3/6/13

ഉപദേശം= പ്രവൃത്തി=?


സൈനിക സ്കൂളില്‍ ചേരാന്‍ പോയിട്ട് അവിടത്തെ അപേക്ഷാഫോറം പോലും പൂരിപ്പിക്കാന്‍ തയ്യാറാകാത്ത മകന്റെ മുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുകയാണ്, എന്റെ കൂട്ടുകാരി.അവന്,ഗവണ്‍മെന്റ് ജോലികള്‍ ഒന്നും വേണ്ട അതാണ്, അവന്റെ ഉത്തരം.കോളെജിലൊക്കെ, ഇപ്പോള്‍ ക്യാംപസ്സ് സെലക്ഷന്‍ ഉള്ള കാരണം പണ്ടത്തെ പോലെ ജോലി കിട്ടാന്‍ ബുദ്ധിമുട്ടില്ലല്ലോ......എന്നൊക്കെ പറഞ്ഞ് ഞാന്‍ അവളെ ആശ്വസിപ്പിച്ചു.

 ആ ജോലികളില്‍ പെന്‍ഷനും ഇല്ല, പിന്നെ ജോലിയുടെതായ തലവേദനകളും........അതൊക്കെയാണ്, അവളുടെ അടുത്ത സങ്കടം.....

.ഞാന്‍ എന്റെ മക്കളെ പറ്റി ഇത്ര അധികം ചിന്തിക്കാത്ത കാരണം, അതൊക്കെ വലിയ പ്രശ്നങ്ങളായി എനിക്ക് തോന്നിയിട്ടില്ല.അല്ലാതെ തന്നെ എട്ടു മണിക്ക് വരേണ്ട വെള്ളം എട്ടര ആയിട്ടും വന്നിട്ടില്ല.വോള്‍ട്ടേജ് കൂടിയ കാരണം ഫാന്‍ കത്തി പോയി.....എന്നിങ്ങനെ ദൈനദിനജീവിതത്തില്‍ തല ചൂടാക്കാനായിട്ട് നൂറ് കാര്യങ്ങള്‍ എനിക്കുണ്ടെന്നുള്ളതാണ്, സത്യം.

പിന്നീടുള്ള എന്റെ ജോലികള്‍ക്കിടയിലും ഞാന്‍ സര്‍ക്കാര്‍ ജോലികളെ പറ്റി ചിന്തിക്കുകയായിരുന്നു.ശ്രീ പദ്മനാഭന്റെ കൈയ്യില്‍ നിന്നും നാല്‍ ചക്രം കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്‍.വലതു കാല്‍ വെച്ച് ഓഫീസില്‍ കേറിയാല്‍ .....പിരിച്ചുവിടല്‍ സാമ്പത്തികമാന്ദ്യം,....അങ്ങനത്തെ യാതൊരു പേടിയുമില്ലാതെ,പിരിഞ്ഞുപോകുന്നതുവരെ(റിട്ടയര്‍മെന്റ്) വരെ സുഖമായിട്ടിരിക്കാം.അഞ്ച് വര്‍ഷത്തേക്ക് ഒക്കെ അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യാം. തിരിച്ചു വരുമ്പോള്‍ ചിലപ്പോള്‍ പ്രമോഷനും കിട്ടും........ഹ ഹ .........നല്ല സുഖമുള്ള ജോലി.....ശബളക്കുറവും വേഷത്തിലെ ഗമക്കുറവും ഒക്കെ ആയിരിക്കാം ആ കുട്ടിക്ക് അത്തരം ജോലികളൊട് താത്പര്യമില്ലാത്തത് എന്നൊക്കെ ഞാന്‍ ഓറ്ത്തുകൂട്ടി.

