംഭിച്ച് 85 -
യിൽ പൂർത്തീകരിച്ചു.താഴത്തെ നിലകളിൽ ഷോപ്പിംഗും ഭക്ഷണസാധനങ്ങളുടെ
കടകളും മ മുകളിലത്തെ നിലകളിൽ പലതരം കമ്പനികളുടെ ഓഫീസുകളുമാണ്.
പൊതുജനത്തിനായി നിരീക്ഷണ കേന്ദ്രം ഏറ്റവും മുകളിലായിട്ടുണ്ട്.

ഇങ്ങനെയുള്ള സ്ഥലങ്ങളിലെ തെരുവുകൾ പൊതുവേ സമ്പന്നതയുടെ
മടിത്തട്ടിലേക്ക് ചെന്ന് പെട്ടതു പോലെയാണ്. ഓരോ

കെട്ടിടങ്ങളുടെയും രൂപഭംഗിയും വലിപ്പവും ഒന്നിനൊന്ന് വ്യത്യസ്തവും
മനോഹരവുമാണ്. പൊതുവേ നമ്മുടെ കണ്ണ് തള്ളിപ്പിക്കുന്ന തരത്തിലുള്ള
മണിസൗധങ്ങൾ.

Gasworks park
60 അടി ഉയരത്തിലുള്ള കുന്നിൻറെ മുകളിൽ നിന്ന് നല്ലൊരു നഗരക്കാഴ്ച നമ്മുക്ക്
സമ്മാനിക്കുന്ന ഈ പാർക്ക്, പിക് നിക്ക് സൈക്ലിംഗ് …. അനുയോജ്യമായതാണ്.
4 th ജൂലൈയുള്ള fireworks കാണാനും ഇവിടെ നിന്ന് സാധിക്കുന്നതാണ്.
ഈ പാർക്കിന്റെ ചരിത്രം രസകരവും താൽപര്യമുണർത്തുന്നവയുമാണ്.

ഒരുകാലത്ത് പ്രധാന സിന്തറ്റിക് ഗ്യാസ് നിർമ്മാണ പ്ലാൻറ് ആയിരുന്നു. കൽക്കരി
പെട്രോളിയം അല്ലെങ്കിൽ മറ്റ് കാർബൺ അധിഷ്ഠിത

വസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുത്ത ഇന്ധനം ഉൽപാദിപ്പിച്ചു.
1956 ആയപ്പോഴേക്കും മറ്റു ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറി. അതോടെ ഈ
പ്ലാൻറ് അടച്ചു . തകർപ്പൻ വൃത്തിയാക്കലോടെ ഒരു മുൻ ഗ്യാസ് പ്ലാൻറിനെ മാറ്റി
മറിച്ച് 1975 ഇത് പാർക്കായി ജനങ്ങൾക്ക് തുറന്നു കൊടുത്തു. 1906 - 1956 വരെ
പ്രവർത്തിച്ചിരുന്ന പ്ലാന്റിന്റെ അവശിഷ്ടങ്ങൾ ഈ പാർക്കിൽ അടങ്ങിയിരിക്കുന്നു. ചിലത് പുനർ ക്രമീകരിക്കുകയും പെയിൻറ് ചെയ്ത കുട്ടികളുടെ play കളപ്പുരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അങ്ങനെ അവധിക്കാലത്തിലെ ആ അവസാന ആ രണ്ടു - മൂന്ന് ദിവസവും
കഴിഞ്ഞിരിക്കുന്നു. തിരിച്ചുള്ള യാത്ര കാനഡയിലെ വാൻ കൂവറിൽ നിന്ന്
ഹോങ്കോംഗിലേക്ക് ആയിരുന്നു. അതുകൊണ്ടായിരിക്കാം ടിക്കറ്റ് എടുക്കാനുള്ള
ക്യൂവിൽ ചൈനീസ് ആൾക്കാരാണധികവും.. അതിൽ വയസ്സായ ചിലർക്ക് ഒരു
വാക്ക് ഇംഗ്ലീഷ് പോലും അറിയില്ല. ചൈനയും ഇന്ത്യ പോലെ തന്നെ ഓരോ
പ്രദേശത്തും ഓരോ ഭാഷയാണ് സംസാരിക്കുന്നത്. എയർപോർട്ടുകാർ അവരുടെ
ഇടയിലെ ഉദ്യോഗസ്ഥരിൽ നിന്ന് ആ ഭാഷ സംസാരിക്കുന്നവരെ കണ്ടുപിടിച്ച്
അവരുടെ ഭാഷാ പ്രശ്നം ' പരിഹരിച്ചു കൊടുക്കുന്നുണ്ട്. കാനഡക്കാർ പൊതുവേ
സഹായമനോഭാവക്കാരാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

അങ്ങനെ രണ്ടാഴ്ചയ്ക്കുള്ള അവധിക്കാല യാത്ര കഴിഞ്ഞിരിക്കുന്നു.
നല്ലൊരു അവധിക്കാലം സമ്മാനിച്ച അവിടെയുള്ളവരോട് നന്ദി പറഞ്ഞു കൊണ്ട്
ഒരുപാട് പുതിയ ഓർമകളും അനുഭവങ്ങളുമായിട്ട് ഞങ്ങൾ തിരിച്ച് നാട്ടിലോട്ട് ….