10/11/12

വായ്നോട്ടം


“വീക്കെന്‍ഡ് എന്തു ചെയ്യും ആന്‍റി ...... എന്ന ചോദ്യത്തിന്

എവിടെയെങ്കിലും വായ്നോക്കാന്‍ പോകണം എന്നുള്ള” എന്റെ സ മട്ടിലുള്ള മറുപടി ആ ടീനേജുകാരിയെ ആകെ പ്രകോപിപ്പിച്ചു.

ആന്‍റിക്ക് ഈ വയസ്സില്, വായ്നോക്കാന്‍ പോകാന്‍ നാണമില്ലേ.......

ഞാന്‍ എന്‍റെ വീട്ടുകാരുടെ കൂടെയല്ലെ പോകുന്നത്, പിന്നെ എന്തിനാ നാണിക്കുന്നത്............അങ്ങനത്തെ എന്റെ പല ഉത്തരങ്ങളും അവളെ സമാധാനപ്പെടുത്താന്‍ കഴിഞ്ഞില്ല. വായ്നോട്ടമെന്നുപറയുമ്പോള്‍, ആണ്‌ പെണ്ണിനെയും, പെണ്ണ്‍ ആണിനെയും നോക്കുന്നത് മാത്രമല്ലല്ലോ......എന്തായാലും ഞാന്‍ നടത്തിയ ഈ ആഴ്ചയിലെ വായ്നോട്ടത്തെക്കുറിച്ച് എഴുതുന്നു.....

സാധാരണ വല്ല “ഷോപ്പിംഗ് മാള്‍- ലേക്കാണ് പോകാറുള്ളത്.അവിടെയാകുമ്പോള്‍ എ.സി ആണ്.ഈ ചൂട് കാലത്ത്‌ ആ വിസിറ്റ് ഒരു ഉപകാരമാണ്.പിന്നെ റോഡിലാണെങ്കില് മുഴുവന്‍ തുപ്പലും ........മറ്റുമാണ്. ഇവിടെയാണെങ്കില്‍ നല്ല നീറ്റ് ആണ്‍.(രണ്ടു സ്ഥലവും  കൈകാര്യം ചെയ്യുന്നത് മനുഷ്യരും).

കോണി കേറി വരുന്നത് ഒരു ഇലക്ട്രോണിക്സ് കടയിലേക്കാണ്‍.അവിടെയാണെങ്കില്ഒരു പത്ത്-പന്ത്രണ്ടു വയസ്സുള്ള ഒരു പെണ്കുട്ടി, ഷോട്ട്സ് ഒക്കെ ഇട്ട് വായുവില്ആഞ്ഞ് തൊഴിക്കുകയും കൈക്കൊണ്ട് വീശി ഇടിക്കുകയും ചെയ്യുന്നുണ്ട്- എന്റെ ദൈവമെ ഇവള്ക്കെന്തു പറ്റി യെന്ന എന്റെ ചോദ്യത്തിന്‍-അമ്മേ “അവള്‍ എക്സ്-ബോക്സ് കൈനെറ്റ്‌(x-BOX Kinet) കളിക്കുകയാണ്” എന്ന്‍ എന്‍റെ മക്കള്‍. എന്‍റെ അമ്മമ്മയെങ്ങാനും കണ്ടിരുന്നെങ്കില്‍, അവളുടെ കാലിലെ ഒരു ഇറച്ചികക്ഷ്ണം അവരുടെ കൈയ്യില്‍ ഇരുനേനെ.പെണ്‍കുട്ടികള്‍ അടുക്കവും ഒതുക്കവും ഇല്ലാതെയോ...........ഞാനൊഴിച്ച് വീട്ടില്‍ ഏല്ലാവര്‍ക്കും താത്പര്യമുള്ള കടയാണിത്‌.കമ്പ്യൂട്ടര്‍,മൊബൈല്‍......ഒക്കെയായി വീട്ടുകാര് പല വഴിക്ക്‌ പിരിഞ്ഞു.ഒരു പെണ്‍കുട്ടി, മുടി സ്ട്രെയിറ്റ് ചെയ്യാനുള്ള ഒരു സാധനം മേടിക്കാനായി മാതാപിതാക്കന്മാരുമായി വഴക്ക്‌ കൂടുന്നതും പിണങ്ങുന്നതു കാണാം. കണ്ടിരിക്കാന്‍ നല്ല രസമുണ്ട്.