 പിറ്റേ ദിവസം മകനെ സ്കൂള്‍ ബസ്സില്‍ കൊണ്ടുവിടാന്‍ കൂടെ  പോയപ്പോള്‍ അവിടെയുള്ളവരുടെ അടുത്ത് ചോദിക്കാന്‍ എന്റെ കൈയ്യില്‍ ഒരു ചോദ്യവും ഉണ്ട്- “ഗവണ്മെന്റ ജോലി ചെയ്യാന്‍ ഇഷ്ട്മാണൊ?.കുട്ടികളില്‍ പലരും ജോലിക്കാര്യത്തെപറ്റി ആലോചിച്ചിട്ടു പോലുമില്ല.എങ്ങനെയെങ്കിലും ഈ വര്‍ഷാവസാന പരീക്ഷ കഴിഞ്ഞാല്‍ മതിയെന്ന മട്ടിലാണ് അവര്‍, .അതു കഴിഞ്ഞുള്ള അവധി ആണ്, അവരുടെ മനസ്സില്‍. എന്നാല്‍ അതിലെ ഒരു മുതിറ്ന്ന കുട്ടിയുടെ ഉത്തരം അവിടെ വന്നിരിക്കുന്ന എന്നെ പോലത്തെ അമ്മമ്മാരെ  കണ്ണു തള്ളിച്ചു.അവന്‍ പഠിച്ചു കഴിഞ്ഞാല്‍ എങ്ങനെയും സറ്ക്കാര്‍ ജോലി മേടിച്ചെടുക്കും അതിനുവേണ്ടി ജാതിയും മതവും മാറാനും തയ്യാര്‍ എന്നിട്ടും നിറച്ചും കൈക്കൂലി മേറ്റിച്ച് ഒരു “ഫരാറി(ferrari) കാറ് മേടിച്ച് ഓടിക്കാനാണ്, അവന്റെ പ്ലാന്‍ !

ഞങ്ങള്‍ അമ്മമ്മാര്‍, ആ കാറ് ട്ടി.വിയിലൊ സിനിമയില്‍ മാത്രമെ കണ്ടിട്ടുള്ളൂ.നമ്മുടെ കണ്ണിമ വെട്ടുന്നതിന്‍ മുന്‍പ് പാഞ്ഞു പോകുന്നതും കണ്ടിട്ടുണ്ട്. അങ്ങനത്തെ കാറ് ഈ കുണ്ടും കുഴിയും ട്രാഫിക്ക് ജാമുള്ള വഴിയില്‍ കൂടി എങ്ങനെ ഓടിക്കും അതിലും ഭേദം ഓട്ടോ ആണെന്ന് പറഞ്ഞ്, ഞാന്‍ അവനെ കളിയാക്കി.ചില അമ്മമ്മാര്, അവനെ ഉപദേശിക്കാന്‍ തുടങ്ങി!

 ബസ്സ്-കുട്ടികളെ കൊണ്ടുപോയിട്ടും ഞങ്ങള്‍, അമ്മമാര്‍ക്ക്
നല്ലൊരു മസാല വിഷയം ചര്‍ച്ച ചെയ്യാന്‍ കിട്ടിയ സന്തോഷത്തില്‍, അവന്റെ അമ്മ-അച്ഛ്നില്‍ തുടങ്ങി വീട്ടിലെ മാമന്‍ അപ്പൂപ്പന്മാര്........എന്നു വേണ്ട അവന്റെ കുടുംബത്തിലെ  എല്ലാവരെയും പറ്റി ഒരു അവലോകനം തന്നെ നടത്തി.അവരിലൊന്നും പ്രതേകിച്ച്,അവന്പറഞ്ഞപോലത്തെ കൈക്കൂലി കഥകള്ഞങ്ങള്ക്ക് അറിയാത്ത കാരണം.......ചിലപ്പോള്‍ അടുത്ത നാളുകളില്‍ ട്ടി.വിയിലും പേപ്പറിലും കാണുന്ന തട്ടിപ്പുകളുടെ കഥ ആയിരിക്കാം കുട്ടികളെയൊക്കെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന തീരുമാനത്തില്എത്തിച്ചേറ്ന്നു ഓരോത്തരും നാലായിരം കോടി,തൊണ്ണൂറ് കോടി........തട്ടിപ്പ് നടത്തിയിരിക്കുന്നത്.ഈ തട്ടിപ്പുകള്‍ വായിക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്, ഒരു മനുഷ്യന്‍,നൂറ് വയസ്സ് വരെ ആറ്ഭാടമായി ജീവിക്കാന്‍ പോലും ഇത്രയും കാശ് വേണ്ടല്ലൊയെന്ന്! നാലായിരം കോടി തട്ടിപ്പ് കാരനെ ട്ടി.വി യില്‍ കാണിച്ച്ത്, അയാള്‍ ദുബായിലോ/ഇന്‍ഡോനേഷ്യയിലോ ഒരു നീന്തല്‍ കുളത്തില്‍ നീന്തുന്നതാണ്‍.ഇയ്യാളെയൊക്കെ ഒരു “ഹീറോ ആക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ..........അങ്ങനെ ഞങ്ങളുടെ ചറ്ച്ചയില്‍ നിന്നും അവന്റെ അമ്മയുടെ അടുത്ത് ഈ കഥകളൊക്കെ പറഞ്ഞ്, അവന് നല്ല ഉപദേശങ്ങള്‍ കൊടുക്കാന്‍ പറയണം എന്ന തീരുമാനത്തില്‍ അമ്മമാരുടെ സംഘം പിരിഞ്ഞു.

