10/12/11

Drowning: A hands-on experience...


കഴിഞ്ഞാഴ്ച ഒരവധിക്കാല മൂഡിലായിരുന്നു ഞങ്ങള്‍, ദസറ പ്രമാണിച്ച് ഒരാഴ്ച സ്കൂളുകള്‍ക്ക് അവധിയായിരുന്നു. അതുകാരണം 3 ദിവസത്തെ tour പരിപാടി ആസൂത്രണം ചെയ്യതു......യമുനാനദിയില്‍ “River Rafting”....അതായിരുന്നു ഞാനൊഴിച്ച് എല്ലാവരുടെയും ആഗ്രഹം.മസോറിയില്‍ നിന്നും 20കി.മി. ദൂരെയായിട്ടാണ്‍.
Traffic ല്‍ നിന്നും മോചനത്തിനായി അതിരാവിലെ തന്നെ ഞങ്ങള്‍ പുറപ്പെട്ടു.ഉച്ചയോടെ ഞങ്ങള്‍ resort ല്‍ എത്തി.
കുട്ടികള്‍ക്ക്,rafting തലക്ക് പിടിച്ച മട്ടായിരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞതോടെ ഞങ്ങള്‍ ആ സാഹസത്തിനായി പുറപ്പെട്ടു.പ്രകൃ^തി ഭംഗി കനിഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട് അവിടെയെല്ലാം. 2 മലകളിലൂടെ ഇടക്കുള്ള റോഡുകളും കാണാന്‍ അതി മനോഹരമായിരുന്നു.
പറഞ്ഞ സമയത്തിന്‍ തന്നെ ഞങ്ങള് അവിടെ എത്തിചേറ്ന്നു. യമുനാനദിയിലാണ്‍ Rafting ചെയ്യുന്നത്.ഏകദേശം 10 കി.മി യുള്ള യാത്രയായിരുന്നു.രണ്ട്-രണ്ടര മണിക്കൂറോളമുള്ള യാത്ര യാണ്‍ അത്. Instructor ഞങ്ങള്‍ക്ക് വേണ്ട life jacket, helmet, ആവശ്യമുള്ള നിറ്ദേശങ്ങള്‍ എല്ലാം തന്നു ഞാനൊഴിച്ച് എല്ലാവരും തുള്ളിച്ചാടിയ മട്ടിലായിരുന്നു.( പണ്ട് കടല്‍ പുറങ്ങളില്‍ പോകുബോള്‍, കാല്‍ നനക്കാനായി തിരമാലയുടെ ശ്ക്തി അനുസരിച്ച് മുന്നോട്ടും പുറകോട്ടും ഓടുന്നതാണ്‍.....എനിക്കും water sports തമ്മിലുള്ള പരിചയം).
കഴിഞ്ഞ December ല്‍ –ഞങ്ങള്‍ ഋ^ക്ഷികേശില്‍ ഇതേ പോലെ river rafting ചെയ്യതിട്ടുണ്ട്.അത്രക്ക് വലിയ rapids യൊന്നുമല്ല ഇവിടെയുള്ളത്, അതുകാരണം instructor ക്കും പിള്ളേറ്ക്കും ഭറ്ത്താവിനും  ആകെ ഒരുപുഛരസമായിരുന്നു.( അന്ന് ഞാന്‍ വിളിച്ച് ദൈവങ്ങളുടെ list എനിക്കറിയാം)