എവിട്ന്നൊ ഫ്രീ ആയിട്ട് കിട്ടിയതാണ്, കാപ്പി കുടിക്കാനുള്ള കൂപ്പണ്‍.അത് മുതലാക്കമെന്നു വെച്ച് കട തപ്പിചെന്നപ്പോള്‍, കാപ്പികള്‍ തന്നെ പലതരം...ലാറ്റെ, കാപ്പുചിനോ,മോച്ച.......ഏതായാലും കൂപ്പണിലെ  പറഞ്ഞ കാപ്പി തന്നെ മതിയെന്ന് ഞാന്‍.കുട്ടികള്‍ കുക്കീസും മഫനും ഓര്‍ഡര്‍ ചെയ്ത, കാപ്പിക്കായി കാത്തിരിപ്പായി. കൊണ്ടുവന്ന കാപ്പിയോ......കറുത്ത ശറ്ക്കര കാപ്പി.എന്റെ സ്കൂള്‍ അവധിക്കാലത്ത്, അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍........വലിയ ഒരു കലത്തില്‍ ഉണ്ടാക്കി വെക്കും കോരി എടുക്കാനായി ഒരു ചിരട്ട കൈയ്യിലും. എല്ലാവരും 5-6 ഗ്ലാസ്സ് കുടിക്കുന്നതു കാണാം.....ആ കാപ്പിക്കാണൊ ഈ വായില്‍ കൊള്ളാത്ത പേര് ! എന്തായാലും ഈ ഓര്‍മ്മകളൊക്കെ അയവിറക്കാന്‍ പറ്റി.

“മാള്‍” ന്‍റെ നടുക്ക് 2-3 കാറുകളും അതിന്റെ  ഗുണങ്ങള പറഞ്ഞ തരാനായിട്ട് 3-4 കുട്ടിയുടുപ്പ്‌ ഇട്ട  മോഡലുകളുമുണ്ട്.അവര് പറയുന്നത് കേള്‍ക്കുകയെന്നല്ലാതെ അങ്ങോട്ട് വല്ലതും ചോദിച്ചാല്‍, സോറി അല്ലെങ്കില്‍ ക്‌ുട്ടുകാരിയോട്‌ ചോദിക്കട്ടെ എന്ന്‍ പറഞ്ഞ മുങ്ങുന്നുമുണ്ട്.ഇതൊന്നുമറിഞ്ഞുകൂടെങ്കില്‍, എന്തിന് ഇവിടെ നില്‍ക്കുന്നു” എന്ന ഭറ്ത്താവിന്റെ ദേഷ്യത്തില്‍, എത്ര കഷ്ടപ്പെട്ട് എക്സര്‍സൈസ് ചെയ്തും വിശന്നു കിടന്നിട്ടായിരിക്കും ആ ഷേപ്പില്‍ എത്തിയിട്ടുണ്ടാവുക.അപ്പോള്‍ അത് ആസ്വദിക്കുക എന്ന്‍ പറഞ്ഞ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.പല കോളെജ് കുട്ടികളും പോക്കറ്റ്മണിക്കായി ഇങ്ങനെ പോകുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

