ആരുടെയും മരണവാര്‍ത്ത
ദുഖകരമാണ്.നമ്മള്‍അറിയുന്നവരുടെ ആണെങ്കിലും അല്ലെങ്കിലും,എന്നാലും അവരുടെ വേര്‍പാട്
ഏററവും അധികം ദുഖിപ്പിക്കുന്നത് അവരുടെ ബന്ധുമിത്രാന്ധികളെ ആയിരിക്കും.ആ “വാര്‍ത്ത”-
ഒരാളില്‍ നിന്ന്‍-അവരെ പരിചയക്കുറവ് ഉള്ള അവരുടെ അടുത്ത് എത്തുബോഴേക്കും......
ആണോ, അയ്യോ പാവം,കഷ്ട്മായിപോയി........എന്നിങ്ങനെയുള്ള വാക്കുകളില്‍ ഒതുങ്ങുന്നു.
മരണവാര്‍ത്തയില്‍........തുടര്‍ന്നു
ചിലരുടെ അഭിപ്രായങ്ങളാണ് ...............
ആദ്യം ഒരു
സെലിബ്രിറ്റിയുടെയാവട്ടെ...........കേരളത്തിലെ ഒരു പ്രമുഖ നേതാവാണ്.......ഞാന്‍ സ്ക്‌ുളില്‍
പഠിക്കുന്ന കാലം മുതല്‍ക്കെ അദ്ദേഹം മന്ത്രിയൊക്കെയാണ്.എനിക്കു നേരിട്ട്
പരിചയമില്ല, പത്രത്താളുകളില്‍ കൂടി ഉള്ള പരിചയം ആണ്. അവസാനക്കാലം പ്രയാധികത്താല്‍
ആശുപത്രികളും..... അവിടെത്തന്നെ icu തിരിച്ച് മുറിയുമായി..........കുറച്ചുകാലം അങ്ങോട്ടോ
ഇങ്ങോട്ടോ.......യെന്ന മട്ടായിരുന്നു.അങ്ങനെ ഒരു ഞായര്‍ അല്ലെങ്കില്‍ പൊതുഅവധി
ദിവസമോ മരിച്ചുപോയി.കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍, എന്‍റെ ക്‌ുട്ടുകാരിയുമായി
വര്‍ത്തമാനം പറയുന്നതിനിടയില്‍ ഞാന്‍ ഈ നേതാവിന്റെ കാര്യം പറഞ്ഞു.school teacher യായ അവള്‍ ഉടന്‍ പറഞ്ഞു.......2-3 ദിവസം ഒരവധി കിട്ടുംമെന്ന്‍ പ്രതീഷിച്ചു..... പക്ഷെ ഒരവധി
ദിവസമല്ലേ മരിച്ചത്, അതുകൊണ്ട്ഗുണമുണ്ടായില്ല........ഒരു നിമിഷം ഞാന്‍ അന്തം
വിട്ടെങ്കിലും ഒരു ജോലിക്കാരിക്കു കിട്ടുന്ന അപ്രതീക്ഷിതമായ അവധിയെ പറ്റി നമ്മുക്ക്
പ്രതീഷിക്കാവുന്നതാണ !
അതുപോലെയാണ്, ഞങ്ങളുടെ
വീടിന്‍റെ അടുത്ത് വീട്ടുജോലി ചെയതിരുന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവിന്‍റെ
മരണവാര്ത്ത.........ഒരവധിക്കാലത്ത് നാട്ടില്‍ ചെന്നപ്പോള്‍ ആണ്, ആ സ്ത്രീ വിധവയായ
കാര്യം അറിഞ്ഞത്.കല്യാണത്തിനു മുന്‍പേ എനിക്ക് അവരെ അറിയാമായിരുന്നു.കല്യാണം
കഴിഞ്ഞ 2 പേരും ക്‌ുടി സൈക്കിളില്‍ വരുന്നതും വൈകുന്നേരം അയാള്‍, അവര് ജോലി
ചെയ്യുന്ന വീടിന്റെ പുറത്ത് കാത്ത് നില്‍ക്കുന്നതെല്ലാം ഞാനോര്ത്തുപോയി.ഞങ്ങള്‍
ആ കാലത്ത് അവരെ കളിയാക്കുമായിരുന്നു.ആ വാര്‍ത്തയും എനിക്കു വിഷമമായി. വാര്‍ത്ത
പറഞ്ഞവരോട് ഞാന്‍ പിന്നെയും എന്റെ വിഷമം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍, ആ സ്ത്രീ
എന്നോട് പറഞ്ഞു_” അവള്‍ എത്ര ഭാഗ്യവതി!” അവള്‍ക്ക് ജോലി ചെയ്യത് കിട്ടുന്ന പൈസ
കൊണ്ട്, മക്കളെ വളര്‍ത്തിയാല്‍ മതിയല്ലോ.വെറുതെ ചാരായം മേടിക്കനായിട്ട് പൈസ ചിലവ്
ആക്കണ്ടല്ലോ........കുടിച്ച് കഴിഞ്ഞാല്‍ അയാളുടെ അടിയും ചവിട്ടും
വേറെ............പറഞ്ഞതെല്ലാം ശരി ആണ്.
ഈ കാര്യം എന്‍റെ മകന്‍റെ ക്‌ുട്ടുകാരനില്‍
നിന്നുമാണ്, 3-4 ലില്‍ പഠിക്കുബോഴാണ. പെട്ടെന്നൊരു ദിവസം അപ്പ്‌ുപ്പന്‍
മരിച്ചു.അവരെല്ലാം നാട്ടിലേക്ക് പോയി.ഒരാഴ്ച കഴിഞ്ഞപ്പോള്‍ notes എഴുതി എടുക്കാന്‍ വീട്ടില്‍
വന്നതാണ്............അവനാകെ ത്രില്ലടിച്ചു ആണ്.......അപ്രതീഷിതമായ വിമാനയാത്രയും
നാട്ടില്‍ പുതിയ ക്‌ുട്ടുകാരെ കിട്ടിയതും വീട്ടിലെ സദ്യയുംമൊക്കെയായി........ അവന്
പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ. ഞാന്‍ അപ്പ്‌ുപ്പനെ പറ്റി ക്‌ുടുതല്‍
ചോദിച്ചപ്പോള്‍, ആ കുട്ടി പറഞ്ഞു-old ആയില്ലെന്ന്‍ എല്ലാവരും പറഞ്ഞു.( ആ വേര്‍പാട്
അവന് വലിയ പ്രശനമില്ലാത്തതു പോലെ)
ഒരു ചെറിയ തലവേദനയോ, പനി
വരുബോഴേക്കും...........google ചെയ്ത
ഏറ്റവും വലിയ അസുഖം സ്വയം കണ്ടുപിടിച്ച് ...മരണം കാത്തിരിക്കുന്ന നമ്മുടെ മരണവാര്‍ത്തയും
ഇതുപോലെയൊക്കെ ആകുമോ ആര്‍ക്കെങ്കിലുംLL