Yamuna നദിയോട് പ്രാത്ഥിച്ച് ഞങ്ങള്‍ യാത്ര തുടറ്ന്നു.ആദ്യമെ instructor യോട് ഞാന്‍ തുഴയില്ല യെന്നു പറഞ്ഞിരുന്നു. യാത്ര തുടങ്ങി, ഒരു 5 മിനിറ്റനകത്ത് ആദ്യത്തെ rapid ല്‍ എത്തി.അത്ര വലുതായിയൊന്നും തോന്നിയില്ല.എന്തായാലും എല്ലാവരുടെയും “ശീ” മട്ട് കണ്ടിട്ടാവും( പക്ഷെ ഞാന്‍ അങ്ങനെയൊന്നും കാണിച്ചില്ലായിരുന്നു). ഞങ്ങള്‍ 4പേരും വെള്ള്ത്തിലേക്ക് വീണു.ഒരു നിമിഷം..... ഞാന്‍ വെള്ളത്തിന്റെ ഉള്ളിലേക്ക് പോയി കണ്ണു തുറന്നപ്പോള്‍,ആകെ വെള്ളനിറം, വെള്ളത്തിന്റെ പതയായിരിക്കാം(സ്വറ്ഗ്ഗമായിരിക്കാമെന്ന് കുട്ടികള്‍ കളിയാക്കി പറയാറുണ്ട്.) Life jacket ഉള്ള കാരണം ഉടന്‍ പൊങ്ങി വന്നു.മൂത്തമകന്‍ എന്റെ കൈ അകലത്തില്‍ തന്നെയുണ്ട്.അവ്ന്റെ ചെരിപ്പ് ഊരി പോയി യെന്നു പറ്ഞ്ഞു കൊണ്ട്.ഭറ്ത്താവും മറ്റേ മകനും ദൂരേയാണ്‍. ബോട്ട് വളരെ ദൂരെയും.ഞങ്ങളെല്ലാവരും ഒഴുകി കൊണ്ടിരിക്കുകയാണ്‍.ഞാനാണെങ്കില്‍ ഉറക്കെ കരഞ്ഞുകൊണ്ടെയിരുന്നു.ഒരഞ്ചുമിനിറ്റനകം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പിടിക്കാമെന്ന മട്ടായി.എന്റെ കരച്ചിലിന്‍ മാത്രം കുറവില്ലായിരുന്നു.കുട്ടികളും ഭറ്ത്താവും എന്നെ ആശ്വസിപ്പിക്കാന്‍ try ചെയ്യതുകൊണ്ടെയിരുന്നു.
എനിക്കാണെങ്കില്‍, ചുറ്റും വെള്ളം, രക്ഷിക്കാനുള്ള ബോട്ടാണെങ്കില്‍ വളരെ ദൂരെ,എനിക്ക് rafting ചെയ്യണ്ട യെന്നു പറഞ്ഞു തിരിച്ചു വരാനും വയ്യ....... വല്ലാത്തൊരു അവസ്ഥ തന്നെ......
Instructor, ബോട്ടില്‍ നിന്നും വീണില്ല. അയാള്‍ കയറ് എറിഞ്ഞു തന്നെങ്കിലും  ഞങ്ങളില്‍ ആറ്ക്കും പിടിക്കാന്‍ പറ്റിയില്ല.പാറകള്‍ കാലില്‍ തട്ടിയതോടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് അടുത്തുള്ള് കരയിലോട്ട് നീങ്ങി.ഇതെല്ലാം സംഭവിക്കുന്നത് ഒരു 10 മിനിറ്റിനകത്താണ്‍.
പിന്നീടങ്ങോട്ടുള്ള rapids യില്‍ അയാളും വളരെ careful യായിരുന്നു.കൂട്ടത്തില്‍ തുഴയാനായി ഒരു കൂട്ടുകാര്‍നെയും സംഘടിപ്പിച്ചു.അങ്ങനെ രണ്ടു‌‌‌_രണ്ടര മണിക്കൂറ് യാത്ര വലിയ പരിക്കുകള്‍ ഇല്ലാതെ അവസാനിച്ചു.ഹാവൂ രക്ഷപ്പെട്ടു യെന്ന മട്ടില്‍ ഞാനിറ്ങ്ങി!!!!!


1 comment:

  1. നല്ലത് പങ്കു വെക്കാന്‍ നല്ലൊരു ഇടം
    കൊള്ളാം നല്ല അനുഭവങ്ങള്‍
    please visit my blog too
    in hindi poems http://grkaviyoor1.blogspot.com/2010/10/blog-post.html
    the malayalam blog is http://grkaviyoor.blogspot.com/

    ReplyDelete