കഴിഞ്ഞ ദിവസം ഞാന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന വഴി,ഒരു പോലീസ് ജീപ്പ് വന്ന് എല്ലാവരെയും സൈഡ് ഒതുക്കുന്നുണ്ട്.വേറെ ഒരു പോലീസ് വലിയ ലാത്തി കാണിച്ച് സൈക്കിളില്‍ പോകുന്നവരേയും നടന്നു പോകുന്നവരേയും ഒതുക്കി നിറുത്തുന്നുണ്ട്.എന്തു പറ്റി എന്ന് നോക്കുമ്പഴേക്കും, വി.ഐ.പിയും അവര്‍ക്ക് കൂട്ടായിട്ടുള്ള ഏകദേശം പതിനേഴ് വണ്ടികള്‍ ഒരേ സ്പീഡില്‍ പറക്കുന്നുണ്ട്.അവര്‍,പോയതോടെ, തടഞ്ഞു നിറുത്തിയ പോലീസ് വണ്ടിയും അവറ്ക്ക് പിന്നാലെ പാഞ്ഞു.അത്രയും നേരം തടഞ്ഞുവെച്ച വാഹനങ്ങളില്‍ ഞാനടക്കമുള്ളവര്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തികൊണ്ട്, “ഞാന്‍ പിടിച്ച മുയലിന്‍ മൂന്ന് കൊമ്പ്” എന്ന മട്ടില്‍ കാറുകാരും,” ഞങ്ങളോടാണോ കളി“ എന്ന മട്ടില്‍ ഇരുചക്രവാഹനങ്ങള്‍ നുഴഞ്ഞു കയറുന്നുണ്ട്.ബെല്ലില്ലാ‍തെ ബ്രേക്കില്ലാതെ സൈക്കിള്‍ റിക്ഷക്കാരും.......എല്ലാവരും ആരേയും മുന്നോട്ട് പോകാന്‍ സമ്മതിക്കാതെ ചീത്ത വിളിക്കാന്‍ പറ്റാത്ത ക്കാരണം ഹോണടിച്ച് അവരുടെ ദേഷ്യം തീറ്ക്കുന്നുണ്ട്.ആരും ആരേയും പറ്റി ഓര്‍ക്കുന്നില്ല.......ഒരു നിമിഷം ഉപദേശം വേറേ പ്രവൃത്തി വേറെ എന്ന്‍ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു എല്ലാവരുടെയും പ്രവൃത്തികള്‍ !!!!!!!!!

4 comments:

  1. ഉപദേശം വേറേ പ്രവൃത്തി വേറെ എന്ന്‍ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു എല്ലാവരുടെയും പ്രവൃത്തികള്‍ !!!!!!!!! it very nive one

    ReplyDelete
  2. അല്ല പിന്നെ, ഉപദേശിക്കാന്‍ എന്നാ എളുപ്പമാ..

    ReplyDelete
  3. പ്രിയപ്പെട്ട റീറ്റ ,



    സമകാലീന സംഭവങ്ങൾ ആസ്പദമാക്കി ചിന്തനീയമായ പോസ്റ്റ്‌ എഴുതിയതിനു അഭിനന്ദനങ്ങൾ !

    ഏറ്റവും എളുപ്പത്തിൽ കൊടുക്കാവുന്നതാണ് ഉപദേശം !അത് മറ്റുള്ളവര്ക്ക് വേണ്ടിയാണ് .:) എത്ര വിചിത്രം, അല്ലെ?

    സസ്നേഹം,

    അനു

    ReplyDelete
  4. ഈ അഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുകാരെ

    ReplyDelete