മകന്‍റെ സ്കൂള്‍ കലാപരിപാടിക്കായി വേണ്ട കോസ്റ്റ്യൂമിന്റെ ഓരോന്ന്‍ തപ്പാമെന്നു വിചാരിച്ചാണ്‍ ആ വലിയ തുണിക്കടയില്‍ കേറിയത്. അപ്പോഴാണ് ഞങ്ങള്‍ മകനു മേടിച്ച ഒരു കോട്ടണ്‍ ഷര്‍ട്ട് (ഏകദേശം Rs.500) വലിയ ഒരു കമ്പനി യുടെ ബ്രാന്‍ഡ്‌ പേരോടു കൂടി Rs.2000രൂപക്ക് മുകളിലുള്ള വിലയുമായി കിടക്കുന്നത് കണ്ടത്.കമ്പനിയുടെ വിലയും പേരും വരുന്നതോടെ വില രണ്ടിരട്ടിയാണ്‍.എന്തായാലും ഞങ്ങള്‍ ലാഭിച്ച ലാഭം ഓര്‍ത്ത് സന്തോഷത്തോടെ അന്നത്തെ വായ്നോട്ടം മതിയാക്കി തിരിച്ച് വീട്ടിലേക്ക് യാത്രയാക്കി.
“വായ്നോട്ടം,കൊണ്ട് എനിക്ക് പൊതുവെ ചില പുതിയ വിവരങ്ങളിലേക്കോ, ചിലപ്പോള്‍ പഴയ ഓര്‍മ്മകളിലേക്കോ,..... മറ്റ് ചിലപ്പൊ വല്ല പരിചയക്കാരെ കണ്ടുമുട്ടുന്നതോ അല്ലെങ്കില്‍ പുതിയ രുചിയുള്ള ഭക്ഷണമോ ആകാറുണ്ട്.

ഒരുപക്ഷെ വായ്നോട്ടമെന്ന് പറച്ചില്‍ മാറ്റി വല്ല “വിന്‍ഡോ ഷോപ്പിംഗ് എന്നോ എക്സ്പ്ലോറ്(explore) ചെയ്യാന്‍ പോകുന്നു വെന്ന് മാറ്റി പറയേണ്ടിരിക്കുന്നു.“നാട് ഓടുമ്പോള്‍ നടുവേ ഓടണമല്ലോ”






5 comments:

  1. കൊള്ളാം....

    Template ഒന്ന് റീ അറേഞ്ച് ചെയ്യരുതോ?? സന്ദർശകർക്ക് സന്ദർശനം കൊണ്ട് മാത്രം തൃപ്തിയടയേണ്ടി വരും... അതായത് വായന ബുദ്ധിമുട്ടാക്കും എന്ന് (എനിക്ക് തോന്നിയത്)

    ReplyDelete
  2. മോണിട്ടറിന്റെ പകുതി മാത്രമേ ഡിസ്പ്ലേ വരുന്നുള്ളു. ടെമ്പ്ലേറ്റ് ഒന്ന് മാ‍റ്റിനോക്കിയാലോ?

    ഫോളോവര്‍ ഓപ്ഷന്‍ കൊടുത്താല്‍ നന്നായിരുന്നു

    എഴുത്ത് കൊള്ളാം, ഇനിയും നന്നാക്കുകയും ആവാം.

    ആശംസകള്‍

    ReplyDelete
  3. എന്തൊരദ്ഭുതം!!!
    ടെമ്പ്ലേറ്റ് ശരിയായി കേട്ടോ

    ReplyDelete
  4. “വീക്കെന്‍ഡ് എന്തു ചെയ്യും ആന്‍റി ...... എന്ന ചോദ്യത്തിന്

    എവിടെയെങ്കിലും വായ്നോക്കാന്‍ പോകണം എന്നുള്ള” എന്റെ സ മട്ടിലുള്ള മറുപടി ആ ടീനേജുകാരിയെ ആകെ പ്രകോപിപ്പിച്ചു.

    നല്ല രസം ണ്ട് വായിക്കാൻ.പക്ഷെ എന്തോ എവിടെയോ ഒരസ്വസ്ഥത വരുന്നു,വായനയ്ക്ക്. അതിനി ടെമ്പ്ലേറ്റിന്റെ കുഴപ്പാണോ ന്ന് എനിക്ക് പറഞ്ഞ് തരാനറിയില്ല. ഫോണ്ടിനൊക്കെ നീളമുള്ള പോലെ. നല്ല വായിനോട്ടമെഴുത്താ ട്ടോ. ആശംസകൾ.

    ReplyDelete
  5. ഇപ്പോഴും ശരിയായിട്ടില്ല .ടെമ്പ്ലേറ്റ് മാറ്റിയിട്ടും പകുതി മാത്രമേ വരുന്നുള്ളൂ .ബ്ലോഗ്‌ ഡോക്ടര്‍മാരെ ആരെയെങ്കിലും കാണിക്കൂ ..ടെമ്പ്ലേറ്റ് മാക്സിമൈസ് ചെയ്തു സെറ്റ്‌ ചെയ്യൂ ..

    ReplyDelete